മലയാറ്റൂർ: മലയാറ്റൂർ നീലീശ്വരത്ത് വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസിയർ മരിച്ചു. പെരുമ്പാവൂർ മേതല സ്വദേശി സിദ്ദിഖാണ് മരിച്ചത്. വൈദ്യുതി ലൈൻ മാറ്റുന്നതിനിടെ പോസ്റ്റിൽ കയറി ജോലി ചെയ്തിരുന്ന ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇയാളെ താഴെയിറക്കുന്നതിനായി പോസ്റ്റിൽ കയറിയ സിദ്ദിഖും പരിക്കേറ്റ ജീവനക്കാരനും ഒരുമിച്ച് താഴേക്ക് വീഴുകയായിരുന്നു.
ഇടിമിന്നലേറ്റാണോ വൈദ്യുതാഘാതമേറ്റാണോ അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഉടൻതന്നെ ഇരുവരെയും കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ദിഖിന്റെ ജീവൻ രക്ഷിക്കാനായില്ല.



