By
497 views 1 sec

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരി സ്ഥാനത്തേക്ക് 3000 അപേക്ഷകള്‍ ലഭിച്ചു. റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിൽ 200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം. വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്. 20 പേരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവരെ പൂജാരിമാരായി നിയമിക്കും. […]

By
795 views 1 sec

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പട്ടാപ്പകല്‍ പ്രതി വെട്ടിക്കൊന്നു. കൗശാംബി ജില്ലയിലെ ദെര്‍ഹ ഗ്രാമത്തിലാണ് 19-കാരിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പവന്‍ നിഷാദും ഇയാളുടെ സഹോദരന്‍ അശോക് നിഷാദും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം ഇരുവരും ഒളിവില്‍പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. പിന്തുടര്‍ന്നെത്തിയ പ്രതികള്‍ മഴു ഉപയോഗിച്ചാണ് 19-കാരിയെ നടുറോഡിലിട്ട് […]

By
769 views 0 sec

ചെന്നൈ: തമിഴ്‌നാട്ടില്‍ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് പേര്‍ പേര്‍ മരിച്ചു. ബെംഗളൂരു – ചെന്നൈ ദേശീയപാതയിൽ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25 ലധികം പേർക്ക് പരിക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തിരുപ്പത്തൂർ വാണിയമ്പാടിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവറുടെ പിഴവാണ് […]

By
642 views 0 sec

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം.. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒക്ടോബര്‍ 21 രാവിലെ 10 മണിക്കാണ് വിക്ഷേപിച്ചത്. ഒക്ടോബർ 21 രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിക്കുകയും പിന്നീട് 8.45 ന് വിക്ഷേപണം നടത്താനുള്ള ശ്രമം അവസാന അഞ്ച് സെക്കന്റില്‍ ജ്വലന പ്രശ്‌നങ്ങള്‍ക്കിടെ നിര്‍ത്തിവെക്കപ്പെട്ടു. പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഇസ്രോ […]

By
567 views 0 sec

ചെന്നൈ : തമിഴ്നാട്ടിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആൺകുട്ടിക്ക് 5000 രൂപയും പെൺകുട്ടിക്ക് 3000 രൂപയുമായിരുന്നു നിരക്ക്. രണ്ടു കുട്ടികൾ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ട‍‍ര്‍ സമ്മതിച്ചു. ഡോ. അനുരാധയെ പിരിച്ചുവിടാൻ സർക്കാർ […]

By
1,385 views 0 sec

പഞ്ചാബ്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിൾ ഡോർ റഫ്രിജറേറ്റർ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറിൽ വൻ സ്‌ഫോടനം ഉണ്ടാകുകയും തുടർന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരെയും ജലന്ധർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]

By
1,131 views 0 sec

പട്‌ന: അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാര്‍ പോലീസ്. വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറംലോകമറിയുന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. മുസാഫര്‍പുരിനു സമീപമുള്ള ധോധി കനാലിലേക്കാണ് പോലീസ് മൃതദേഹം വലിച്ചെറിഞ്ഞത്. ഒരാളുടെ രക്തത്തില്‍ കുളിച്ച മൃതദേഹം രണ്ടു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്കെറിയുന്നതും വീഡിയോയില്‍ കാണാം. പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും […]

By
645 views 1 sec

ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം പോയി. 10 ലക്ഷം രൂപയ്ക്ക് ബംഗളൂരു കന്നിംഗ്ഹാം റോഡിൽ നിർമ്മിച്ച ബസ് സ്റ്റോപ്പാണ് പണിതീർത്ത് ഒരാഴ്ചയ്ക്കുള്ളിൽ മോഷണം പോയത്. ഈ മാസം ആദ്യമാണ് മോഷണം പോയത്. ബസ് സ്റ്റോപ്പിന്‍റെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ബസ് സ്റ്റോപ്പിലെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം കള്ളന്‍ പൊക്കിക്കൊണ്ട് പോയി. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ കീഴിലാണ് ബസ് ഷെൽട്ടറിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. ബസ് സ്റ്റോപ്പ് മോഷണം പോയതിനു പിന്നാലെ ബസ് ഷെൽട്ടറിന്‍റെ നിർമാണച്ചുമതലയുള്ള […]

By
1,652 views 0 sec

അമേരിക്ക: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ 10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു […]

By
1,106 views 6 sec

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഓംകാരേശ്വരിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. ശങ്കരാചാര്യരുടെ 12ആം വയസ്സിലെ രൂപത്തിലാണ് പ്രതിമ നിര്‍മിച്ചത്. പ്രതിമയ്ക്ക് പുറമെ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയാണ് പദ്ധതിയുടെ ചെലവ്. നർമ്മദാ നദിയുടെ തീരത്തുള്ള നഗരമായ ഓംകാരേശ്വരിലെ മാന്ധാത പര്‍വതത്തിലാണ് പ്രതിമ സ്ഥാപിച്ചത്. തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണിത്. ഒന്നിലധികം ലോഹങ്ങൾ […]

By
1,516 views 0 sec

ചെന്നൈ: ചെന്നൈയിലെ ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത് 9000 കോടി രൂപ. എസ്എംഎസിലൂടെയാണ് പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാർ തന്റെ ബാങ്ക് അക്കൗണ്ടിൽ കോടികൾ നിക്ഷേപിക്കപ്പെട്ടുവെന്ന വിവരം അറിഞ്ഞത്. തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ നിന്നാണ് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയത്‌ അതുവരെ രാജ്കുമാറിന്റെ അക്കൗണ്ടിൽ 105 രൂപ മാത്രമാണുണ്ടായിരുന്നത്. തട്ടിപ്പാണെന്നാണ് രാജ്കുമാർ ആദ്യം കരുതിയിരുന്നത്. സ്ഥിരീകരിക്കാനായി സുഹൃത്തിന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിനു കിട്ടി. ശേഷം മണിക്കൂറുകൾക്കുള്ളിൽ തമിഴ്‌നാട് മെർക്കന്റൈൽ […]

By
836 views 0 sec

ന്യൂഡൽഹി∙ ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും 2 എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം സഭ ശബ്ദവോട്ടോടെ തള്ളി. ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഉപസംവരണം വേണമെന്നായിരുന്നു നിർദേശം. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ […]

By
510 views 0 sec

ചണ്ഡിഗഢ്: ഏഴ് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. ഹരിയാനയിലെ കോടതിയാണ് വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖേന 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഗഗൻദീപ് കൗർ സിംഗ് ഉത്തരവിട്ടു. 2022 ഒക്ടോബർ 8 ന് ഹരിയാനിലെ കൈതലില്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. 22 കാരനായ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് തീ കൊളുത്തി കൊലപ്പെടുത്തുകയുമായിരുന്നു. […]

By
508 views 0 sec

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73ാം പിറന്നാള്‍. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്.  1950 സെപ്തംബര്‍ 17നാണ് നരേന്ദ്ര മോദിയുടെ ജനനം .ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറില്‍ ദാമോദര്‍ദാസ് മോദിയുടെയും ഹീര ബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായി ജനനം. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് അംഗമായിരുന്നു. 1987ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. 2001 മുതല്‍ 13 […]

By
819 views 0 sec

സ്ത്രീകൾക്ക് ഇന്നും വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് തമിഴ്‌നാട് സർക്കാർ. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയാണ് തമിഴ്‌നാട് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുന്നത്. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. മൂവരും ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് പരിശീലനം പൂർത്തീകരിച്ചത്. ഇവർ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും. യുവതികളുടെ നേട്ടത്തെ […]

By
630 views 0 sec

മധ്യപ്രദേശ്∙മധ്യപ്രദേശിൽ ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് രാജകുടുംബാംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ ജഗൽ കിഷോർ ക്ഷേത്രത്തിലായിരുന്നു സംഭവം.  എല്ലാ വർഷവും ആചാരപ്രകാരം  അർധരാത്രിയാണ് ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷിക്കാറുള്ളത്. ഇതിനിടെ ആചാരത്തെ തടസ്സപ്പെടുത്തി, ജിതേശ്വരി ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ആരതി ഉഴിയുന്നതിനായി കയറിയതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ ഇവർ ശ്രീകോവിൽനിന്ന് തെന്നിവീഴുകയും ചെയ്തു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി […]

By
673 views 0 sec

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപദത്തിൽ പേടകം സ്ഥാപിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ […]

By
566 views 0 sec

ദില്ലി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം ഇന്ന് നടക്കും. പിഎസ്എൽവി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ശ്രീഹരിക്കോട്ടയിൽ തുടങ്ങി. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ […]

By
652 views 0 sec

ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ വസതിയിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലഖ്നൗവിലെ വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മന്ത്രിയുടെ മകന്റെ പേരിൽ ലൈസൻസുള്ള പിസ്റ്റൾ കണ്ടെടുത്തു.   ഇന്ന് പുലര്‍ച്ചെയാണ് 4.15 ഓടേയാണ് സംഭവം. കൊല്ലപ്പെട്ട വികാസ് ശ്രീവാസ്തവ, കൗശൽ കിഷോറിന്റെ മകൻ വികാസ് കിഷോറിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ പൊലീസ് കണ്ടെടുത്ത പിസ്റ്റൾ മകനുടേതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംഭവത്തിൽ […]

By
583 views 0 sec

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്ണിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും.  വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നാളെ രാവിലെ 11.50നാണ്   പി.എസ്.എല്‍.വി റോക്കറ്റില്‍  ആദിത്യ എല്‍ വണ്ണിന്റെ വിക്ഷേപണം. സൂര്യനില്‍ നിന്നു വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്ണിന്റെ  ലക്ഷ്യം. 5 കൊല്ലവും രണ്ടുമാസവും നീണ്ടുനില്‍ക്കുന്ന സ്പേസ് ഓബ്സര്‍വേറ്ററി ദൗത്യം വിജയിച്ചാല്‍ സൂര്യപര്യവേക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.