മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്ടറേറ്റ് നൽകി
കോട്ടയം: മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ ആദരിച്ച് എംജി സർവകലാശാല. ഓണററി ഡോക്ടറേറ്റ് നടകിയാണ് മമ്മൂട്ടിയെ ആദരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകിയത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്.നേരത്തേ, കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി.
അട്ടപ്പാടി മധു കൊലപാതകം: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാർ
പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.
ജീവനെടുത്ത് കാട്ടാന; കോതമംഗലത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആള് കൊല്ലപ്പെട്ടു
കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാട്ടാന ആക്രമണം ഉണ്ടായതറിഞ്ഞ് കൂടെയുണ്ടായിരുന്നവർ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നുവെന്ന് പൊങ്ങൻചുവട് ഉന്നതിയിലെ മൂപ്പൻ ശേഖരൻ പറഞ്ഞു.
തൃശ്ശൂര്‍ നഗരത്തില്‍ ആനയിടഞ്ഞു; വാഹനങ്ങള്‍ തകര്‍ത്തു
തൃശ്ശൂര്‍: നഗരത്തില്‍ ആനയിടഞ്ഞു. വിയ്യൂരിലാണ് ജനവാസ മേഖലയില്‍ ആന ഇടഞ്ഞത്. ശിവം ലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്. കുളികഴിഞ്ഞ് പോകുമ്പോഴായിരുന്നു ഇടഞ്ഞത്. ഇടയാനുള്ള കാരണം വ്യക്തമല്ല. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും തകര്‍ത്തു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് ആന ഇടഞ്ഞത്. പ്രദേശത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും കാറും ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്. ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം […]
എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
കൊച്ചി: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സിയാൽ എയർപോർട്ട് […]
നെടുമ്പാശ്ശേരിയിൽ ഇറങ്ങാനുള്ള വിമാനം അസാധാരണമായി താഴ്ന്നു പറന്നു, വീടിന്റെ മേൽക്കൂരയിലെ 120ഓളം ഓടുകൾ പറന്നുപോയി
പെരുമ്പാവൂർ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയതായി പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഏകദേശം 120 ഓടുകൾ തകർന്ന് വീണതായി വീട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനായി വിമാനം ഈ മേഖലക്ക് മുകളിലൂടെ താഴ്ന്ന് പറന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് […]
4 മാസം പ്രായമായ കുഞ്ഞു ധ്രുവാനെ തളർത്തി സ്പൈനൽ മസ്കുലാർ അട്രോഫി; ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു
കൂത്താട്ടുകുളം∙ 4 മാസം പ്രായമായ കുഞ്ഞു ധ്രുവാന്റെ ചികിത്സയ്ക്കായി നാട് ഒന്നിക്കുന്നു. കിഴകൊമ്പ് പമ്പഴക്കുന്നേൽ അനന്തു അശോക്, അശ്വതി ദമ്പതികളുടെ മകനായ ധ്രുവാൻ, സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ്- 1 (എസ്എംഎ) രോഗ ബാധിതനാണ്. പേശികളുടെ ബലം കുറഞ്ഞ് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്നതാണ് രോഗം. ഒരു മാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് രോഗം കണ്ടെത്തുന്നത്. ചികിത്സയ്ക്കായി ഇതുവരെ ലക്ഷങ്ങൾ ചെലവായി. കുട്ടിയുടെ ശരീരത്തിന്റെ ചലന ശേഷി വീണ്ടെടുക്കാൻ ജീൻ തെറപ്പി വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ഇതിനുള്ള മരുന്ന് വിദേശത്തു […]
ഫോൺ വാടക 11,000 രൂപ. മുറി വാടക 100 രൂപ. പുസ്തകങ്ങൾ വാങ്ങാൻ 15,000 രൂപ; എംഎൽഎയ്ക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിൽ ഒരു എംഎൽഎയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎൽഎയ്ക്ക് സർക്കാർ നൽകുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങൾക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്. കണക്കുകൾ നോക്കുമ്പോൾ ശമ്പളം എന്ന പേരിൽ നൽകുന്ന ഫിക്സഡ് അലവൻസ് നിലവിൽ രണ്ടായിരം രൂപയാണ്. എന്നാൽ മറ്റ് അലവൻസുകൾ വേറെയുമുണ്ട്. നിയോജക മണ്ഡല അലവൻസായി 25000 രൂപ ലഭിക്കും. ഫോൺ വാടകയിനത്തിൽ അനുവദിച്ചിരിക്കുന്നത് 11,000 രൂപയാണ്. ഇൻഫർമേഷൻ അലവൻസ് നാലായിരം രൂപയും സൽകാരത്തിനും മറ്റുമുളള അലവൻസ് എണ്ണായിരം രൂപയും ലഭിക്കും. ഇരുപതിനായിരം രൂപ കുറഞ്ഞത് […]
സഹോദരനുമായി വാക്കുതർക്കം; 10 വയസ്സുകാരൻ തൂങ്ങിമരിച്ചു
അങ്കമാലി: പത്ത് വയസുകാരനെ അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിൻ്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. പാലിശ്ശേരിയിലെ ദിവ്യയുടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ആകതിനെ കണ്ടെത്തിയത്. ഉടൻ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കുറച്ചുനാളായി രമേശും കുടുംബവും പാലിശ്ശേരിയിലെ ദിവ്യയുടെ വീട്ടിലായിരുന്നു താമസം. ഈ വർഷം അഞ്ചാം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയ വിദ്യാർത്ഥിയാണ് ആകത്. സഹോദരനുമായുണ്ടായ […]



