ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര

ബുഡാപെസ്റ്റ്: ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്‌

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്‌. ചെന്നൈയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 4-3ന് തോല്‍പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. സെമിയില്‍ ഇന്ത്യ കരുത്തരായ ജപ്പാനെ 4-0ന് തോല്‍പിച്ച് ഫൈനലിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ദക്ഷിണ കൊറിയയെ 6-2 മറികടന്നാണ് മലേഷ്യ കലാശപ്പോരിന് ടിക്കറ്റ് എടുത്തത്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ നാലാം കിരീടമാണിത്.

പരിശീലനം നടത്തുന്നതിനിടെ ബ്രസീല്‍ ഫുട്‌ബോള്‍താരം കുഴഞ്ഞുവീണ് മരിച്ചു

സാല്‍വദോര്‍: പരിശീലനം നടത്തുന്നതിനിടെ ബ്രസീല്‍ ഫുട്‌ബോള്‍താരം കുഴഞ്ഞുവീണ് മരിച്ചു. ഡിയോണ്‍ എന്നപേരിലറിയപ്പെടുന്ന ഹോസെ ആല്‍ഡിയാന്‍ ഒലിവെയ്‌റ നെറ്റോയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണത്തിനുകാരണം. ബഹിയ ഡെ ഫെയ്‌റ എന്ന ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുന്നേറ്റ താരമായ ഡിയോണ്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടന്ന ഫുട്‌ബോള്‍ പരിശീലനത്തിനിടെയാണ് കുഴഞ്ഞുവീണത്. സാല്‍വദോറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഫെയ്‌റ ഡെ സന്റാനയിലാണ് പരിശീലനം നടന്നത്. 36 കാരനായ ഡിയോണിനെ ടീം ഡോക്ടര്‍ പരിശോധിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബ്രസീല്‍ […]