അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
കാലടി: കൊല്ലം യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജി ജേതാക്കളായി. സെമി ഫൈനലിൽ കേരള യൂണിവേഴ്സിറ്റിയെയും ഫൈനലിൽ യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിനെയുമാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ഫൈനലിലെ മികച്ചകളിക്കാരനായി തെരഞ്ഞെടുത്തു.
തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനടയടച്ചു
കാലടി: ഇടറുന്ന കണ്ഠങ്ങളുരുവിട്ട മന്ത്രങ്ങള്‍ ഏറ്റുവാങ്ങി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനടയടച്ചു. മൂടി നിന്ന മേഘങ്ങള്‍ പെയ്തൊഴിഞ്ഞപ്പോഴും നടയില്‍ കൂടിനിന്ന ഭക്തരുടെ കണ്ണുകള്‍ തോരാതെ പെയ്തു. ദേവിയുടെ തിരുമുഖം കണ്ണില്‍ നിന്നു മറഞ്ഞതോടെ അവര്‍ ഒരാണ്ടു നീണ്ട കാത്തിരിലേക്കു മടങ്ങി. അവസാന ഭക്തരും ദര്‍ശനം നടത്തിയ ശേഷം ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് നട അടക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. നാലമ്പലത്തില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു. മഹാദേവന്റെ അത്താഴപൂജയ്ക്കുള്ള നിവേദ്യം ഒരുക്കിയശേഷം ബ്രാഹ്മണിഅമ്മയുടെ അകമ്പടിയോടെ പാട്ടുപുരയില്‍ നിന്നു […]
കാലടി സമാന്തരപാലം മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും
കാലടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന സമാന്തരപാലത്തിന്റെ നിര്‍മ്മാണം മെയ് അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എമാരായ റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുവാനായി എം.എല്‍.എമാരുടെ നേത്യത്വത്തില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും കരാറുകാരുമുള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇത് അറിയിച്ചത്. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം നിലവിലെ പാലം അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ നടത്തും. നിലവിലെ പാലത്തിന്റെ അറ്റകുറ്റപണികള്‍ക്കായി 1.12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പണികള്‍ക്കായി ഏകദേശം ഒന്നര മാസക്കാലം പാലം പൂര്‍ണ്ണണായും അടച്ചിടേണ്ടി […]
കാലടി പാലം. അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കരുത്; ബസ്സുടമകൾ. പാലം അടച്ചാൽ പാലത്തിന്റെ ഇരുവശത്തുമായി ബസ്സുകൾ സർവീസ് നടത്താം
കാലടി: കാലടി ശ്രീശങ്കരാ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ഒരു കോടി 12 ലക്ഷം രൂപയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ അടിയന്തരമായി നിർമ്മാണം ആരംഭിക്കണമെന്ന് അങ്കമാലി – കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശബരിമല മണ്ഡലകാലം അവസാനിച്ച ശേഷം നിർമ്മാണം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം കളക്ടറേറ്റിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പാലം 25 ദിവസം അടച്ചിട്ടാൽ പ്രദേശവാസികളായ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിന്റെ പേരിൽ തീരുമാനമെടുക്കാതെ […]
അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ മെഗാ സർജിക്കൽ ക്യാമ്പയിൻ; ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ‘മെഗാ സർജിക്കൽ ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു. യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോ സർജറി, കാർഡിയോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം ക്യാമ്പയിനിൽ ലഭ്യമാകും. റോബോട്ടിക് സർജറി അടക്കമുള്ള അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ രോഗികൾക്ക് പരിരക്ഷ നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി […]
കേസ് ഒത്തുതീർപ്പാക്കാൻ പണം തട്ടി; കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്
പെരുമ്പാവൂര്‍: കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്. സൈബര്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ സഞ്ജു, ഷെഫീഖ്, ഷക്കീര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. 6.60 ലക്ഷം രൂപയാണ് പോലീസുകാര്‍ തട്ടിയെടുത്തത്, എഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഗുജറാത്തില്‍ നടന്ന സാമ്പത്തി: കത്തട്ടിപ്പു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി ഗുജ റാത്ത് പൊലീസിലെ 2 ഉദ്യോഗ സ്ഥര്‍ കേരളത്തിലെത്തി. […]
ലഹരി മാഫിയവുമായി ബന്ധം; കാലടിയിൽ പോലീസുകാരന് സസ്പെൻഷൻ
കാലടി: കാലടി പോലീസ് സ്റ്റേഷനിലെ സിപിഒ സുബീറിനെ സസ്പെൻഡ് ചെയ്തു. ദിവസങ്ങൾക്ക് മുൻപ് പെരുമ്പാവൂരിൽ നിന്ന് ലഹരി മരുന്നുമായി സെലീന എന്ന സ്ത്രീയെ പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾ, 9 ലക്ഷം രൂപ, നോട്ട് എണ്ണും മെഷീൻ എന്നിവ സെലീനയിൽ നിന്നും കണ്ടെത്തിയിരുന്നു. അവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുബീറിനെ സസ്പെൻ്റ് ചെയ്തത്.
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം; സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥർ
കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ശ്രീ പാർവ്വതിദേവിയുടെ നടതുറപ്പു മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും. മഫ്ടിയിലും പോലീസുണ്ടാകും. ലഹരി വിരുദ്ധ സ്ക്വാഡും പരിശോധന നടത്തും. ജനുവരി 2 വൈകീട്ട് 4 മുതൽ 13 രാത്രി 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാറമ്പിള്ളിയിൽ നിന്ന് ശ്രീമൂലം പാലം വഴിയും വാര്യാട്ടുപുരം പുതിയേടം എന്നിവിടങ്ങളിൽ നിന്ന് തിരുവിരാണിക്കുളം വഴി മാറമ്പിള്ളിയിലേക്കുള്ള ഭാരവാഹനങ്ങളുടെ […]
കാഞ്ഞൂർ തിരുനാൾ ജനുവരി 19,20; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 19,20 തിയതികളിൽ ആഘോഷിക്കും. തിരുനാളിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചുളള നെവേന ടൗൺകപ്പേളയിൽ 10 നും, പളളിയിൽ 11 നും ആരംഭിക്കും. പളളിയിൽ രാവിലെ 5.30 നും ടൗൺകപ്പേളയിൽ വൈകീട്ട് 5.30 ആണ് നൊവേന. 17 രാവിലെ 9 ന് വികാരി ഫാ. ജോയി കണ്ണമ്പുഴ തിരുനാളിന് കൊടികയറ്റേും. ജനുവരി 18ന് രാവിലെ 5.30നും 7നും 10നും വിശുദ്ധ […]



