FEATURED

സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 205 രൂപ വർധിച്ച് 14560 രൂപയിലെത്തി. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വർണവില വർധിക്കാൻ കാരണം.

FEATURED

മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. രാകേഷിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരൻ എന്നയാളെ മുവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അവധി ദിവസമായതിനാൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടാവുകയും. തർക്കം രൂക്ഷമായതോടെ ശരത് മാരൻ തന്‍റെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് രാകേഷിന്‍റെ നെഞ്ചിൽ കുത്തുകയുമായിരുന്നു രാകേഷിനെ നിലവിളി കേട്ട് ഓടിയെത്തിയ […]

FEATURED

ആദിശങ്കരയ്ക്ക് ബംഗാൾ ഗവർണറുടെ ഗവർണേഴ്സ് അക്കാദമിക് എക്സലൻസ് പുരസ്‌ക്കാരം

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിക്ക് ബംഗാൾ ഗവർണറുടെ ഗവർണേഴ്‌സ് അക്കാദമിക് എക്‌സലൻസ് പുരസ്‌ക്കാരം. ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് പുസ്‌ക്കാര തുക. ബംഗാൾ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് പുരസ്‌ക്കാരം ഏറ്റുവാങ്ങും. പാഠ്യ പാഠ്യേതര മേഖലകളിലെ നേട്ടം, കോളേജ് സമൂഹത്തിന് ചെയ്യുന്ന പ്രവർത്തനങ്ങൾ, അധ്യാപകരുടെ ഉയർന്ന യോഗ്യത, കോളേജിലെ മികച്ച സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്‌ക്കാരം […]

FEATURED

ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്

കാലടി: ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്കാരവുമാണെന്ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്ദേമാതരം’ പോലുള്ള ഗാനങ്ങൾ ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യവും ആത്മാഭിമാനവും വളർത്തിയിട്ടുണ്ട്. തന്റെ യാത്ര […]

FEATURED

ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്

കാലടി: ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്കാരവുമാണെന്ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്ദേമാതരം’ പോലുള്ള ഗാനങ്ങൾ ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യവും ആത്മാഭിമാനവും വളർത്തിയിട്ടുണ്ട്. തന്റെ യാത്ര […]

FEATURED

ആദിശങ്കരയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ  ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു. സിനിമ താരം  ശോഭന ഉദ്ഘാടനം ചെയ്തു. ആദി ശങ്കര മാനേജിങ് ട്രസ്റ്റി. കെ ആനന്ദ് അധ്യക്ഷത വഹിച്ചു. തുടർന്ന് ത്യാഗരാജ ആരാധന നടന്നു. അൻപതോളം സംഗീതജ്ഞർ ത്യാഗരാജ ആരാധനയിൽ അണിനിരന്നു. പ്രൊഫ. കുമാര കേരളവർമ, ഡോ. ബി അരുന്ധതി, ഡോ. പ്രീതി, ഡോ. ഭുവനേശ്വരി, അരുൺ കുമാർ, സതീഷ് വർമ്മ, സുശീൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. […]

FEATURED

ആദിശങ്കരയിൽ നടന്ന ശാസ്ത്ര സങ്കേതിക പ്രദർശനം വിദ്യാർത്ഥികൾക്ക് വിജ്ഞാന പ്രദവും, കൗതുകവുമായി

കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ദേശീയ ടെക് ഫെസ്റ്റ് ‘അശ്വമേധ 26’ ൽ ഒരുക്കിയിരുന്ന ശാസ്ത്ര സങ്കേതിക പ്രദർശനം വിദ്യാർത്ഥികൾക്ക് വിജ്ഞാന പ്രദവും, കൗതുകവുമായി. വിക്രം സാരാഭായ് സ്‌പേസ് സെന്റർ, വിവിധ കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻസിസി, ഫയർഫോഴ്‌സ്, ഡ്രോൺ ക്ലബ് തുടങ്ങിയ നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ വിവിധ ഘട്ടങ്ങളുടെ നേർക്കാഴ്ച്ചയായി ഐഎസ്അർഒയുടെ സ്റ്റാളുകൾ. വിവിധ റോക്കറ്റുകളുടെയും, സാറ്റ്‌ലൈറ്റിന്റെയും […]

FEATURED

കാലടി സെന്റ് ജോർജ് പള്ളിയിൽ തിരുന്നാളിന് കൊടിയേറി

കാലടി: കാലടി സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദയുടെതിരുന്നാളിന് വികാരി ഫാ മാത്യു കിലുക്കൻ കൊടി ഉയർത്തി.തുടർന്ന് വിശുദ്ധ കുർബാന പ്രസംഗം നൊവേന, ലദീഞ്ഞ് എന്നിവ നടന്നു.  വെള്ളിയാഴ്ച രാവിലെ 5.30ന് വിശുദ്ധ കുർബാന തുടർന്ന് 12 മണിക്കൂർ ആരാധന, കുമ്പസാരം. വൈകീട്ട് 6ന് ദിവ്യകാരുണ്യ പ്രദക്ഷിണം കാഞ്ഞൂർ ഫൊറോന വികാരി ഫാ ജോയി കണ്ണമ്പുഴ കാർമ്മികനാകും.ഫാ ജെസ്റ്റിൻ കൈപ്രമ്പാടൻ സന്ദേശം നല്കും. വൈകീട്ട് 7ന് നാടകം ‘തച്ചൻ ‘. ശനിയാഴ്ച രാവിലെ 5.30ന് വിശുദ്ധ […]

FEATURED

അങ്കമാലി-ശബരി പാത പദ്ധതി; 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്‍റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര […]