02

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
74 views 0 sec 0 Comment

പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

admin - November 2, 2026

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 16 വയസുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാം ആണ് കൊല്ലപ്പെട്ടത്. അഭിരാമിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിലായിട്ടുണ്ട്. പിടിയിലായ പ്രതികളിൽ ഒരാളും 17വയസുകാരനാണ്. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിയുടെ ഇൻസ്‌റ്റ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ വിളിച്ചുവരുത്തിയത്. ബെൽറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് ചാക്കിൽകെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

കൊലപാതകത്തിൽ പ്രതിയായ 17കാരനും ഒരു പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. മരിച്ച അഭിരാം ഈ പെൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. പെൺകുട്ടിയുടെ ഇൻസ്റ്റ ഐഡി വഴി അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്ത് വീടുകളൊന്നുമില്ല. കാട് പിടിച്ച് കിടക്കുന്ന സ്ഥലമാണ് ഇവിടം. ഇന്നലെ ഉച്ചക്ക് ശേഷമാണ് അഭിരാമിനെ കാണാതായത്. ഉച്ചക്ക് ഒരു ഫോൺ കോൾ വരികയും പാങ്ങപ്പാറയിൽ പോകുന്നുവെന്ന് പറഞ്ഞ് അഭിരാം പോകുകയുമായിരുന്നു. പിന്നീട് വൈകിട്ട് ആയിട്ടും കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. പെൺസൂഹൃത്താണ് വിളിച്ചതെന്ന് മനസിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു സു​ഹൃത്തിനെയും ചോദ്യം ചെയ്തു. തുടർന്നാണ് സംഭവത്തെ കുറിച്ച് പൊലീസിന് വ്യക്തത വരുന്നത്. പെൺസുഹൃത്തെന്ന വ്യാജേന അഭിരാമിനെ സുഹൃത്ത് വിളിച്ചുവരുത്തി, ബെൽറ്റ് ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഉമർ എന്നയാളെ വിളിച്ച് പറഞ്ഞു എന്നാണ് കസ്റ്റഡിയിലുള്ള 17കാരന്‍റെ മൊഴി. ഉമറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷമാണ് തന്നെ വിളിച്ച് അറിയിച്ചതെന്നാണ് ഉമറിന്റെ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാൾ തനിച്ച് കൃത്യം നടത്തില്ലെന്നാണ് പൊലീസിന്റെ അനുമാനം. പൊലീസ് നടപടികൾ പുരോ​ഗമിക്കുകയാണ്.

PREVIOUS

വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
Related Post
June 29, 2025
ആംബുലൻസ് കിട്ടിയില്ല; സ്വന്തം കാർ ആംബുലൻസാക്കി ഡോക്ടർ രോഗിയെ രക്ഷിച്ചു
February 29, 2024
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
September 7, 2023
അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട
August 19, 2023
ബിഹാറിലെ മാധ്യമപ്രവർത്തകന്‍റെ കൊലപാതകം: 4 പേർ അറസ്റ്റിൽ
Comments are closed.
പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
November 2, 2026
വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
October 30, 2026
സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
October 30, 2026
സ്ട്രോക്ക്: മുന്നറിയിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുക ജീവിതത്തിൻ്റെ സ്വാതന്ത്ര്യം പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ്റെ വാക്കുകൾ
October 29, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
News Vision
News Vision
വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട്
News Vision
സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
News Vision
സ്ട്രോക്ക്: മുന്നറിയിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുക ജീവിതത്തിൻ്റെ സ്വാതന്ത്ര്യം

Recent Posts

  • പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
  • വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
  • സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
  • സ്ട്രോക്ക്: മുന്നറിയിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുക ജീവിതത്തിൻ്റെ സ്വാതന്ത്ര്യം പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ്റെ വാക്കുകൾ
  • മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന; ബിൽ ഐകകണ്ഠ്യേന പാസാക്കി
© Copyright 2025 - Newsvision. All Rights Reserved