സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

കണ്ണൂർ: കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ […]

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂര്‍ പൂരം ആചാരപരമായി നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. ഇലഞ്ഞിത്തറമേള ഗംഭീരമായി നടക്കും. കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും […]

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13

തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം പതിമൂന്നായി . നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. സ്‌ഫോടനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി […]

ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കാലടി: കാലടി ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോടനാട് എളമ്പകപ്പിള്ളി സ്വദേശിനി അഞ്ജന ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിയിരുന്നു . രാവിലെ 10.30 വാടെയായിരുന്നു സംഭവം. പുഴയിൽ വീണു കിടന്ന പെൺകുട്ടിയെ കണ്ട് സമീപത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ ഒച്ച വയ്ക്കുകയും തുടർന്ന് നാട്ടുകാരെത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്റ്. പീറ്റേഴ്‌സ് കോളേജിലെ വിദ്യാർഥിനിയാണ്. പെരുമ്പാവൂർ പോലീസ് […]

മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു

മലയാറ്റൂർ: കുരിശുമുടിയിയും, സെന്റ്. തോമസ് പളളിയിലും പുതുഞായർ തിരുനാൾ സമാപിച്ചു. എട്ടിമിട ദിനമായ ഞായറാഴ്ച്ച നിരവധി തീർത്ഥാടകരാണ് കുരിശുമുടി കയറാനെത്തിയത്. സമാപനത്തോടനുബന്ധിച്ച് വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. വിശ്വാസികൾ ‘പൊന്നിൻ കുരിശുമുത്തപ്പോ പൊന്മല ഇറക്കം’ എന്ന പ്രാർഥനയോടെ പൊൻപണത്തിന്റെ തലച്ചുമടേന്തി. കുരിശുമുടിയിൽ നേർച്ചയായി ലഭിച്ച പണം ചെറിയ ചാക്കുകളിലാക്കി തലച്ചുമടായും കാൽനടയായും താഴത്തെ സെന്റ് തോമസ് പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്. പൊൻപണച്ചാക്കുകൾ തലയിലേറ്റുന്നത് വിശ്വാസികൾക്കു നേർച്ചയാണ്. വൈകിട്ട് 3നു കുരിശുമുടിയിൽ നിന്ന് ഇറക്കാൻ തുടങ്ങി. താഴത്തെ […]

ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം; കാലടി സർവകലാശാലയിൽ ഗവർണറുടെ പരിപാടിയിൽ കർശന നിർദേശങ്ങൾ

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കുലർ. ശങ്കരജയന്തി ആഘോഷത്തിന് ചൊവ്വവഴ്ച്ചയാണ് കാലടി സർവകലാശാലയിൽ ഗവർണർ എത്തുന്നത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും പ്രത്യേക സർക്കുലറിൽ പറയുന്നു. പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം. പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം. ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുതെന്നും സർക്കുലറിൽ പറയുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അങ്കമാലി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.കാലടി കൈപ്പട്ടൂർ സ്വദേശി ആച്ചാണ്ടി എബിൻ (പോൾ ) ( 32) ആണ് മരിച്ചത്. വ്യാഴം പൂലർച്ചേ 2.30 ഓടെ അങ്കമാലി ടൗണിൽ ആയിരുന്നു അപകടം.പോളും സുഹൃത്ത് കൂടി സഞ്ചരിച്ച ബൈക്കിൾ എതിരെ വന്ന ടെബൊ ട്രാവലർ ഇടിച്ചായിരുന്നു അപകടം. ഗുരുതര മായി പരിക്കേറ്റ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും എബിൻ വെള്ളി വൈകിട് 5.30 ഓടെ മരിച്ചു. സംസ്കാരം പിന്നീട് പിതാവ്: ദേവസി അമ്മ: ലിസി. […]

ഹൃദയഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

കാലടി. കളബാട്ടുപുരം ഞാളിയൻ സയിൻ (സാബു) മകൻ റീവ് (20) ഹൃദയഘാതം മൂലം മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു ഹൃദയഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേവര എസ്എച്ച് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.സംസ്ക്കാരം ഞായർ രാവിലെ 11.30ന് കളബാട്ടുപുരം തിരുഹൃദയ ദേവാലയത്തിൽ. മാതാവ്. സ്വീറ്റി വെള്ളികുളങ്ങര കവലക്കാട്ട് കുടുംബം. സഹോദരൻ. വീർ (വിദ്യാർത്ഥി)

