FEATURED

കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആദിശങ്കര ചാമ്പ്യൻമാർ

കാലടി: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കിയാണ് ആദിശങ്കര ചാമ്പ്യന്മാരായത്. ആദ്യവർഷ ബി.ടെക് ഡാറ്റാ സയൻസിലെ ദിവ്യ പോൾ (50 കിലോ വിഭാഗം) സ്വർണം നേടി. ആദ്യവർഷ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലെ അഖില സുധി (68 കിലോ വിഭാഗം) വെള്ളി നേടി. പുരുഷ വിഭാഗത്തിൽ […]

FEATURED

മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് ഞായറാഴ്ച്ച തുടക്കമാകും

മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് ഞായറാഴ്ച്ച തുടക്കമാകും. രാവിലെ 7 ന് മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ മലകയറുന്നതോടെയാണ് തീർത്ഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് മാർ തോമാ ശ്ലീഹായുടെ രൂപത്തിന് മുന്നിൽ കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും. സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, ഇല്ലിത്തോട് പള്ളി വികാരി ഫാ. […]

FEATURED

അക്ഷയ്‌യുടെ സംസ്‌ക്കാരം വെളളിയാഴ്ച്ച; മധുവിധു തീരും മുൻപേ ദാരുണാന്ത്യം

കാലടി: മധുവിധു തീരും മുൻപേ വാഹനാപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്റെ മകൻ അ്ക്ഷയ്‌യുടെ സംസ്‌ക്കാരം വെളളിയാഴ്ച്ച വൈകീട്ട് 4 ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ നടക്കും. ബുധനാഴ്ച്ച രാത്രി 10 മണിയോടെ മറ്റൂരിലായിരുന്നു അപകടം. അക്ഷയ് സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിക്കുകയായിരുന്നു. ടോറസ് തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു.ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. ഷാലി അമ്മയും അനോൾഡ് സഹോദരനുമാണ്. […]

FEATURED

ജഡ്ജി ഹണി എം. വർഗീസിന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കാൻ ഉത്തരവിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് മാറ്റം. ജഡ്ജിമാരുടെ സ്ഥലം മാറ്റ പട്ടികയിൽ ഹണിയും ഉൾപ്പെട്ടിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നതിനാൽ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. കേസിൽ വിചാരണ അവസാനിച്ച സാഹചര്യത്തിലാണ് സ്ഥലം മാറ്റം പ്രാബല്യത്തിലായത്. കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹണിയുടെ സ്ഥലമാറ്റം താത്കാലികമായി മരവിപ്പിച്ചത്.

FEATURED

സർക്കാർ ബ്രാൻഡിക്ക് പേരായി; മലബാർ മിസ്റ്ററി. 500 MI ന് 400 രൂപ

തിരുവനന്തപുരം: പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡിക്ക് പേരായി. മലബാർ മിസ്റ്ററി എന്നാണ് ബ്രാൻഡിക്ക് പേര് നൽകിയിരിക്കുന്നത്. പാലക്കാട്‌ മലബാർ ഡിസ്റ്റലറിയിൽ ആണ് മദ്യം ഉത്പാദനം നടത്തുന്നത്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയിൽ 21 മുതൽ എത്തുന്ന സർക്കാരിന്റെ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാന്റിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും. 500 […]

FEATURED

വിവാഹത്തിനായി നാട്ടിലെത്തി; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കാലടി: മറ്റൂരിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സൻ്റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ മറ്റൂരിലായിരുന്നു അപകടം. ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അക്ഷയ് വിവാഹത്തിനായി 2 മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5 നായിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. […]

FEATURED

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ജയസൂര്യ ബ്രാൻഡ് അംബാസിഡറായി പ്രതിഫലം കൈപ്പറ്റിയതിന്റെ വിശദാംശങ്ങൾ തേടി നടന്റെ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിരുന്നു. ആപ്പിന്റെ ഉടമസ്ഥനായ സാത്വിക് റഹ്മാന്റെ സിനിമ ബന്ധങ്ങളിലും […]

FEATURED

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ‍്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ‌ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ‍്യം. അറസ്റ്റിലായി 40 ദിവസം പിന്നിട്ടപ്പോളാണ് കൊല്ലം വിജിലൻസ് കോടതി കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും ജാമ‍്യം നൽകിയിരിക്കുന്നത്. തന്ത്രിയുടെയും ഭാര‍്യയുടെയും പേരിൽ കണക്കിൽപ്പെടാത്ത സ്വത്ത് ഉള്ളതായി നേരത്തെ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായി അന്വേഷണം വേണമെന്നും പ്രോസിക‍്യൂഷൻ ആവശ‍്യം ഉന്നയിച്ചു. എന്നാൽ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര‍്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നുമാണ് തന്ത്രി പറയുന്നത്.

FEATURED

അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നവജാത ശിശുവിന് നൈട്രിക് ഓക്സൈഡ് ചികിത്സയിലൂടെ പുതുജീവൻ

അങ്കമാലി: ജനിച്ച നിമിഷം മുതൽ മരണത്തോട് മല്ലിട്ട നവജാത ശിശുവിന് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി. നാല് കിലോ ഭാരവുമായി ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസ്സവും ശരീരമാകെ നീല നിറം ബാധിക്കുന്ന സയനോസിസ് എന്ന അതീവ ഗുരുതരാവസ്ഥയിലാണ് അപ്പോള്ളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ നടത്തിയ വിശദമായ എക്കോ പരിശോധനയിൽ ഹൃദയസമ്മർദ്ദം ക്രമാതീതമായി ഉയർന്നതായും അതീവ അപകടകാരിയായ പെഴ്സിസ്റ്റന്റ് പൾമണറി ഹൈപ്പർടെൻഷൻ ഉള്ളതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ […]