FEATURED

മൂവാറ്റുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട, പതിനഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നു മാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് […]

FEATURED

കാലടിയെ ഭക്തിസാന്ദ്രമാക്കി പുത്തന്‍കാവ് മകരച്ചൊവ്വ

കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിന്റെ പൊങ്കാലയിലും മകരയൂട്ടിലും താലഘോഷയാത്രയിലും പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ കാലടിയിലെത്തി. രാവിലെ എട്ടരയോടെ മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപം പൊങ്കാല അടുപ്പുകളി ലേക്ക് പകര്‍ന്നു നല്‍കി. ക്ഷേത്രപറമ്പിലും പുത്തന്‍കാവ് റോഡിന്റെ ഇരുവശങ്ങളിലുമായി അഞ്ഞൂറിലേറെ പൊങ്കാല അടുപ്പുകള്‍ സജ്ജമാക്കിയിരുന്നു. പ്രാര്‍ഥനയോടെ സ്ത്രീകള്‍ പൊങ്കാല തയ്യാറാക്കി. വെളിച്ചപ്പാടിന്റെ അകമ്പടിയോടെ പൊങ്കാലയടുപ്പുകളില്‍ മേല്‍ശാന്തി തീര്‍ഥം തളിച്ചതോടെ പൊങ്കാല പൂര്‍ത്തിയായി. തുടര്‍ന്ന് ക്ഷേത്രനടയില്‍ വിവാഹം നടന്നു. ഉത്‌സവാഘോഷസമിതിയുടെ നേതൃത്വത്തിലുള്ള വിവാഹമാണ് […]

FEATURED

ശബരിമല സ്വര്‍ണക്കൊള്ള; മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്ഡ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വ്യാപക റെയ്ഡുമായി ഇഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി പരിശോധന ആരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് […]

FEATURED

ശാസ്താംപൂവം ഗോത്രവർഗ മേഖലയിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയും റോട്ടറി ക്ലബ്ബും സംയുക്തമായി സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു

അങ്കമാലി: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്ത്, അപ്പോളോ അഡ്ലക്സ് ആശുപത്രിയും അങ്കമാലി റോട്ടറി ക്ലബ്ബും സംയുക്തമായി ശാസ്താംപൂവം ഗോത്രവർഗ സെറ്റിൽമെന്റിൽ വെച്ച് സി.പി.ആർ (CPR) പരിശീലനവും ലൈഫ് സേവിങ് സ്കിൽ ക്ലാസ്സും സംഘടിപ്പിച്ചു. 2026 ജനുവരി 17 ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് നടന്ന ചടങ്ങിൽ വെള്ളിളിക്കുളങ്ങര റേഞ്ച് ഓഫീസർ ഷിനോജ് കെ.എസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. കിറോഷ് രാജൻ പൊന്നമ്പിൽ ചടങ്ങിൽ […]

FEATURED

കാലടി പുത്തന്‍കാവ് മകരച്ചൊവ്വ ഉത്‌സവത്തിന് കൊടിയേറി

കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിന് തുടക്കമായി. തന്ത്രി പ്രതിനിധി നരമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ സൗന്ദര്യലഹരി പാരായണം. വൈകീട്ട് നാലിന് പുത്തന്‍കാവ് പൂരത്തില്‍ തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തില്‍ നടക്കുന്ന മേജര്‍സെറ്റ് പാണ്ടിമേളത്തില്‍ 71 കലാകാരന്‍മാര്‍ അണിനിരക്കും. വൈകീട്ട് 7.30-ന് നാട്ടരങ്ങ്. തിങ്കളാഴ്ച വൈകീട്ട് 5.30 മുതല്‍ കര്‍ണാടിക് ഹിന്ദുസ്ഥാനി ജുഗല്‍ബന്ദി, 6.30 മുതല്‍ ശാസ്ത്രീയ നൃത്തം, ഗാനോപഹാരം. ചൊവ്വാഴ്ച രാവിലെ 5.30-ന് 101 കരിക്ക് അഭിഷേകം, 8.30-ന് പൊങ്കാല, […]

FEATURED

19ഗ്രാം എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ

അങ്കമാലി: 19ഗ്രാം എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ. കോട്ടയം കങ്ങഴ കണിയാണിക്കൽ അനന്ദു (26) വിനെയാണ് റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗലൂരുവിൽ നിന്നും അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന എം.ഡി.എം.എ. അങ്കമാലിയിൽ വച്ചാണ് പിടികൂടിയത് ഷോൾഡർ ബാഗിനകത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗലൂരുവിൽ ഐ.ടി വിഭാഗം ജീവനക്കാരനാണ്. നർക്കോട്ടിക്ക് സെൽ […]

FEATURED

സിജോ പൈനാടത്തിന് സംസ്ഥാന സർക്കാർ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ 2025 ലെ മികച്ച പത്രഫീച്ചറിനുള്ള പ്രത്യേക പുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സംസ്ഥാനത്തെ ക്ഷീരമേഖലയും ചെറുകിട ക്ഷീരകർഷകരും നേരിടുന്ന പ്രതിസന്ധികളും ആവലാതികളും പഠനവിധേയമാക്കി, ദീപിക ദിനപത്രത്തിന്‍റെ ലീഡർ പേജിൽ 2025 സെപ്റ്റംബർ 09 മുതൽ 13 വരെ പ്രസിദ്ധീകരിച്ച “ക്ഷീണിക്കുന്ന ക്ഷീരജീവിതം’ എന്ന അന്വേഷണ പരന്പരയ്ക്കാണു പുരസ്കാരം. ‌25000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമുൾപ്പെടുന്ന പുരസ്കാരം 19ന് കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്‍റെ […]

FEATURED

സംസ്‌കൃത സർവകലാശാലയുടെ കാലടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് ചിക്കൻപോക്‌സ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് ചിക്കൻപോക്‌സ് വ്യാപകമാകുന്നു. നിലവിൽ 6 വിദ്യാർത്ഥികൾക്കാണ് ചിക്കൻപോക്‌സ് പിടിപെട്ടിരിക്കുന്നത്. ഇവരുമായി നേരിട്ട് സമ്പർക്കത്തിലുള്ള 9 വിദ്യാർഥികളെ കണ്ടെത്തിയിട്ടുണ്ട്. ചിക്കൻപോക്‌സ് പിടിപെട്ടവരെയും, സമ്പർക്കത്തിലുള്ളവരെയും അവരവരുടെ വീടുകളിലേക്ക് അയച്ചു.

FEATURED

കാലടി പാലം. സിപിഎമ്മും ബിജെപിയും നടത്തുന്നത് കുപ്രചരണം; റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി

കാലടി: കാലടി പാലത്തിന്‍റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് സി.പി.എമ്മും ബിജെപിയും നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കുപ്രചരണമെന്ന് എം.എല്‍,എമാരായ റോജി എം ജോണും, എല്‍ദോസ് കുന്നപ്പിള്ളിയും. കാലടി പാലം പൂര്‍ണ്ണമായും അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം മതിയെന്നുള്ളത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലെ പൊതു തീരുമാനമാണ്. നിലവിലെ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പാലം ഒരു മാസത്തിലധികം പൂര്‍ണ്ണമായും അടച്ചിടേണ്ടി വരുമെന്ന് […]