23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
375 views 1 sec 0 Comment

കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാൻ പോയി, റിമാൻഡിൽ

admin - May 18, 2024

അതിരപ്പിള്ളി: കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാൻ പോയി വെട്ടിലായി തമിഴ്നാട് സ്വദേശി. വീഡിയോ കിട്ടിയ വഴിക്ക് തമിഴ്നാട് സ്വദേശി സൗഗതിനെ  വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയെ ചാലക്കുടി കോടതി 14 ദിവസം റിമാൻഡ് ചെയ്തു. അതിരപ്പിള്ളി – മലക്കപ്പാറ പാതയിലായിരുന്നു സംഭവം.തമിഴ്നാട് സ്വദേശികളായ ഏഴ് അംഗ സംഘം ഇന്നലെയാണ് വാൽപ്പാറ വഴി അതിര്‍ത്തി കടന്ന് മലക്കപ്പാറയിലെത്തിയത്. തുടർന്ന് അതിരപ്പിള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ആനക്കയം ആനത്താരിയിലാണ് ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് കാട്ടാനകൾക്ക് ലഡുവും പഴവും നൽകാൻ സൗഗത് പോവുകയായിരുന്നു. ആന ഓടിച്ചതിനെത്തുടർന്ന് തിരികെ ഓടി വണ്ടിയിൽ കയറി രക്ഷപെടുകയും ചെയ്തു.

എന്നാൽ സംഭവത്തിന്റെ  വീഡിയോ ഷൂട്ട് ചെയ്ത മറ്റൊരു യാത്രികൻ വനം വകുപ്പിന് അയച്ചു കൊടുത്തു. പിന്നാലെ അതിരപ്പിള്ളിയിൽ വണ്ടി തടഞ്ഞ വനം വകുപ്പ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മസ്താൻ ട്രാൻസ്പോർട്ടിങ് കമ്പനി ഉടമ റാണി പേട്ട് സ്വദേശി സൗക്കത്ത് എം (43), തിരുവല്ലൂർ സ്വദേശികളായ സുരേഷ്, മണി കണ്ഠൻ, നീലകണ്ഠൻ, ടി പ്രകാശ്, വെല്ലൂർ സ്വദേശികളായ റഷീദ് ബാഷ എം, സ്വദേശി തിലകർ ബാഷ എം, എന്നിവരാണ് പിടിയിലായത്.

പ്രതികൾക്കെതിരെ കേരളാ വനം ആക്ട് 1961, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആക്ട് 2022, ഉൾപ്പടെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തി കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരിൽ ഒന്നാം പ്രതിയെ  ചാലക്കുടി ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും കോടതി വിട്ടുകൊടുത്തില്ല.

സംഭവം നടന്നത് പ്രധാന എലിഫന്റ് കോറിഡോറിലാണ്. മലയാറ്റൂർ – ഇടമലയാർ വനത്തിൽ നിന്നും ആനകൾ വാഴച്ചാൽ വന്ന മേഖലയിൽ എത്തുകയും അവിടെ നിന്നും പറമ്പിക്കുളത്തേക്ക് പോകുന്ന എലഫന്റ് മൈഗ്രേഷൻ റൂട്ടാണിത്. മലക്കാറ – അതിരപ്പിള്ളി പാതയിൽ എറ്റവും കൂടുതൽ ആനകളെ കാണുന്ന ഭാഗം കൂടിയാണ് ഇത്.

PREVIOUS

ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

NEXT

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഭർത്താവ് രാജേഷ് പിടിയിൽ
Related Post
August 16, 2023
ചന്ദ്രനോനടുത്ത് ചന്ദ്രയാൻ 3
July 19, 2024
എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു
April 26, 2024
വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി
June 16, 2024
എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved