By
201 views 0 sec

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശക്തമായ ഇറാൻ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ വിമാനത്താവള ജീവനക്കാരും യാത്രക്കാരും സിവിലിയന്മാരും ഉൾപ്പെടെ 63 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണമായും തടസപ്പെടുകയും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും ചെയ്തു.

By
167 views 0 sec

ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷം ലെമണ്‍ ഗ്രീൻ റെസ്റ്റോറന്‍റിലാണ് സംഭവം. സംഭവം നടക്കുമ്പോൾ ഹോട്ടലിൽ നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു.

By
356 views 0 sec

ദില്ലി: തന്‍റെ വെപ്പുകാലുകൾ രാജ്യസഭയിൽ മേശപ്പുറത്ത് വെച്ച് പ്രസംഗിച്ച് സി സദാനന്ദൻ എംപി. സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണ് എംപി നടത്തിയത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സി സദാനന്ദൻ. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്‍റെ കാലുകൾ മുറിച്ചുകളഞ്ഞെന്ന് സദാനന്ദൻ എംപി പറഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് വെപ്പുകാലുകൾ മേശപ്പുറത്തു വച്ച് അദ്ദേഹം പറഞ്ഞു- […]

By
603 views 0 sec

ബംഗളൂരു: ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ‌ കുഴിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മൂന്നാം ദിനവും നടത്തുന്ന തെരച്ചിലിൽ നിർണായക തെളിവുകൾ കണ്ടെത്തി. സാക്ഷി കാണിച്ചുകൊടുത്ത ആറാമത്തെ പ്രദേശത്തു നിന്നും അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ടടി താഴ്ചയിൽ നിന്നാണ് അസ്ഥികൂടം ലഭിച്ചത്. ഇത് മനുഷ്യന്‍റെ അസ്ഥി തന്നെയാണെന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധന നടത്തും. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകൾകൂടിയാണ് ഇനി ബാക്കിയുള്ളത്. ഇതിൽ ഇനി മൂന്നെണ്ണം […]

By
892 views 0 sec

കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളാണെന്ന് വിവരം. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ആകെയുണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ കപ്പലിലെ 20 കണ്ടെയ്നറുകള്‍ കടലിൽ വീണു. ക്യാപ്റ്റനും എൻജിനിയർമാരും അടക്കമുള്ളവർ കപ്പലിൽ തന്നെ തുടരുകയാണെന്നും വിവരമുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, കടലിലേക്ക് ചാടിയ 4 പേരെ കാണാനില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിൽ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 18 ഓളം പേർ കടലിലേക്ക് ചാടിയത്. 5 പേർക്ക് പൊള്ളലേറ്റു. തീയണയ്ക്കാനായി […]

By
1,094 views 1 sec

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. നീതി നടപ്പാക്കിയെന്നായിരുന്നു എക്‌സിലൂടെയുള്ള സൈന്യത്തിന്റെ പ്രതികരണം. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, ഡ്രോണുകളും മിസൈലുകളും […]

By
1,322 views 0 sec

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരി​യ​യിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും […]

By
1,644 views 0 sec

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി.യെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിൽനിന്ന് ഭക്തർക്ക് വിതരണംചെയ്യുന്ന പഞ്ചാമൃതത്തിൽ പുരുഷ ലൈം​ഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന പരാമർശത്തെത്തുടർന്നാണ് അറസ്റ്റ്. തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് മോഹൻ വിവാദപരാമർശം നടത്തിയത്. പഴയ വണ്ണാറപ്പേട്ടൈ, ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മോഹൻ.ജി. തിരുച്ചിറപ്പള്ളി പോലീസിന്റെ സൈബർ ക്രൈം യൂണിറ്റാണ് ഇയാളെ […]

By
1,350 views 0 sec

ന്യൂഡല്‍ഹി: ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ 30-കാരന്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം. തങ്ങളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരണ്‍ എന്ന യുവാവ് പകര്‍ത്തിയത്. സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കരണിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഉത്തര്‍പ്രദേശുകാരിയായ യുവതി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഷകര്‍പുരില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നു താമസം. കെട്ടിട ഉടമയുടെ മകനായ കരണ്‍ തൊട്ടുടുത്ത നിലയിലാണ് താമസിച്ചിരുന്നത്. […]

