പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയായേക്കും. കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്. കണ്ണൻ ഗോപിനാഥന്‍റെ പേരും ചർച്ചയിൽ വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ […]
യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്
കൊച്ചി: യുവതിയുടെ പരാതിയിൽ യുവ സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം […]
അപർണ പ്രസാദ് സംസ്ഥാനത്തെ മികച്ച എൻഎസ്എസ് വോളണ്ടിയർ
കാലടി: സംസ്ഥാനത്തെ മികച്ച എൻ എസ് എസ് വോളണ്ടിയറിനുള്ള അവാർഡ് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനി അപർണ പ്രസാദ് കരസ്ഥമാക്കി. തിരുവനന്തപുരം ഗവണ്മെൻ്റ് വിമൻസ് കോളേജിൽ വച്ച് നടന്ന പുസ്കാരവിതരണ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മികച്ച എൻ എസ് എസ് വോളണ്ടിയറായും തിരഞ്ഞടുക്കപ്പെട്ടിരുന്നു. വോളൻ്റിയർ സെക്രട്ടറി എന്ന നിലയിൽ കോളജിലെ എൻ എസ് എസ് […]
നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി
നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു. ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് […]
നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി
ടെഹ്റാൻ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായി. സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സൈറൺ മുഴങ്ങി. […]
നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി
തിരുവനന്തപുരം: കേരളത്തിന്‍റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്‍റെ ഭാഗമായ വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 12 വയസ് വരെ നൽകിയിരുന്ന മരുന്നാണ് ആരോഗ്യവകുപ്പ് 25 വയസുവരെ ഉയർത്തിയത്. ജനിതക പരിശോധനയിലൂടെ എസ്എംഎ ടൈറ്റ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളും കൂട്ടായ്മകളും ദീർഘകാലമായി മുന്നോട്ട് വച്ച ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനായി കഴിഞ്ഞ ബജറ്റിൽ 30 കോടി രൂപ വകമാറ്റിയിരുന്നു. ഇതോടെ കേരളത്തിൽ രോഗം […]
കാലടിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി
കാലടി: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. പെരുമ്പാവൂർ കൊമ്പനാട് പുത്തൻപുരയ്ക്കൽ നോബർട്ട് (21) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കാലടി മലയാറ്റൂർ റോഡിൽ മാണിക്കത്താൻ ബിൽഡിംഗിൽ ആണ് സംഭവം. നോബർട്ട് അമ്മയോടപ്പമായിരുന്നു ഇവിടെ താമസം. ബുധൻ വൈകിട്ടാണ് മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ.വ്യാഴം രാവിലെ എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. കാലടി പൊലീസ് കേസെടുത്തു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പിതാവ് എൽദോ
മലയാറ്റൂർ തീർത്ഥാടനം: ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. അവലോകന യോഗം ചേർന്നു
മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധവാരത്തോടനുബന്ധിച്ച് ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി റോജി എം. ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മാർച്ച് 28 മുതൽ ഏപ്രിൽ 19 വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലയളവിൽ ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താൻ എം.എൽ.എ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. റോഡുകളുടെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും കാൽനട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കാനകളിൽ സ്ലാബുകൾ ഇടുന്ന പ്രവർത്തനങ്ങൾ ഉടൻ തീർക്കണമെന്നും […]
കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആദിശങ്കര ചാമ്പ്യൻമാർ
കാലടി: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കിയാണ് ആദിശങ്കര ചാമ്പ്യന്മാരായത്. ആദ്യവർഷ ബി.ടെക് ഡാറ്റാ സയൻസിലെ ദിവ്യ പോൾ (50 കിലോ വിഭാഗം) സ്വർണം നേടി. ആദ്യവർഷ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലെ അഖില സുധി (68 കിലോ വിഭാഗം) വെള്ളി നേടി. പുരുഷ വിഭാഗത്തിൽ […]
കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആദിശങ്കര ചാമ്പ്യൻമാർ
കാലടി: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കിയാണ് ആദിശങ്കര ചാമ്പ്യന്മാരായത്. ആദ്യവർഷ ബി.ടെക് ഡാറ്റാ സയൻസിലെ ദിവ്യ പോൾ (50 കിലോ വിഭാഗം) സ്വർണം നേടി. ആദ്യവർഷ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലെ അഖില സുധി (68 കിലോ വിഭാഗം) വെള്ളി നേടി. പുരുഷ വിഭാഗത്തിൽ […]
മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് ഞായറാഴ്ച്ച തുടക്കമാകും
മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് ഞായറാഴ്ച്ച തുടക്കമാകും. രാവിലെ 7 ന് മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ മലകയറുന്നതോടെയാണ് തീർത്ഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് മാർ തോമാ ശ്ലീഹായുടെ രൂപത്തിന് മുന്നിൽ കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും. സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, ഇല്ലിത്തോട് പള്ളി വികാരി ഫാ. […]
