FEATURED

വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

FEATURED

കാലടി ആദിശങ്കര ട്രെയിനിങ് കോളേജിന് ബിഎഡ് പരീക്ഷയിൽ തിളക്കമാർന്ന നേട്ടം

കാലടി: കാലടി ആദിശങ്കര ട്രെയിനിങ് കോളേജിന് ബിഎഡ് പരീക്ഷയിൽ മികച്ച നേട്ടം. വിവിധ വിഷയങ്ങളിലായി 16 വിദ്യാർത്ഥികൾ ആദ്യ 10 റാങ്കുകളിൽ ഇടം നേടി. ഇതിൽ 7 പേർ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇംഗ്ലീഷ് വിഷയത്തിൽ ബിനിത ബിജു, മെറീന ജെയ്സൺ, ശ്രീലക്ഷ്മി എ. നായർ എന്നിവർ ഒന്നാം റാങ്ക് നേടി. കോമേഴ്‌സ് വിഷയത്തിൽ രേവതി ടി.ജി, ജിസ്ന ജോസ്, മരിയ സാൻറ്റീ എന്നിവർ ഒന്നാം റാങ്ക് നേടി. ഫിസിക്കൽ സയൻസിൽ വിഷ്ണുമായ ജെ ഒന്നാം റാങ്ക് […]

FEATURED

എൽദോസ് കുന്നപ്പിള്ളിക്കെതിരെയുളള പീഡന പരാതി; തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് അതിജീവിത കോടതിയിൽ

നെയ്യാറ്റിൻകര: എൽദോസ് കുന്നപ്പിള്ളിക്കെതിരെയുളള പീഡന പരാതിയിൽ തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് അതിജീവിത കോടതിയിൽ മൊഴി നൽകി നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതി ഒന്നിലാണ് അതിജീവിതയുടെ കുറുമാറ്റം നടന്നത്. ഇന്ന് നടന്ന ഒന്നാം സാക്ഷിയായ അതിജീവിതയെ വിസ്തരിക്കുന്ന വേളയിലാണ് കുറു മാറിയത് കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറുകയായിരുന്നു കോവളത്ത് ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ വച്ച് തന്നെ പീഡിപ്പിച്ചു എന്നുള്ളതായിരുന്നു അതിജീവിതയുടെ പരാതി. എന്നാൽ ഈ മൊഴികളെല്ലാം ഇപ്പോൾ കോടതിയിൽ നിഷേധിച്ച സാഹചര്യമാണ് ഉണ്ടായത്. വിസ്തരണ വേളയിൽ അതിജീവിത […]

FEATURED

മാമോദീസ കഴിഞ്ഞ് യുകെയില്‍ മടങ്ങിയെത്തി; അങ്കമാലി സ്വദേശികളുടെ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങി

യുകെ: കേള്‍ക്കുന്ന ഏതു മലയാളി മനസ്സിനെയും തകര്‍ക്കുന്ന അതിദാരുണമായ ഒരു വാര്‍ത്തയാണ് യുകെയിലെ കടലോര പട്ടണമായ ലിറ്റില്‍ഹാംപ്ടണില്‍ നിന്നും വരുന്നത്. അങ്കമാലി മൂക്കന്നൂര്‍ പടയാറ്റില്‍ ജിതിന്‍ സാജു – റോസ് മേരി ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള മകള്‍ ജെസീക്കയാണ് ഉറക്കത്തില്‍ പൊടുന്നനെ മരണമടഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്ന അമ്മ റോസ് മേരി, തൊട്ടരികെ കിടന്ന കുഞ്ഞ് കണ്ണ് തുറക്കുന്നില്ലെന്ന് കണ്ടതോടെയാണ് കുടുംബം പരിഭ്രാന്തിയിലായത്. ഉടന്‍ തന്നെ യുകെയിലെ എമര്‍ജന്‍സി വിഭാഗത്തെ വിവരമറിയിച്ചെങ്കിലും, സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം […]

FEATURED

മാമോദീസ കഴിഞ്ഞ് യുകെയില്‍ മടങ്ങിയെത്തി; അങ്കമാലി സ്വദേശികളുടെ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങി

യുകെ: കേള്‍ക്കുന്ന ഏതു മലയാളി മനസ്സിനെയും തകര്‍ക്കുന്ന അതിദാരുണമായ ഒരു വാര്‍ത്തയാണ് യുകെയിലെ കടലോര പട്ടണമായ ലിറ്റില്‍ഹാംപ്ടണില്‍ നിന്നും വരുന്നത്. അങ്കമാലി മൂക്കന്നൂര്‍ പടയാറ്റില്‍ ജിതിന്‍ സാജു – റോസ് മേരി ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള മകള്‍ ജെസീക്കയാണ് ഉറക്കത്തില്‍ പൊടുന്നനെ മരണമടഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്ന അമ്മ റോസ് മേരി, തൊട്ടരികെ കിടന്ന കുഞ്ഞ് കണ്ണ് തുറക്കുന്നില്ലെന്ന് കണ്ടതോടെയാണ് കുടുംബം പരിഭ്രാന്തിയിലായത്. ഉടന്‍ തന്നെ യുകെയിലെ എമര്‍ജന്‍സി വിഭാഗത്തെ വിവരമറിയിച്ചെങ്കിലും, സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം […]

FEATURED

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി. 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്. മണ്ണാർക്കാട് […]

FEATURED

വീട്ടിലെ അഴയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കാലടി: ഒക്കൻ താനിപ്പുഴയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പെലപ്പിള്ളി വീട്ടിൽ നിഖിൽ (39) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടിലെ അഴയിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കമ്പി ഉപയോഗിച്ച് നിർമ്മിച്ച അഴയിൽ സർവീസ് വയർ മുട്ടിനിന്നതിനാൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച വല്ല്യച്ചൻ രാജുവിനും ഷോക്കേറ്റു. ഡ്രൈവറായ നിഖിൽ, ഓട്ടം പോകാൻ വേണ്ടി വാഹനം കഴുകിയ ശേഷം കുളിച്ച് വസ്ത്രങ്ങൾ അലക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

FEATURED

വീട്ടിലെ അഴയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കാലടി: ഒക്കൻ താണിപ്പുഴയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പെലപ്പിള്ളി വീട്ടിൽ നിഖിൽ (39) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടിലെ അഴയിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കമ്പി ഉപയോഗിച്ച് നിർമ്മിച്ച അഴയിൽ സർവീസ് വയർ മുട്ടിനിന്നതിനാൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച വല്ല്യച്ചൻ രാജുവിനും ഷോക്കേറ്റു. ഡ്രൈവറായ നിഖിൽ, ഓട്ടം പോകാൻ വേണ്ടി വാഹനം കഴുകിയ ശേഷം കുളിച്ച് വസ്ത്രങ്ങൾ അലക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

FEATURED

“മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല”; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മലയിടം തുരുത്തിൽ പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ സുപ്രീം കോടതി അന്തിമമെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി പ്രകാരം ആളുകളെ അവിടെ നിന്ന് ഒഴിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലെന്നും കുടിയൊഴിപ്പിക്കാൻ 2 ആഴ്ച സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അധികാരമേറ്റതിനു പിന്നാലെ യുഡിഎഫ് സർക്കാരിന് ഇത് വലിയ വെല്ലുവിളിയായി മാറി. ഹൈക്കോടതി 2 ആഴ്ചത്തെ സമയം അനുവദിച്ച് സർക്കാരിന് താത്ക്കാലിക ആശ്വാസമാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരം […]