FEATURED

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം

മനുഷ്യശരീരത്തിലെ അതിപ്രധാനവും സങ്കീർണവുമായ അവയവങ്ങളാണ് മസ്തിഷ്കവും നാഡീവ്യൂഹവും. ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ നടത്തുന്നതിന് അനുഭവജ്ഞാനവും വൈദഗ്ധ്യവും അനിവാര്യമാണ്. ശസ്ത്രക്രിയകൾ പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനിൽക്കും. സ്പൈനൽ ഇംപ്ലാന്‍റുകളും സ്ക്രൂകളും സ്ഥാപിക്കുന്ന ശസ്ത്രക്രിയകളും നട്ടെല്ലിന്‍റെ വൈകല്യങ്ങൾ പരിഹരിക്കുന്ന ശസ്ത്രക്രിയകളുമൊക്കെ അടങ്ങുന്ന ന്യൂറോ സർജറികൾ അസാധാരണമായ വൈദഗ്ധ്യമാണ് ആവശ്യപ്പെടുന്നത്. സർജന്‍റെ വൈദഗ്ധ്യവും അനുഭവപരിചയവും നൂതന സാങ്കേതിക വിദ്യയും കൂടിച്ചേരുമ്പോഴാണ് ഏറ്റവും മികച്ച നിലയിൽ ശസ്ത്രക്രിയ സാധ്യമാകുക. പ്രത്യേകിച്ച് നട്ടെല്ലിനോട് ചേർന്നുള്ള നാഡികൾ, സുഷുമ്ന നാഡി തുടങ്ങിയ നിർണായക ഘടനകൾക്ക് സമീപം പ്രവർത്തിക്കുമ്പോൾ […]

FEATURED

വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി […]

FEATURED

അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു

അങ്കമാലി: കൊച്ചി മെട്രോ അങ്കമാലിയിലേക്കു നീട്ടുന്നതിന്റെ മൂന്നാംഘട്ട വിശദ പദ്ധതിരേഖ കെഎംആർഎൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. ആലുവയിൽ നിന്നു കരിയാട്, വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള അലൈൻമെന്റ് പ്രകാരമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളതെന്നാണു സൂചന. ആലുവയിൽ നിന്നു നേരിട്ട് അങ്കമാലി റെയിൽവേ സ്റ്റേഷൻ വഴിയുള്ള അലൈൻമെന്റ് പ്രായോഗികല്ലെന്ന നിലപാടിലാണ് കെഎംആർഎൽ. വിശദപദ്ധതിരേഖ തയാറാക്കുന്നതിനു കഴിഞ്ഞ വർഷമാണ് ടെൻഡർ ക്ഷണിച്ചത്. ഭൂപടം, സ്ഥലലഭ്യത, റൂട്ടിന്റെ സാങ്കേതിക ആകൃതികൾ, പ്രധാന സ്റ്റേഷനുകൾ, മൊത്തം ചെലവ്, അലൈൻമെന്റ് മാപ് തുടങ്ങിയ കാര്യങ്ങളിൽ പഠനം നടത്തി […]

FEATURED

യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

കാലിഫോർണിയ: യുഎസിൽ മലയാളികളെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. അടുത്ത സുഹൃത്തുക്കളായിരുന്ന തൃശൂർ സ്വദേശി അഞ്ജന ഹരി(35), തിരുവനന്തപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയായ അനിലയെ (32) പൊലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അഞ്ജനയും ആൻമേരിയും പ്രതിയായ അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഡിക്സൺ ലാൻഡിങ് റോഡിൽ മിൽ ക്രീക്ക് അപ്പാർട്മെന്‍റിലായിരുന്ന മൂന്നു യുവതികളും കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. അഞ്ജന അധ്യാപികയും ഭർത്താവ് വിജീഷ് കാലിഫോർണിയയിൽ സോഫ്റ്റ് വെയർ എൻജിനീയറുമാണ്. […]

FEATURED

പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും

കൊച്ചി: കോൺഗ്രസിന്‍റെ വഴിതടയൽ സമരത്തിനെതിരേ നടൻ ജോജു ജോർജ് രംഗത്തെത്തിയത് വലിയ വാക്കുതർക്കത്തിനു കാരണമായിരുന്നു. അന്ന് എറണാകുളം ഡിസിസി പ്രസിഡന്റായ മുഹമ്മദ് ഷിയാസ് വൻ വിമർശനമാണ് ജോജുവിനെതിരേ ഉയർത്തിയത്. ഇപ്പോൾ ഇതാ പിണക്കമെല്ലാം മറന്ന് ഇരുവരും ഒന്നിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ്. തോപ്പുംപടിയിൽ നടന്ന എംഎൽഎ എക്‌സലൻസ് അവാർഡിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ജോജു ജോർജുമായുണ്ടായ പഴയ വഴക്കിനെക്കുറിച്ച് തന്‍റെ പ്രസംഗത്തിൽ പരാമർശിക്കാനും എംഎൽഎ ആയ മുഹമ്മദ് ഷിയാസ് മറന്നില്ല. ജോജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയാണ് എംഎൽഎ പഴയ കാര്യങ്ങൾ […]

FEATURED

‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി

മലപ്പുറം: ‘കേരളത്തിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ച വൻ എംഡിഎംഎ ശേഖരവുമായി മൂന്ന് പേർ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് വയനാട്, മലപ്പുറം സ്വദേശികളായ മൂന്നുപേരെ മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21)വയസ്സ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള […]

FEATURED

പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട്: പൊലീസിന്റെ യൂണിഫോമും വ്യാജ ഐഡി കാര്‍ഡും ഉപയോഗിച്ച് തട്ടിപ്പു നടത്തി വന്ന വിരുതനെ പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശി റോജിത്താണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെയും ഫറോക്ക് പൊലീസിന്റെയും സംയുക്ത നീക്കത്തില്‍ രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിത്ത് തട്ടിപ്പ് നടത്തിയിരുന്നത്. ലഹരിമരുന്ന് വില്‍പ്പനക്കാരെ കബളിപ്പിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ലഹരി ഉല്‍പന്നങ്ങള്‍ കൈക്കലാക്കും. പിന്നീട് ഇത് മറിച്ച് വിറ്റ് പണം സമ്പാദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് […]

FEATURED

അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാക്കനാട്: കൊച്ചി സീപോർട്ട്- എയർപോർട്ട് റോഡിൽ ബൈക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി നങ്ങ്യാർകുളങ്ങര പള്ളിപ്പാട് ശ്രീദിനഭവനിൽ ആർ ദിൻരാജ് (22), തലയോലപ്പറമ്പ് പൊതി ചാമക്കാലയിൽ മാത്യു ജോമോൻ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1.45ന് കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കാക്കനാടുള്ള സ്വകാര്യ കമ്പനിയിലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും. ട്രെയിലർ ലോറി അശ്രദ്ധമായി പ്രധാന റോഡിലേക്ക് […]

FEATURED

“തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി

തൃശൂർ: സംസ്ഥാനത്ത് എ‍യിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന സമയത്ത് എയിംസിനെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ പുതിയ വാദം. ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അങ്ങനെയൊരു വാക്കേ ഉച്ചരിച്ചിട്ടില്ല, സംശയമുള്ളവർക്ക് പ്രസംഗങ്ങളെടുത്തു നോക്കാം എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. തൃശൂരിൽ എയിംസ് വരണമെന്നാണ് ആഗ്രഹമെന്നും സംസ്ഥാനസർക്കാർ വിചാരിച്ചാൽ മാത്രമേ അതു നടക്കൂ എന്നും അദ്ദേഹം പറഞ്ഞു. മുൻപ് ഭരിച്ച സർക്കാർ ഈ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു. […]