കെ.സി വേണുഗോപാൽ ചങ്കുറപ്പുള്ള നേതാവ്; കെ.സിയെ പുകഴ്ത്തി റോജി എം ജോൺ
അങ്കമാലി: വോട്ടെണ്ണലിന് മുന്നേ തന്നെ കോൺഗ്രസിലെ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി ശക്തമാകുന്നുവെന്ന സൂചനക്കിടെ കെസി വേണുഗോപാലിനെ പുകഴ്ത്തി റോജി എം ജോൺ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിന്റെ നേതൃത്വഗുണങ്ങളെ പ്രശംസിച്ച് റോജി എം ജോൺ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു കെ.സി രാജ്യം മുഴുവൻ പാർട്ടിക്ക് വേണ്ടി രാവും പകലും ഇല്ലാതെ പണി എടുക്കുന്ന നേതാവാണെന്നും, സംഘ പരിവാറിന് എതിരായ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം മുന്നിൽ നിന്ന് നയിക്കുന്ന ചങ്കുറപ്പുള്ള നേതാവാണെന്നും ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു. നേരത്തെ […]
പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി
പന്തളം: ശബരിമല അയ്യപ്പസ്വാമിയുടെ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം (കണിപ്പൊന്ന്) കാണാതായ സംഭവം പന്തളത്ത് പരിഭ്രാന്തി പരത്തി. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ വിഷു ദിവസമായിരുന്നു സംഭവം. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നാണയം തിരികെ ലഭിച്ചു. ശബരിമല തീർഥാടന കാലത്തിനു പുറമെ, വിഷു ദിനത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പൂജകൾക്കായി തിരുവാഭരണങ്ങൾ പുറത്തെടുക്കാറുണ്ട്. ഈ ചടങ്ങുകൾക്കിടയിലാണ് ‘കണിപ്പൊന്ന്’ എന്ന് വിളിക്കുന്ന നാണയം കാണാതായത്. തിരുവാഭരണത്തിന്‍റെ ഭാഗമായാണ് ഇതും കണക്കാക്കപ്പെടുന്നത്. ചടങ്ങിനിടെ ഭക്തർക്ക് ഈ കണിപ്പൊന്ന് […]
ശബരിമല യുവതി പ്രവേശന കേസ്: ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?’ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി
ദില്ലി: ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് […]
യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചു; 16കാരന് ദാരുണാന്ത്യം
കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ വെച്ച് കൂട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് […]
മലയാറ്റൂർ സ്വദേശിക്ക് സൂര്യാഘാതം ഏറ്റു
കാലടി: മലയാറ്റൂർ സ്വദേശി ടി.ഡി സ്റ്റീഫന് സൂര്യാഘാതം ഏറ്റു. ഇന്ന് 11 മണിയോടെ വീട്ടിലെ പറമ്പിൽ ജോലി ചെയ്യുമ്പോഴാണ് സൂര്യാഘാതം ഏറ്റത്. മുഖത്തും ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിലും പെളളൽ സംഭവിച്ചിട്ടുണ്ട്. ഉടൻ അടിയന്തര ശുശ്രൂഷകൾ നടത്തി സൂര്യാഘാതം ഏറ്റാൽ ചെയ്യേണ്ട അടിയന്തിര നടപടികൾ തണുപ്പിക്കുക: വ്യക്തിയെ ഉടൻ തണലിലോ എസി മുറിയിലോ മാറ്റുക. ശരീരം തണുത്ത വെള്ളത്തിൽ നനച്ച തുണി ഉപയോഗിച്ച് തുടയ്ക്കുക. വെള്ളം കുടിക്കുക: നിർജ്ജലീകരണം തടയാൻ വെള്ളം, കരിക്കിൻവെള്ളം, നാരങ്ങാവെള്ളം, അല്ലെങ്കിൽ ORS ലായനി കുടിക്കുക. […]
സംസ്കൃത സർവ്വകലാശാലയിൽ നാടക പഠനത്തിൽ പി. ജി. പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 16
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (തിയേറ്റര്‍), പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്. പ്രവേശനം എങ്ങനെ ? പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ […]
തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു
തിരുവൈരാണിക്കുളളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ ഓരോ ദിവസവും കഴിയുന്തോറും തിരക്ക് വർധിച്ചു വരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ഫെസ്റ്റ് ആസ്വദിക്കാൻ എത്തുന്നത്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ട്. വൈകീട്ട് 6.30 മുതർ രാത്രി 10 […]
ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ കുരിശുമുടി കയറി
മലയാറ്റൂർ: ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ മലയാറ്റൂർ കുരിശുമുടി കയറി. പെസഹ വ്യാഴം വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം ദു:ഖവെള്ളിയും വലിയ ശനിയും കടന്നു വിശുദ്ധ വാരത്തിലെ അവസാന ദിനത്തിലേക്ക് ഇടവേളകളില്ലാതെ തുടർന്നു. ശനിയാഴ്ച അർധ രാത്രിക്കു മുൻപ് കുരിശുമുടി പള്ളിയിലും, താഴത്തെ പളളിയിലും ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ കുരിശുമുടി കയറാനെത്തി. കാൽനടയായി എത്തിയവരും നിരവധിയായിരുന്നു. തീർഥാടകരുടെ മലകയറ്റം തുടരുമെങ്കിലും പുതുഞായർ ആഘോഷ ദിനങ്ങളിലാണ് ഇനി […]
എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പിടിയിൽ
നെടുമ്പാശേരി: മൂന്നര ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പോലീസ് പിടിയിൽ. ചെങ്ങമനാട് പെരിക്കാട്ടിൽ അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് ആദികാട്ടുകുളങ്ങര കതിരേത്ത് ഷെൽജിക് (28), തൃക്കാക്കര രായമരയ്ക്കാർ റിഷാദ് (26), കോഴിക്കോട് ഫാറോഖ്, മടനയിൽ റിൻസി മുംതാസ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി. എയർപോർട്ട് ഭാഗങ്ങളിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവർ […]