വാൽപ്പാറയിൽ ജീവൻ നഷ്ടമായത് പ്രധാനാധ്യാപികയടക്കം 9 പേർക്ക്

പൊള്ളാച്ചി: തമിഴ്നാട്ടിൽ പൊള്ളാച്ചിക്കടുത്ത് വാൽപാറയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് വാൻ എണ്ണൂറോളം അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരു കുട്ടിയും ഏഴു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ 9 മരണം. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഡ്രൈവർ ഉൾപ്പെടെ നാലു പേർക്കു പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ രണ്ടു പേരെ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. അജിത(54), റംല(52), സുഹറ(43), ആശ(41), മജീദ്(43), സാജിദ്(45), […]

കെ.സി വേണുഗോപാൽ ചങ്കുറപ്പുള്ള നേതാവ്; കെ.സിയെ പുകഴ്ത്തി റോജി എം ജോൺ

അങ്കമാലി: വോട്ടെണ്ണലിന് മുന്നേ തന്നെ കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നുവെന്ന സൂചനക്കിടെ കെസി വേണുഗോപാലിനെ പുകഴ്ത്തി റോജി എം ജോൺ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന്റെ നേതൃത്വഗുണങ്ങളെ പ്രശംസിച്ച് റോജി എം ജോൺ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു കെ.സി രാജ്യം മുഴുവൻ പാർട്ടിക്ക് വേണ്ടി രാവും പകലും ഇല്ലാതെ പണി എടുക്കുന്ന നേതാവാണെന്നും, സംഘ പരിവാറിന് എതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം മുന്നിൽ നിന്ന് നയിക്കുന്ന ചങ്കുറപ്പുള്ള നേതാവാണെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു. നേരത്തെ […]

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

പന്തളം: ശബരിമല അയ്യപ്പസ്വാമിയുടെ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം (കണിപ്പൊന്ന്) കാണാതായ സംഭവം പന്തളത്ത് പരിഭ്രാന്തി പരത്തി. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ വിഷു ദിവസമായിരുന്നു സംഭവം. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നാണയം തിരികെ ലഭിച്ചു. ശബരിമല തീർഥാടന കാലത്തിനു പുറമെ, വിഷു ദിനത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പൂജകൾക്കായി തിരുവാഭരണങ്ങൾ പുറത്തെടുക്കാറുണ്ട്. ഈ ചടങ്ങുകൾക്കിടയിലാണ് ‘കണിപ്പൊന്ന്’ എന്ന് വിളിക്കുന്ന നാണയം കാണാതായത്. തിരുവാഭരണത്തിന്‍റെ ഭാഗമായാണ് ഇതും കണക്കാക്കപ്പെടുന്നത്. ചടങ്ങിനിടെ ഭക്തർക്ക് ഈ കണിപ്പൊന്ന് […]

ശബരിമല യുവതി പ്രവേശന കേസ്: ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?’ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ദില്ലി: ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് […]

മലയാറ്റൂർ സ്വദേശിക്ക് സൂര്യാഘാതം ഏറ്റു

കാലടി: മലയാറ്റൂർ സ്വദേശി ടി.ഡി സ്റ്റീഫന് സൂര്യാഘാതം ഏറ്റു. ഇന്ന് 11 മണിയോടെ വീട്ടിലെ പറമ്പിൽ ജോലി ചെയ്യുമ്പോഴാണ് സൂര്യാഘാതം ഏറ്റത്. മുഖത്തും ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിലും പെളളൽ സംഭവിച്ചിട്ടുണ്ട്. ഉടൻ അടിയന്തര ശുശ്രൂഷകൾ നടത്തി സൂര്യാഘാതം ഏറ്റാൽ ചെയ്യേണ്ട അടിയന്തിര നടപടികൾ തണുപ്പിക്കുക: വ്യക്തിയെ ഉടൻ തണലിലോ എസി മുറിയിലോ മാറ്റുക. ശരീരം തണുത്ത വെള്ളത്തിൽ നനച്ച തുണി ഉപയോഗിച്ച് തുടയ്ക്കുക. വെള്ളം കുടിക്കുക: നിർജ്ജലീകരണം തടയാൻ വെള്ളം, കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, അല്ലെങ്കിൽ ORS ലായനി കുടിക്കുക. […]