അക്ഷയ്‌യുടെ സംസ്‌ക്കാരം വെളളിയാഴ്ച്ച; മധുവിധു തീരും മുൻപേ ദാരുണാന്ത്യം
കാലടി: മധുവിധു തീരും മുൻപേ വാഹനാപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്റെ മകൻ അ്ക്ഷയ്‌യുടെ സംസ്‌ക്കാരം വെളളിയാഴ്ച്ച വൈകീട്ട് 4 ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ നടക്കും. ബുധനാഴ്ച്ച രാത്രി 10 മണിയോടെ മറ്റൂരിലായിരുന്നു അപകടം. അക്ഷയ് സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു. ടോറസ് തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു.ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. ഷാലി അമ്മയും അനോൾഡ് സഹോദരനുമാണ്. […]
ജഡ്ജി ഹണി എം. വർഗീസിന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കാൻ ഉത്തരവിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് മാറ്റം. ജഡ്ജിമാരുടെ സ്ഥലം മാറ്റ പട്ടികയിൽ ഹണിയും ഉൾപ്പെട്ടിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നതിനാൽ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. കേസിൽ വിചാരണ അവസാനിച്ച സാഹചര്യത്തിലാണ് സ്ഥലം മാറ്റം പ്രാബല്യത്തിലായത്. കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹണിയുടെ സ്ഥലമാറ്റം താത്കാലികമായി മരവിപ്പിച്ചത്.
സർക്കാർ ബ്രാൻഡിക്ക് പേരായി; മലബാർ മിസ്റ്ററി. 500 MI ന് 400 രൂപ
തിരുവനന്തപുരം: പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡിക്ക് പേരായി. മലബാർ മിസ്റ്ററി എന്നാണ് ബ്രാൻഡിക്ക് പേര് നൽകിയിരിക്കുന്നത്. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ആണ് മദ്യം ഉത്പാദനം നടത്തുന്നത്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയിൽ 21 മുതൽ എത്തുന്ന സർക്കാരിന്റെ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. 500 […]
വിവാഹത്തിനായി നാട്ടിലെത്തി; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കാലടി: മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സൻ്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ മറ്റൂരിലായിരുന്നു അപകടം. ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അക്ഷയ് വിവാഹത്തിനായി 2 മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5 നായിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. […]
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
തിരുവനന്തപുരം: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ജയസൂര്യ ബ്രാൻഡ് അംബാസിഡറായി പ്രതിഫലം കൈപ്പറ്റിയതിന്റെ വിശദാംശങ്ങൾ തേടി നടന്റെ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിരുന്നു. ആപ്പിന്റെ ഉടമസ്ഥനായ സാത്വിക് റഹ്മാന്റെ സിനിമ ബന്ധങ്ങളിലും […]
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ‍്യം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ‍്യം. അറസ്റ്റിലായി 40 ദിവസം പിന്നിട്ടപ്പോളാണ് കൊല്ലം വിജിലൻസ് കോടതി കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും ജാമ‍്യം നൽകിയിരിക്കുന്നത്. തന്ത്രിയുടെയും ഭാര‍്യയുടെയും പേരിൽ കണക്കിൽപ്പെടാത്ത സ്വത്ത് ഉള്ളതായി നേരത്തെ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായി അന്വേഷണം വേണമെന്നും പ്രോസിക‍്യൂഷൻ ആവശ‍്യം ഉന്നയിച്ചു. എന്നാൽ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര‍്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നുമാണ് തന്ത്രി പറയുന്നത്.
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നവജാത ശിശുവിന് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ പുതുജീവൻ
അങ്കമാലി: ജനിച്ച നിമിഷം മുതൽ മരണത്തോട് മല്ലിട്ട നവജാത ശിശുവിന് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി. നാല് കിലോ ഭാരവുമായി ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസ്സവും ശരീരമാകെ നീല നിറം ബാധിക്കുന്ന സയനോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലാണ് അപ്പോള്ളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ നടത്തിയ വിശദമായ എക്കോ പരിശോധനയിൽ ഹൃദയസമ്മർദ്ദം ക്രമാതീതമായി ഉയർന്നതായും അതീവ അപകടകാരിയായ പെഴ്സിസ്റ്റന്റ് പൾമണറി ഹൈപ്പർടെൻഷൻ ഉള്ളതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ […]
റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിര്‍മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടമുണ്ടായത്.ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്. അപകടം […]
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
കൊല്ലം : നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും […]



