FEATURED
- June 12, 2026
357 views 0 sec

കൊച്ചി: ഓപ്പറേഷൻ തണ്ടറിന്റെ ഭാ​ഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാവും യുവതിയും എക്‌സൈസ് പിടിയിൽ. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് പിടിയിലായത്. 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ സ്ത്രീയും പിടിയിലായി. അസം സ്വദേശി നജ്മ ബീഗമാണ് പിടിയിലായത്. ഇവർ പരസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്നു. ലഹരി കുത്തി വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 23 കാരി നജ്മ ബീഗം പരസ്യമായി ഒരു യുവാവിന് ലഹരി കുത്തിവയ്കക്കുന്ന ദൃശ്യങ്ങൾ […]

FEATURED
- June 12, 2026
199 views 0 sec

മുംബൈ: മുംബൈയിൽ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി. 28കാരിയായ ഹർഷ സണ്ണി ആണ് അറസ്റ്റിലായത്. തായ്‍ലൻഡിലെ ബാങ്കോക്കിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്. സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിത മയക്കുമരുന്ന് കടത്തിയെന്ന കുറ്റം ചുമത്തി കസ്റ്റംസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. ജൂൺ 10ന് അർധരാത്രി ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെ ഛത്രപതി […]

FEATURED
- June 4, 2026
210 views 0 sec

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും പിതാവ് ബാബു ഷാഹിർ അടക്കമുള്ളവർ പ്രതികളെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ ഇരുവരെയും കൂടാതെ ഷോൺ ആന്‍റണിയെയും പ്രതി ചേർത്തിട്ടുണ്ട്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും, നിർമാണച്ചെലവ് പെരുപ്പിച്ചു കാണിച്ചെന്നുമായിരുന്നു കേസ്. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും, സിനിമ സൂപ്പർ ഹിറ്റായിട്ടും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം […]

FEATURED
- June 4, 2026
175 views 0 sec

ഞാറയ്ക്കൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാല് ഗ്രാം എം ഡി എം യും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഞാറക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28)നെയാണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ഞാറയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയത് . ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന് അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ആന്ധ്രയിൽ നിന്ന് നേരിട്ട് പോയി വാങ്ങിയതാണ് മയക്കുമരുന്നുകളെന്ന് ഇയാൾ പറഞ്ഞു. മുറിയിലെ […]

FEATURED
- June 3, 2026
224 views 0 sec

പാലക്കാട്: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ബിജെപി മുൻ സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന)യാണ് പിടിയിലായിരിക്കുന്നത്. നെന്മാറ കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെഭണ്ഡാരം കുത്തിത്തുറന്ന കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്രം ഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിനു പിന്നാലെയാണ് പ്രഭാവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ […]

FEATURED
- April 15, 2026
408 views 0 sec

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉ‌ടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് […]

FEATURED
- July 25, 2025
503 views 0 sec

കണ്ണൂര്‍: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് തടവ് ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ്. ഇന്ന രാവിലെ ജയില്‍ സെല്‍ പരിശോധിക്കുമ്പോള്‍ പ്രതിയെ സെല്ലില്‍ കാണാന്‍ സാധിച്ചില്ല. പോലീസില്‍ ജയില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. ജയിലിനുള്ളില്‍ അധികൃതര്‍ വിശദമായി […]

FEATURED
- July 24, 2025
796 views 0 sec

മൂവാറ്റുപുഴ: ട്രാഫിക് പെറ്റി കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ 16,76,650 രൂപയുടെ ക്രമക്കേട് നടത്തിയ വനിത സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ്‌ ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് സസ്പെൻഡ്‌ ചെയ്തത്. 2018 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവൻ ബാങ്കിലടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. നിലവിൽ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായിരിക്കെയാണ് സസ്പെൻഷൻ. മൂവാറ്റുപുഴ […]

FEATURED
- May 14, 2025
2,064 views 0 sec

കൊച്ചി: പരിശോധനയെന്ന വ്യാജേന അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം നടത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് എക്സൈസ് പ്രിവന്റീറ്റീവ് ഓഫീസർ സലീം യൂസഫ്, ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് സ്ഥലം മാറിയ സിദ്ധാർഥ്, മണികണ്ഠൻ ബിലാൽ, ജിബിൻ എന്നിവരെയാണ് തടിയിട്ട് പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അതിഥി തൊഴിലാളി ക്യാമ്പിൽ എത്തി 56,000 രൂപയും നാല് മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്റ്റ്. […]

FEATURED
- May 11, 2025
1,355 views 0 sec

നെടുമ്പാശേരി: കഞ്ചാവു കടത്തിന് പുതിയ രീതി, 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരിേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ […]