By
874 views 0 sec

ബെംഗളൂരു: മുന്‍ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്നാവശ്യപ്പെട്ട യുവതിക്ക് കോടതിയുടെ വിമര്‍ശനം. കര്‍ണാടക ഹൈക്കോടതിയാണ് യുവതിയെ രൂക്ഷമായി വിമര്‍ശിച്ചത്. കേസിന്‍റെ വാദം കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭര്‍ത്താവ് എം. നരസിംഹയില്‍ നിന്ന് ആറ് ലക്ഷം രൂപയിലേറെ പ്രതിമാസം ചെലവിന് വേണമെന്ന് ആവശ്യപ്പെട്ടത്. വിലപിടിപ്പുള്ള വസ്ത്രങ്ങൾ, ഭക്ഷണത്തിന് ആവശ്യമായ പണം, മരുന്നുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, പുറത്തു നിന്നും ഭക്ഷണം കഴിക്കൽ തുടങ്ങിയ ആവശ്യങ്ങളുടെ പട്ടിക യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കി. […]

By
896 views 1 sec

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി […]

By
791 views 0 sec

ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി 3 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ അഭിഷേക് ഗുപ്തയും കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരൊണ് അറസ്റ്റിലായത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനു മാത്രമാണ് അനുമതിയുള്ളത്. […]

By
812 views 0 sec

പാരിസ്: ഒളിംപിക്സിൽ ആദ്യമെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ10മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ മനു ഭാക്കറാണ് ഇന്ത്യയ്ക്കു വേണ്ടി വെങ്കലം സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് മനു. 12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ മെഡൽ നേടുന്നത്. 22 കാരിയായ മനു 221.7 സ്കോറോടു കൂടിയാണ് വെങ്കലം സ്വന്തമാക്കിയത്. കൊറിയയുടെജിൻ യെ ഓ സ്വർണവും കിം യെജിക്ക് വെള്ളിയും നേടി. തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന മനു 14 റൗണ്ടുകൾ കഴിഞ്ഞപ്പോഴേ […]

By
798 views 0 sec

മുംബൈ: ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്ത കനത്ത മഴ […]

By
902 views 2 sec

ഫത്തേപൂർ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്നുള്ള യുവാവിന് എല്ലാ ശനിയാഴ്ചയും പാമ്പ് കടിയേല്‍ക്കുന്നുവെന്ന് അവകാശവാദം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ വിദഗ്ധസംഘത്തിന് രൂപം നല്‍കിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി അറിയിച്ചു. 24 കാരനായ വികാസ് ദുബെയ്ക്കാണ് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റത്. എല്ലാ ശനിയാഴ്ചയും ഒരാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നുവെന്നത് വളരെ വിചിത്രമാണെന്നും ഇയാളെ പാമ്പ് തന്നെയാണോ കടിച്ചത് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും രാജീവ് നയന്‍ പറഞ്ഞു. എല്ലാ ശനിയാഴ്ചയും പാമ്പുകടിയേല്‍ക്കുന്ന ആളെ എല്ലാ […]

By
723 views 0 sec

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർക്ക് രാജികത്ത് സമർപ്പിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഹേമന്ത് സോറൻ രംഗത്തുണ്ട്. ചംപായ് സോറന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ ഹേമന്ത് സോറനെ പാർട്ടി നേതാവായി തെരഞ്ഞെടുത്തതായി വിവരങ്ങളുണ്ടായിരുന്നു. നിലവിൽ ഹേമന്ത് സോറൻ വഹിക്കുന്ന ജെ.എം.എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനം മുഖ്യമന്ത്രി പദം ഒഴിയുന്ന ചംപായ് സോറന് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റിലായതോടെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. പിന്നാലെ ചെപായ് സോറനെ […]

By
746 views 0 sec

പുനെ: പുനെയിലെ ലോണാവാല പ്രദേശത്തെ ബുഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചു. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ ഞായറാഴ്ച മുങ്ങിമരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിന് താഴെ നിൽക്കുമ്പോൾ ശക്തമായ ഒഴുക്കിൽപെട്ട് ജലാശയത്തിലേക്ക് വീഴുകയായിരുന്നു. പുനെ സയ്യിദ് നഗറിലെ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്,” പൂനെ റൂറൽ എസ്പി പങ്കജ് ദേശ്മുഖ് പറഞ്ഞു. […]

By
747 views 2 sec

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 […]

By
711 views 0 sec

ലഡാക്ക്: പരിശീലനത്തിനിടെ സൈനിക ടാങ്ക് അപകടത്തിൽപെട്ട് 5 സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നിതിനിടെ ടാങ്കുകൾ ഒഴുക്കിൽപെട്ടാണ് അപകടമുണ്ടായത്. പരീശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് 4 പേർക്കായി തെരച്ചിൽ തുടരുന്നതായി അധികൃതർ‌ അറിയിച്ചു.

By
757 views 0 sec

ദില്ലി: ദില്ലിയിൽ പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദില്ലി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ദാരുണസംഭവം നടന്നത്. കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.