ഡോ. ടി. എസ്. ലാൻസ്‍ലെറ്റ് സംസ്കൃത സർവകലാശാല രജിസ്ട്രാർ
ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ രജിസ്ട്രാറായി ഡോ. ടി. എസ്. ലാൻസ്‍ലെറ്റ് ചുമതലയേറ്റു. സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി വിഭാഗം സീനിയർ പ്രൊഫസറാണ്. രജിസ്ട്രാറായിരുന്ന ഡോ. മോത്തി ജോർജ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയ ഒഴിവിലാണ് വൈസ് ചാൻസലർ ഡോ. സിസ തോമസ് ഡോ. ടി. എസ്. ലാൻസ്‍ലെറ്റിന് രജിസ്ട്രാറുടെ താല്ക്കാലിക ചുമതല നല്കിയത്. 1997ൽ സർവകലാശാലയുടെ ജ്യോഗ്രഫി വിഭാഗത്തിൽ അധ്യാപികയായി സർവീസിൽ പ്രവേശിച്ച ഡോ. ടി. എസ്. ലാൻസ്‍ലെറ്റ്, സിൻഡിക്കേറ്റ് അംഗവും ഗവേഷണ മാർഗദർശിയും 20 വർഷം […]
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ലൈറ്റ് മെട്രോ പദ്ധതി; ബജറ്റ് അവതരിപ്പിച്ച് വിഡി സതീശൻ
യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് […]
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസ്: വീണ ടി ഇഡിക്ക് മുന്നില്‍
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി വിണ ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എംഎല്‍എ മുഹമ്മദ് റിയാസും വീണ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നു. വീണ തനിച്ചാണ് ഇഡി ഓഫീസിലേക്ക് കയറിയത്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പടെ വിശദാംശങ്ങള്‍ വീണയോട് ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്. സേവനം […]
വിമാനം താഴ്ന്ന് പറന്നിറങ്ങുന്നതിനിടെ വീടിൻ്റെ മേൽക്കുര തകർന്ന് ഓടുകൾ പറന്ന് വീണു. വീട്ടുടമ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
അത്താണി: വിമാനം താഴ്ന്ന് പറന്നിറങ്ങുതിനിടെ അത്താണി കേരളഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമൻ്റെ വീടിൻ്റെ മേൽക്കൂര തകർന്ന് ഓടുകൾ പറന്ന് വീടിനകത്തും, പുറത്തും വീണു. ഓടിൻ്റെ ചീളുകൾ തെറിച്ച് സൈമണും നിസ്സാര പരുക്ക് പറ്റി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ദൂരത്ത് ഞായറാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം. സൈമണും, ഭാര്യ ശോശാമ്മയും പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയയുടനെയായിരുന്നു സംഭവം. അത്യുഗ്രശബ്ദത്തിൽ താഴ്ന്ന് പറന്ന വിമാനത്തിൻ്റെ പ്രകമ്പനത്തിൽ വീടിൻ്റെ മേൽക്കൂര അടക്കം കിലുങ്ങി ഓടുകൾ പറന്ന് […]
ലഹരി വിൽപ്പന; ലഹരി കുത്തിവെക്കുന്ന സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാവും യുവതിയും എക്‌സൈസ് പിടിയിൽ. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് പിടിയിലായത്. 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ സ്ത്രീയും പിടിയിലായി. അസം സ്വദേശി നജ്മ ബീഗമാണ് പിടിയിലായത്. ഇവർ പരസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്നു. ലഹരി കുത്തി വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 23 കാരി നജ്മ ബീഗം പരസ്യമായി ഒരു യുവാവിന് ലഹരി കുത്തിവയ്കക്കുന്ന ദൃശ്യങ്ങൾ […]
11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി
മുംബൈ: മുംബൈയിൽ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി. 28കാരിയായ ഹർഷ സണ്ണി ആണ് അറസ്റ്റിലായത്. തായ്‍ലൻഡിലെ ബാങ്കോക്കിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്. സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിത മയക്കുമരുന്ന് കടത്തിയെന്ന കുറ്റം ചുമത്തി കസ്റ്റംസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. ജൂൺ 10ന് അർധരാത്രി ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെ ഛത്രപതി […]
പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതനെ പ്രശംസിച്ചും പൊലീസിനെ വിമർശിച്ചും കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. സിപിഎം ഗുണ്ടാവിളയാട്ടത്തിനെതിരേ ധൈര്യപൂർവം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. 4 പേരുള്ള വീട്ടിൽ ഒരു കൂട്ടം പൊലീസുകാരെത്തി, ആകാശത്തേക്ക് വെടിയുതിർത്ത് മഫ്റ്റി വേഷത്തിൽ ചീഫ് ഹീറോയിസം കാണിച്ച എസ്എച്ച്ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ് പൊലീസ് ആണെന്ന് ശ്രീലേഖ കുറിച്ചു. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, […]



