By
657 views 0 sec

ന്യൂഡൽഹി:  സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു ദേശീയ തലസ്ഥാനത്തു സുരക്ഷ ശക്തമാക്കി. ഡ്രോണുകളെ ഉൾപ്പെടെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തുമ്പോൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കാനും പ്ലക്കാർഡ് ഉയർത്താനും സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ജി 20 സമ്മേളനം അടുത്തിരിക്കെ, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടായാൽ അതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു സുരക്ഷാ അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തി. 2021 മാർച്ചിൽ ആരംഭിച്ച ‘ആസാദി […]

By
825 views 1 sec

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്‌. ചെന്നൈയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 4-3ന് തോല്‍പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. സെമിയില്‍ ഇന്ത്യ കരുത്തരായ ജപ്പാനെ 4-0ന് തോല്‍പിച്ച് ഫൈനലിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ദക്ഷിണ കൊറിയയെ 6-2 മറികടന്നാണ് മലേഷ്യ കലാശപ്പോരിന് ടിക്കറ്റ് എടുത്തത്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ നാലാം കിരീടമാണിത്.

By
317 views 0 sec

മംഗലംഡാം : ഓടംതോട് പട്ടങ്ങിട്ടത്തോടിനു സമീപമുള്ള റബ്ബർ തോട്ടത്തിൽ ഇടതുപിൻകാൽ അറ്റ നിലയിൽ പുലിയുടെ ജഡം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നെഞ്ചിലേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ, പുലിയെ കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. പുലി ചത്ത ശേഷമാണ് പുലിയുടെ കാലറ്റതെന്നും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മറ്റേതെങ്കിലും മൃഗം കടിച്ചതുമൂലമല്ല കാലറ്റതെന്നും തെളിഞ്ഞതോടെ മുറിച്ചുമാറ്റിയതാകാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ചുങ്കപ്പുര സജിയുടെ റബ്ബർത്തോട്ടത്തിലാണ് രണ്ട് വയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായ രാധാകൃഷ്ണനാണ് പുലിയെ ആദ്യം […]

By
790 views 1 sec

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. 1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ […]

By
652 views 0 sec

ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് 6 മാസത്തെ തടവു ശിക്ഷ വിധിച്ച് ചെന്നൈ എഗ്മോർ കോടതി. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് നടപടി. ജയപ്രദയ്ക്ക് 5000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ചെന്നൈയിലെ അണ്ണാശാലയിൽ ഇവർ ഒരു തീയറ്റകർ‌ നടത്തിവരുന്നുണ്ട്. ഈ തീയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. തീയറ്ററിലെ ജീവനക്കാരിൽ നിന്നും ഇഎസ്ഐ വിഹിതം പിടിച്ചിരുന്നങ്കിലും ഈ തുക ബന്ധപ്പെട്ട ഓഫീസിൽ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബർ ഗവൺമെന്‍റ് ഇന്‍ഷൂറന്‍സ് കോർപ്പറേഷന്‍ കോടതിയെ […]

By
640 views 2 sec

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മോദി നടത്തിയ മറുപടി പ്രസംഗത്തിൽ രണ്ടു മിനിറ്റ് മാത്രമാണ് മണിപ്പൂരിന് വേണ്ടി നീക്കിവെച്ചത്. മണിപ്പൂർ നിന്നു കത്തുമ്പോൾ പാർലമെന്‍റിൽ ചിരിക്കുകയും തമാശ പറയുക‍യും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേരുന്നതല്ലെന്ന് അദ്ദേഹം വിമർശിച്ചു. എഐസി ആസ്ഥാനത്തു നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്നലെ പ്രധാനമന്ത്രി തമാശ പറഞ്ഞും ചിരിച്ചും മുദ്രവാക്യവുമയർത്തി രണ്ടര മണിക്കൂർ […]

By
310 views 0 sec

രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് അടക്കം നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനാണ് ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛകിനെ പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് ശുപാർശ. ജസ്റ്റിസുമരായ അപേഷ് വൈ കോഗ്‌ജെ, ഗീത ഗോപി,സാമിർ ജെ ദവെ എന്നിവരാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറുന്ന മറ്റു മൂന്നുപേർ. രാഹുൽ ഗാന്ധിജിയുടെ ഹർജി കേൾക്കാൻ ജസ്റ്റിസ് ഗീതാഗോപി വി സമ്മതിച്ചിരുന്നു. ടീസ്റ്റ […]

By
634 views 0 sec

ദില്ലി: മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞ് പ്രധാനമന്ത്രി. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി ഉറപ്പു നൽകി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും […]

By
657 views 0 sec

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സുദീര്‍ഘമായ മറുപടി പ്രസംഗത്തിന് പിന്നാലെയാണിത്. അതിനിടെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. പ്രധാനമന്ത്രി മോദിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. പറയുന്നത് കേള്‍ക്കുവാനുള്ള ക്ഷമ പ്രതിപക്ഷത്തിനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മണിപ്പുരില്‍ സമാധാനത്തിന്റെ […]