FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം കമ്പിയിൽ വീട്ടിൽവിജയൻ (58)എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിലാക്കി വിജയൻ ലൈംഗീകമായി ആകമിക്കുകയായിരുന്നു. പെരുമ്പാവൂർ എസ്.എച്ച്.ഒ എ. അക്ഷയ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ അർജുൻ, എ എസ് ഐ എം ബി സുബൈർ, സീനിയർ സി.പി.ഒ ഷഫീക്ക്, സി […]

FEATURED

തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരത്തിന് ഈ വർഷം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. കേരള കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ, കവി വേണു വി. ദേശം, കഥകളി സംഗീതജ്ഞൻ കലാനിലയം കെ.എസ്. രാജീവൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 19ന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

FEATURED

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം

അങ്കമാലി: നെടുമ്പാശ്ശേരി അത്താണിക്കു സമീപം അമിത വേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികളും യുവാവും മരിച്ചു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21), വയനാട് കൽപറ്റ മടക്കിമല സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ എം.ആർ. പ്രദീപ് കുമാറിൻ്റെ മകൾ ഗോപിക (21) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ […]

FEATURED

വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു ആഡംബരമല്ല, ഒരു ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എത്തുന്നവർ ആരും ഒറ്റക്കല്ല, ഈ ആശുപത്രിയൊന്നാകെ നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശമാണ് പകർന്നുനൽകാനുള്ളത്. എല്ലാവരുടെയും മാനസികാരോഗ്യം തങ്ങൾക്ക് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.ഇ.ഒ ജയേഷ് വി. നായർ അധ്യക്ഷത വഹിച്ചു. പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലും പ്രയാസങ്ങളനുഭവിക്കുന്ന മനസ്സുകളുണ്ടെന്നും അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകണമെന്നും […]

FEATURED

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’

കൊച്ചി: ഗൈനക്കോളജിക് ഓങ്കോളജി ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (കെ.എൽ.എസ്.സി അഗോയ്) കേരള ഘടകം വാർഷിക കോൺഫറൻസ് കഗോകോൺ 2026. ഐ.എം.എ ഹൗസിൽ ആരംഭിച്ച ദ്വിദിന കോൺഫറൻസിൽ രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ജീവിതങ്ങൾ തിരികെ പിടിക്കുന്ന മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് ഗൈനകോളജിക് ഓങ്കോളജിസ്റ്റുമാർ നിർവഹിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. വി.പി.എസ് ലേക്‌ഷോര്‍ […]

FEATURED

പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

പത്തനംതിട്ട: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. നിരണം സ്വദേശി സജിത്ത് (32 ) ആണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതി വിദഗ്ധമായി രക്ഷപെട്ടത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പമ്പാ ഷുഗർ ഫാക്ടറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുളിക്കീഴ് പോലീസ് സ്റ്റേഷന്‍റെ പ്രവർത്തനം. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയുടെ നിലത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പു […]

FEATURED

സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ

കൊച്ചി: വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ച് കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്‍കി. കഴിഞ്ഞമാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ട പരിശോധനയില്‍ പിഴയായി 62,000 രൂപയും ചുമത്തി. തിയറ്ററുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദര്‍ശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണു മന്ത്രി അനൂപ് ജേക്കബിന്‍െ്‌റ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തിയത്. എല്ലാ മാസവും സംയുക്ത പരിശോധന തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. […]

FEATURED

“അങ്ങനെ ഞാനും ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി”; സന്തോഷ വാർത്തയുമായി നാദിർഷ

കൊച്ചി: നടനും സംവിധായകനുമായ നാദിർഷയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നാദിർഷ തന്നെയാണ് സന്തോഷം പങ്കുവച്ചത്. അമെരിക്കയിൽ വച്ച് നടന്ന മെഗാ പഞ്ചാരിമേളത്തിൽ പങ്കെടുത്തതാണ് നാദിർഷയെ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് 8 ന് പെൻസിൽവേനിയയിലെ പൊക്കോണോ മാനറിലുള്ള കലഹാരി റിസോർട്ടിൽ വെച്ച് നടന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026 ന്റെ ഭാഗമായാണ് ചരിത്രം പിറന്നത്. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക പ്രസിഡണ്ട് ഡോ. സാജിമോൺ […]

FEATURED

സ്തനാർബുദം: നേരത്തെ കണ്ടെത്തി സുരക്ഷിതരാകാം; പരിശോധിച്ചറിയാം

ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായാണ് കണക്കാക്കുന്നത്. മറ്റ് കാൻസറുകളെപ്പോലെ തന്നെ ശരീരത്തിൽ അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായുണ്ടാകുന്ന വളർച്ചയാണ് ഇതിന് കാരണമാകുന്നത്. സ്തനകോശങ്ങളിലാണ് ഇത് വികസിക്കുന്നത്. തുടർന്ന് രക്തപ്രവാഹത്തിലൂടെയും മറ്റും കൂടുതൽ അവയവങ്ങളിലേക്കടക്കം വ്യാപിക്കാനുമിടയുണ്ട്. ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയെന്നതാണ് ഇതിന് പ്രധാനം. പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ രോഗമുക്തിക്കുള്ള സാധ്യത വളരെ വലുതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് സ്വയം പരിശോധന നടത്തി […]