FEATURED
- April 29, 2025
1,103 views 0 sec

കാലടി: ഇരുപത്തി ഒന്ന് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നൗഗോൺ സ്വദേശികളായ ഷറിഫുൾ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വര, തെറ്റാലി ഭാഗത്ത് നിന്നാണ് പിടികൂടിയത്. 28 ന് രാത്രി ഇരുചക്രവാഹനത്തിൽ വിൽപ്പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്. ബാഗിൽ രണ്ട് സോപ്പ് പെട്ടികൾക്കുള്ളിലായിരുന്നു മയക്ക് […]

FEATURED
- April 27, 2025
2,345 views 0 sec

കാലടി: തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടുതല ഡോൺ ബോസ്കോ റോഡ് ചീരംവേലിൽ വീട്ടിൽ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മൂവായിരം കിലോ തേങ്ങ തരാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കൽ നിന്നും 174000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നൽകാതെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് കൈപ്പറ്റിയ തുകയിൽ നിന്നും 69000 രൂപ തിരികെ നൽകി. ഇയാൾക്കെതിരെ ആലപ്പുഴ , കണ്ണൂർ എന്നിവിടങ്ങളിൽ വേറെയും കേസുകൾ […]

FEATURED
- April 27, 2025
2,582 views 0 sec

കാലടി: അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കുറിച്ച് അശ്ലീലക്കുറിപ്പ് എഴുതിയിടുകയും മൊബൈൽ ഫോണിലെ സിം ഊരിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. തുറവൂർ പുല്ലാനിയിൽ വാടകയ്ക്ക് താമസിക്കുന്ന അയ്യമ്പുഴ ചുള്ളി മാണിക്കത്താൻ വീട്ടിൽ ജിയൊ (24)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 23 പുലർച്ചെയാണ് സംഭവം. കിടപ്പുമുറിയുടെ ജനലിലൂടെ കൈ കടത്തി മേശയ്ക്ക് മുകളിലിരുന്ന മൊബൈൽ ഫോണെടുത്തു. തുടർന്ന് സിം ഊരിയെടുത്ത് ഫോണിൻ്റെ കവറിനുള്ളിൽ അശ്ലീലം എഴുതി വച്ചു. അമ്മ കിടക്കുന്ന മുറിയിലും അശ്ലീലക്കുറിപ്പ് എഴുതിയിട്ടു. പ്രതിയെ കോടതിയിൽ ഹാജരാക്കി […]

FEATURED
- February 24, 2025
1,451 views 0 sec

കാലടി: വീട്ടിലെ കബോർഡിൽ നിന്നും പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന (44) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂർ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടിൽ നിന്നായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ 16ന് ആയിരുന്നു സംഭവം. കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച പണം കൊണ്ട് സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് […]

FEATURED
- January 14, 2025
972 views 7 sec

കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26),മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം, പണിക്കശ്ശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പതിനെട്ട് വയസുകാരായ പെരിഞ്ഞനം സ്വദേശി നവീൻ , […]

FEATURED
- December 26, 2024
1,413 views 0 sec

പെരുമ്പാവൂർ: പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ. മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകീട്ട് കനാൽ പാലം ജംഗ്‌ഷനിൽ വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തുകയായിരുന്നു. ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയാണ്. മകൻ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി കേസിൽ […]

FEATURED
- November 29, 2024
956 views 0 sec

പെരുമ്പാവൂർ: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി […]

FEATURED
- November 20, 2024
1,360 views 0 sec

കാലടി: മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു . കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി ഭാഗത്ത് കാരിക്കോത്ത് വീട്ടിൽ ശ്യാംകുമാർ (34)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കാലടി, പെരുമ്പാവൂർ കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്ഴ ന്യായവിരോധമായി സംഘം ചേരൽ ആയുധ നിയമപ്രകാരമുള്ള കേസ്, മയക്ക് മരുന്ന് […]

FEATURED
- November 8, 2024
972 views 0 sec

പെരുമ്പാവൂർ: ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗൗൺ ജൂറിയ സിനിയാഗോൺ സ്വദേശി മൊൺജിറുൽ ഹൊക്കീം (32)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ മേഖലയിലാണ് മാതാപിതാക്കളുമൊത്ത് പെൺകുട്ടി താമസിക്കുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവ ശേഷം പ്രതി എറണാകുളത്തേക്ക് കടന്നു. പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ട്രയ്നിൽ അസമിലേക്ക് തിരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ […]

FEATURED
- October 28, 2024
1,045 views 1 sec

കുറുപ്പംപടി : പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വീട്ടിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറം വീട്ടിൽ നസീബ് നിസാം (22) , മട്ടാഞ്ചേരി ചക്കാമടം കോളനിയിൽ താമസിക്കുന്ന പത്തിനംതിട്ട റാന്നി പുളിമൂട്ടിൽ വീട്ടിൽ അനീഷ് കുമാർ (മുഹമ്മദ് അൻസാരി 29 ), കുഴിവേലിപ്പടി മോച്ചാൻകുളം ചിറമേൽപ്പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് […]