തിരുവൈരാണിക്കുളത്തിന് ഇനി ആഘോഷ രാവുകൾ; തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും
കാലടി: ഏപ്രിൽ 5 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും. വൈകീട്ട് 6 നടക്കുന്ന കൊച്ചിൻ കൈരളിയുടെ സൂപ്പർ ഹിറ്റ് ഗാനമേളയോടെയാണ് ഫസ്റ്റിന് തുടക്കമാകുന്നത്. അമ്യൂസ്‌മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. വൈകീട്ട് 6.30 മുതർ രാത്രി 10 വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രദേശികമായ കലാകരൻമാരുടെയും കലാകാരികളുടെയും […]
സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ മൂത്തേടനായി ഒരുമിച്ചു; മുപ്പതുവർഷങ്ങൾക്കുശേഷം
പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനിടയിൽ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ളൊരു ഊഷ്മള സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ പെരുമ്പാവൂരിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠി മനോജ് മൂത്തേടനായി വോട്ടർമാരെ കണ്ടു പിന്തുണ തേടാനാണ് കേരളത്തിനകത്തും പുറത്തും നിന്നുള്ള സുഹൃത്തുക്കൾ പെരുന്പാവൂരിൽ ഒരുമിച്ചുചേർന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ മനോജ് മൂത്തേടന്‍റെ ബിരുദ, ബിരുദാനന്തര പഠനകാലത്തെ സഹപാഠികളും സുഹൃത്തുക്കളുമായ സ്ത്രീകൾ ഉൾപ്പടെ നൂറോളം പേരാണ് എത്തിയത്. 1996 മുതൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന മനോജ്, അക്കാലത്താണു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു സജീവമായത്. ഇവിടെ വിദ്യാർഥി […]
പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ.എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിക്കുകയായിരുന്നു.
യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, രഞ്ജിത്ത് ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയിൽ വെച്ചാണ് ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴ […]
വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി
മലയാറ്റൂർ: വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി. ഇനി ഒരാഴ്ച കുരിശുമുടിയിലേക്ക് തീർഥാടകരുടെ അണ മുറിയാത്ത പ്രവാഹമായിരിക്കും. തീർഥാടനക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിശുദ്ധ വാരത്തിലാണ്.ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കുരിശുമുടിയിൽ കുരുത്തോല വെഞ്ചിരിപ്പ് പ്രദക്ഷിണം, വിശുദ്ധ കുർബാന വചന സന്ദേശം എന്നിവ നടന്നു. ചാന്താ രൂപതയിലെ ഫാ. അനൂപ് എരിമറ്റത്തിൽ കാർമ്മികത്വം വഹിച്ചു. കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി നേതൃത്വം നൽകി. താഴത്തെ പള്ളിയിൽ എറണാകുളം – അങ്കമാലി അതിരൂപത […]
‘വന്ദേപദം സ്വാമി ആഗമാനന്ദ’ നൃത്താര്‍ച്ചന കാണികള്‍ക്ക് ദൃശ്യവിരുന്നായി
കാലടി : സ്വാമി ആഗമാനന്ദ സ്മൃതികള്‍ ഉണര്‍ത്തിയ ‘വന്ദേപദം സ്വാമി ആഗമാനന്ദ’ എന്ന നൃത്തസംഗീതാര്‍ച്ചന കാലടിക്കാര്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന ദൃശ്യവിരുന്നായി കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രത്തിന്റെ സുവര്‍ണ്ണജൂബിലിയുടെ സമാപന ദിവസമാണ് നൃത്താര്‍ച്ചന അരങ്ങേറിയത്. കാലടി ആശ്രമ സ്ഥാപകനും ഹൈന്ദവ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ആഗമാനന്ദ സ്വാമികളുടെ കര്‍മ്മ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി കാലടി ശ്രീശാരദാംബ ഡാന്‍സ് അക്കാദമി ഡയറക്ടര്‍ ഡോ. ശ്രീലക്ഷ്മി സനീഷാണ് വന്ദേപദം സ്വാമി ആഗമാനന്ദയ്ക്ക് നൃത്തഭാഷ്യം ഒരുക്കിയത്. ശ്രീമദ് […]
മലയും കാടും താണ്ടി അയ്യമ്പുഴയില്‍ റോജിയുടെ പര്യടനം
അങ്കമാലി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണ്‍ അയ്യമ്പുഴ മഞ്ഞപ്ര പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ ഒലീവ് മൗണ്ടില്‍ യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.ഒ. വര്‍ഗ്ഗീസ്, ചെയര്‍മാന്‍ കെ.എ. ജോയി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് സെബി കിടങ്ങേന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, ജില്ലാ പഞ്ചായത്തംഗം അല്‍ഫോന്‍സ ഡേവിസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ ഫ്രാന്‍സിസ്, ചാക്കോ വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മാണിക്കത്താന്‍, ജോയ് […]
മലയും കാടും താണ്ടി അയ്യമ്പുഴയില്‍ റോജിയുടെ പര്യടനം
അങ്കമാലി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണ്‍ അയ്യമ്പുഴ മഞ്ഞപ്ര പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ ഒലീവ് മൗണ്ടില്‍ യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.ഒ. വര്‍ഗ്ഗീസ്, ചെയര്‍മാന്‍ കെ.എ. ജോയി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് സെബി കിടങ്ങേന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, ജില്ലാ പഞ്ചായത്തംഗം അല്‍ഫോന്‍സ ഡേവിസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ ഫ്രാന്‍സിസ്, ചാക്കോ വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മാണിക്കത്താന്‍, ജോയ് […]