സംസ്കൃത സർവ്വകലാശാലയിൽ നാടക പഠനത്തിൽ പി. ജി. പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 16

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (തിയേറ്റര്‍), പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്‌. പ്രവേശനം എങ്ങനെ ? പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ […]

തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു

തിരുവൈരാണിക്കുളളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ ഓരോ ദിവസവും കഴിയുന്തോറും തിരക്ക് വർധിച്ചു വരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ഫെസ്റ്റ് ആസ്വദിക്കാൻ എത്തുന്നത്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ട്. വൈകീട്ട് 6.30 മുതർ രാത്രി 10 […]

ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ കുരിശുമുടി കയറി

മലയാറ്റൂർ: ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ മലയാറ്റൂർ കുരിശുമുടി കയറി. പെസഹ വ്യാഴം വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം ദു:ഖവെള്ളിയും വലിയ ശനിയും കടന്നു വിശുദ്ധ വാരത്തിലെ അവസാന ദിനത്തിലേക്ക് ഇടവേളകളില്ലാതെ തുടർന്നു. ശനിയാഴ്ച അർധ രാത്രിക്കു മുൻപ് കുരിശുമുടി പള്ളിയിലും, താഴത്തെ പളളിയിലും ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ കുരിശുമുടി കയറാനെത്തി. കാൽനടയായി എത്തിയവരും നിരവധിയായിരുന്നു. തീർഥാടകരുടെ മലകയറ്റം തുടരുമെങ്കിലും പുതുഞായർ ആഘോഷ ദിനങ്ങളിലാണ് ഇനി […]

എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പിടിയിൽ

നെടുമ്പാശേരി: മൂന്നര ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പോലീസ് പിടിയിൽ. ചെങ്ങമനാട് പെരിക്കാട്ടിൽ അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് ആദികാട്ടുകുളങ്ങര കതിരേത്ത് ഷെൽജിക് (28), തൃക്കാക്കര രായമരയ്ക്കാർ റിഷാദ് (26), കോഴിക്കോട് ഫാറോഖ്, മടനയിൽ റിൻസി മുംതാസ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി. എയർപോർട്ട് ഭാഗങ്ങളിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവർ […]

തിരുവൈരാണിക്കുളത്തിന് ഇനി ആഘോഷ രാവുകൾ; തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും

കാലടി: ഏപ്രിൽ 5 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും. വൈകീട്ട് 6 നടക്കുന്ന കൊച്ചിൻ കൈരളിയുടെ സൂപ്പർ ഹിറ്റ് ഗാനമേളയോടെയാണ് ഫസ്റ്റിന് തുടക്കമാകുന്നത്. അമ്യൂസ്‌മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. വൈകീട്ട് 6.30 മുതർ രാത്രി 10 വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രദേശികമായ കലാകരൻമാരുടെയും കലാകാരികളുടെയും […]

സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ മൂത്തേടനായി ഒരുമിച്ചു; മുപ്പതുവർഷങ്ങൾക്കുശേഷം

പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനിടയിൽ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ളൊരു ഊഷ്മള സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ പെരുമ്പാവൂരിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠി മനോജ് മൂത്തേടനായി വോട്ടർ‌മാരെ കണ്ടു പിന്തുണ തേടാനാണ് കേരളത്തിനകത്തും പുറത്തും നിന്നുള്ള സുഹൃത്തുക്കൾ പെരുന്പാവൂരിൽ ഒരുമിച്ചുചേർന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ മനോജ് മൂത്തേടന്‍റെ ബിരുദ, ബിരുദാനന്തര പഠനകാലത്തെ സഹപാഠികളും സുഹൃത്തുക്കളുമായ സ്ത്രീകൾ ഉൾപ്പടെ നൂറോളം പേരാണ് എത്തിയത്. 1996 മുതൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന മനോജ്, അക്കാലത്താണു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു സജീവമായത്. ഇവിടെ വിദ്യാർഥി […]

പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ.എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിക്കുകയായിരുന്നു.