ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

കൊച്ചി: ആടിനെ രക്ഷിക്കാൻ  ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു. ഫയ‍ര്‍ഫോഴ്സ് എത്തിയാണ് ഇവരെ കിണറ്റിൽ കയറ്റിയത്.   ഉച്ചയ്ക്ക് രണ്ടുമണിയോടെ പോഞ്ഞാശ്ശേരി മിനിക്കവലയ്ക്ക് സമീപം ഇലഞ്ഞിക്കാട് അഹമ്മദിന്റെ വീട്ടിലായിരുന്നു സംഭവം. കിണറ്റിൽ വീണ  ആടിനെ രക്ഷിക്കാനാണ് അഹമ്മദ് ഇറങ്ങിയത്.എന്നാൽ ആടിനെ രക്ഷിച്ച് കരകയറാൻ  ഇദ്ദേഹത്തിന് സാധിക്കാതെ വന്നതോടെ സഹായി അജിയും കിണറിൽ ഇറങ്ങി. എന്നാൽ അജിക്കും തിരികെ കയറാൻ പറ്റാതെ വന്നതോടെ കാര്യങ്ങൾ കുഴഞ്ഞു.  തുട‍ര്‍ന്നാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. അധികം വൈകാതെ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ […]

ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്

കാലടി: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കൊറ്റമത്ത് താമസിക്കുന്ന ഇമ്പദുരൈയ്ക്ക് ലഭിച്ചു. കൊറ്റമം കീർത്തി ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇമ്പദുരൈ (24). കൊറ്റമത്ത് ലോട്ടറി കച്ചവടം നടത്തുന്ന കളമ്പാട്ടുപുരം കുറിയേടം പൗലോസിൽ നിന്നാണ് ഇമ്പദുരൈ 2 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. അതിൽ ഒന്നിലാണ് ഭാഗ്യം ഒളിഞ്ഞിരുന്നത്. ദിവസവും 200 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ഇമ്പദുരൈ വാങ്ങാറുണ്ട്. ചെറിയ സമ്മാനങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. പണം കിട്ടിയാൽ നാട്ടിൽ ഒരു വീട് വയ്ക്കണമെന്നും […]

അഖിലിന് കലാലയം പഠനത്തിന് മാത്രമല്ല ഉപജീവന മാർഗം കൂടിയായാണ്

കാലടി: പഠനത്തിനും, ഉപജീവന മാർഗത്തിനും പണം കണ്ടെത്തുന്നിന് സ്വന്തം കാമ്പസിലെ ക്യാന്റീനിൽ പൊറോട്ട അടിക്കുകയാണ് കൊല്ലം ശൂരനാട് സ്വദേശി കെ. അഖിൽ. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശലയിലെ ഗവേഷക വിദ്യാർത്ഥിയാണ് അഖിൽ. സംസ്‌കൃത സർവകലാശായിലെ കാലടി കാമ്പസിലെ ക്യാന്റീനിലാണ് അഖിൽ പെറോട്ട അടിക്കുന്നത്. ദിവസവും രാവിലെ 5 മുതൽ 9 വരെ ക്യാന്റീനിൽ പൊറോട്ട അടിക്കും. അതുകഴിഞ്ഞ് ക്ലാസിലേക്കു പോകും. ദിവസവും 12 കിലോഗ്രാം പൊറോട്ട അടിക്കും. ഒരു മാസമായി ഈ പണി ചെയ്യുന്നു. ക്യാന്റീൻ ഭക്ഷണത്തിൽ […]

13 കുടുംബങ്ങൾക്ക് വീടൊരുക്കുകയാണ് കാഞ്ഞൂർ പളളി

കാലടി: വീടില്ലാത്ത 13 കുടുംബങ്ങൾക്ക് വീടൊരുക്കുകയാണ് കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പളളി. 13 വീടുകൾ ഉളള ഫാളാറ്റ് സമുച്ചയമാണ് പളളി നിർമിക്കുന്നത്. 3 നിലകളിലായാണ് ഫ്‌ളാറ്റ്. കാഞ്ഞൂർ പഞ്ചായത്തിലെ പുതിയേടത്താണ് ഫ്‌ളാറ്റ് ഒരുങ്ങുന്നതും. പതിനാലര സെന്റ് സ്ഥലം ഇതിനായി പളളി വാങ്ങി. പുതിയേടം സ്വദേശിനി ഷിജി ടോമി കുറഞ്ഞ നിരക്കിലാണ് സ്ഥലം പളളിക്ക് നൽകിയത്. ഫ്‌ളാറ്റിന്റെ തറക്കല്ലിടൽ കർമം വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ നിർവഹിച്ചു. 600 സ്‌ക്വർഫീറ്റിൽ 2 കിടപ്പ് മുറി, അടുക്കള, ഡൈനിങ്ങ് […]

കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണവുമായി സിപിഎം

കാലടി: കിടപ്പ് രോഗികൾക്കും മറ്റും വീടുകളിൽ ചെന്ന് പരിചരണമൊരുക്കുകയാണ് സിപിഎം. സിപിഎം അങ്കമാലി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് രോഗികളുടെ അടുത്ത് ചെന്ന് സാന്ത്വന പരിചരണം നൽകുന്നത്. വിദഗ്ദ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിചരണം. ആംബുലൻസിൽ ആവശ്യമായ ഉപകരണങ്ങളോടെയാണ് രോഗികളുടെ അടുത്ത് എത്തുന്നത്. സൗജന്യമായാണ് പരിചരണം നൽകുന്നതും. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂരിൽ നടന്നു. സിപിഎം ഏരിയ സെക്രട്ടറി കെ.കെ ഷിബു ഉദ്ഘാടനം നിർവഹിച്ചു. സി.കെ സലികുമാർ, കെ.പി ബിനോയി, പി.അശോകൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ സംഘടനകളും, വ്യക്തികളും പദ്ധതിക്കാവിശ്യമായ […]

അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

കാലടി : സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്. ബസിലെ പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങിൽ നിന്ന് കൈകൾ എടുത്ത് മുകളിലേക്ക് ഉയർത്തിയുമായിരുന്നു ഡ്രൈവറുടെ അഭ്യാസം. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ മറ്റ് ജീവനക്കാരും ഡ്രൈവര്‍ക്ക് ഒപ്പം കൂടി. ആഗസ്റ്റ് 14 ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ […]

കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ചയെ മോഷ്ടിച്ച കാര്യം

പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ചയെ മോഷ്ടിച്ച കാര്യം. അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടിൽ സുനിൽ (42) നെയാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. തുടർന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കാണപ്പെട്ടു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മനക്കപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. പൂച്ചയുടെ ഉടമ അല്ലപ്ര, ആക്ക പറമ്പിൽ മജുന തമ്പി പെരുമ്പാവൂർ പോലീസിൽ പരാതി […]

വല്ലംകടവ്-പാറപ്പുറം പാലം ഉദ്ഘാടനം 24-ന്

കാലടി: പെരുമ്പാവൂർ-ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് നിർമിച്ച വല്ലംകടവ്-പാറപ്പുറം പാലം യാഥാർഥ്യമാവുന്നു. 23 കോടി ചെലവിട്ടാണ് പെരിയാറിന് കുറുകെ പാലം നിർമിച്ചത്. 24-ന് 10-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണം 2016-ൽ തുടങ്ങിയെങ്കിലും 2018-ലെ വെള്ളപ്പൊക്കത്തിൽ പണികൾ മുടങ്ങി. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെൻഡർ ചെയ്തു. ടെൻഡർ തുകയെക്കാൾ കൂടുതൽ തുക […]

ഓണത്തിന്റെ വരവരിയിച്ച് പൂ വസന്തം

പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ക്ഷേത്ര മുറ്റത്ത് ചെണ്ടുമല്ലി പൂത്തു നിൽക്കുന്നത് ഭക്തജനങ്ങൾക്ക് കൗതുകം ആകുന്നു. ക്ഷേത്രത്തിന്റെ മുൻവശത്തുള്ള പാടശേഖരത്തിൽ ആണ് ചെണ്ടുമല്ലി പൂക്കളുടെ ഈ കാഴ്ച വസന്തം. ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തെ പിൻപറ്റിയാണ് ക്ഷേത്ര ഭരണസമിതി ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. മഞ്ഞ ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലുള്ള പൂക്കൾ ഇവിടെയുണ്ട്. രായമംഗലം കൃഷിഭവൻ, ഇരിങ്ങാലക്കുട സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച രണ്ടായിരത്തോളം ചെണ്ടുമല്ലി തൈകൾ ആണ് നട്ട് പരിപാലിച്ചത്. ഈ ചണ്ട്മല്ലി […]

കണ്ണില്ലാത്ത ക്രൂരത; കാഴ്ച്ചയില്ലാത്ത ലോട്ടറി വിൽപനക്കാരന്റെ ടിക്കറ്റുകൾ കവർന്നു

കാലടി: കാലടി മറ്റൂരിൽ അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും ലോട്ടറിടിക്കറ്റുകൾ മോഷ്ട്ടിച്ചു. കാലടി പിരാരൂർ സ്വദേശി അപ്പുവിന്റെ ലോട്ടറികളാണ് സൈക്കിളിലെത്തിയ ആൾ മോഷ്ട്ടിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ മറ്റൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മറ്റൂരിലാണ് സ്ഥിരമായി അപ്പു ലോട്ടറി വിൽക്കുന്നത്. അപ്പുവിന്റെ ഭാര്യ രമയ്ക്ക് ഒപ്പമാണ് വിൽപ്പന നടത്താറ്. രമയും അന്ധയാണ്. ഇന്ന് അപ്പുമാത്രമാണ് വിൽപ്പനക്കെത്തിയിുരന്നത്. ലോട്ടറി വാങ്ങാനെന്ന പേരിൽ എത്തിയ ആളാണ് ലോട്ടറികളുമായി കടന്ന് കളഞ്ഞത്. 24 ലോട്ടറികളാണ് നഷ്ട്ടമായത്. സംഭവമറിഞ്ഞ് സമീപത്ത് […]

ശുചിമുറി സമുച്ചയം നാശത്തിന്റെ വക്കിൽ

മലയാറ്റൂർ കുരിശുമുടി അടിവാരത്ത് വിനോദ സഞ്ചാര വകുപ്പ് നിർമിച്ച ശുചിമുറി സമുച്ചയം നാശത്തിന്റെ വക്കിൽ. വിനോദ സഞ്ചാരികൾക്കും തീർഥാടകർക്കും ശുചിമുറികൾ ഉപകാരപ്രദമാകുന്നില്ല. മാത്രമല്ല സാമൂഹിക വിരുദ്ധർ ഇവിടെ താവളമാക്കുകയും ചെയ്തിരിക്കുന്നു. ശുചിമുറി സമുച്ചയത്തിലെ സ്റ്റീൽ ടാപ്പുകൾ മോഷണം പോയിട്ടുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ശുചിമുറി കെട്ടിടങ്ങളുടെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ടാപ്പുകൾ ഇല്ലാത്തതിനാൽ ശുചിമുറികളിലേക്കുള്ള പൈപ്പുകൾ അടച്ചു. ടാപ്പുകൾ പുനഃസ്ഥാപിച്ചാലേ ശുചിമുറികൾ ഉപയോഗിക്കാൻ കഴിയൂ. സ്ത്രീകൾക്കും […]