10

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
32 views 0 sec 0 Comment

“അങ്ങനെ ഞാനും ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി”; സന്തോഷ വാർത്തയുമായി നാദിർഷ

admin - October 10, 2026

കൊച്ചി: നടനും സംവിധായകനുമായ നാദിർഷയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നാദിർഷ തന്നെയാണ് സന്തോഷം പങ്കുവച്ചത്. അമെരിക്കയിൽ വച്ച് നടന്ന മെഗാ പഞ്ചാരിമേളത്തിൽ പങ്കെടുത്തതാണ് നാദിർഷയെ ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് 8 ന് പെൻസിൽവേനിയയിലെ പൊക്കോണോ മാനറിലുള്ള കലഹാരി റിസോർട്ടിൽ വെച്ച് നടന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026 ന്റെ ഭാഗമായാണ് ചരിത്രം പിറന്നത്. ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക പ്രസിഡണ്ട് ഡോ. സാജിമോൺ ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ പഞ്ചാരിമേളമാണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചത്.

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മേളകലാരത്നം കലാമണ്ഡലം ശിവദാസൻ, ഡിട്രോയിറ്റ് കലാക്ഷേത്ര രാജേഷ് നായർ, കലാനിലയം കലാധരൻ മാരാർ എന്നിവർ ചേർന്ന് നയിച്ച മേളത്തിൽ 445 കലാകാരന്മാർ ഒരേ സമയം ചെണ്ടയും ഇലത്താളവും കൊമ്പും കുഴലും അണിനിരത്തി അഞ്ചാം കാലം പഞ്ചാരിമേളം അവതരിപ്പിച്ചു. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ എന്ന റെക്കോർഡ് ആയി ഗിന്നസ് ഔദ്യോഗികമായി അംഗീകരിച്ചത്. ഗിന്നസ് വെബ്സൈറ്റിൽ തന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കെടുത്ത ഒരാളെന്ന നിലയിൽ നാദിർഷാ മാവേലിൽ സുലൈമാൻ എന്ന പേരിലാണ് ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഫൊക്കാനയുടെ സാംസ്കാരിക പരിപാടികളിൽ അതിഥിയായി എത്തിയതായിരുന്നു നാദിർഷാ. മിമിക്രി കലാകാരനായി കൊച്ചിൻ കലാഭവനിൽ തുടങ്ങി, മിമിക്രിയിലൂടെയും പിന്നീട് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ സിനിമകളുടെ സംവിധായകനും സംഗീത സംവിധായകനുമായി മാറിയ നാദിർഷായ്ക്ക് ഇത് തീർത്തും വ്യത്യസ്തമായ ഒരു അംഗീകാരമാണ്.

കഴിഞ്ഞ തവണ ഇതേ വേദിയിൽ 101 പേരുടെ ഓപ്പണിംഗ് ഡാൻസും മോഹിനിയാട്ടത്തിന്റെ റെക്കോർഡ് ശ്രമവും നടന്നിരുന്നു. നവ്യ നായരും മാജിക് വിദ്വാൻ ഗോപിനാഥ് മുതുകാടും ഉൾപ്പെടെ നിരവധി കലാകാരന്മാർ ഈ മൂന്ന് ദിവസത്തെ കൺവെൻഷനിൽ പങ്കെടുത്തു. അമേരിക്കയിലെ മലയാളി കുടുംബങ്ങൾക്ക് കേരളത്തിന്റെ കലാപാരമ്പര്യം അടുത്ത തലമുറയ്ക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ പറയുന്നു.

PREVIOUS

സ്തനാർബുദം: നേരത്തെ കണ്ടെത്തി സുരക്ഷിതരാകാം; പരിശോധിച്ചറിയാം

NEXT

സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ
Related Post
February 28, 2024
കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയിൽ
November 8, 2023
ദുരഭിമാനക്കൊല; ഫാത്തിമയുടെ സംസ്‌ക്കാരം ഇന്ന്
March 2, 2024
ലോറി ബൈക്കിലിടിച്ച് എസ്എഫ്‌ഐ നേതാവിന് ദാരുണാന്ത്യം
April 24, 2024
മോഷണശ്രമത്തിനിടെ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 29ന്
Comments are closed.
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026
ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
October 10, 2026
പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
October 10, 2026
സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
News Vision
News Vision
ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത്
News Vision
പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
News Vision
സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ

Recent Posts

  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
  • പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
  • സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ
  • “അങ്ങനെ ഞാനും ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി”; സന്തോഷ വാർത്തയുമായി നാദിർഷ
© Copyright 2025 - Newsvision. All Rights Reserved