12

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
35 views 0 sec 0 Comment

11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി

admin - June 12, 2026

മുംബൈ: മുംബൈയിൽ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി. 28കാരിയായ ഹർഷ സണ്ണി ആണ് അറസ്റ്റിലായത്. തായ്‍ലൻഡിലെ ബാങ്കോക്കിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്. സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിത മയക്കുമരുന്ന് കടത്തിയെന്ന കുറ്റം ചുമത്തി കസ്റ്റംസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ജൂൺ 10ന് അർധരാത്രി ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇൻ്റലിജൻസ് യൂണിറ്റും കസ്റ്റംസും ഇവരെ തടഞ്ഞു. തുടർന്ന് യുവതിയുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധയിൽ പച്ച നിറത്തിലുള്ള പദാർത്ഥം 12 പാക്കറ്റുകളിലായി കണ്ടെത്തി. വിമാനത്താവളത്തിൽ വെച്ചുതന്നെ എൻഡിപിഎസ് കിറ്റ് ഉപയോഗിച്ചു നടത്തിയ രാസപരിശോധനയിലാണ് ഹൈഡ്രോഫോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.

11.82 കോടി രൂപ വില വരുന്ന മയക്കമരുന്നാണ് യുവതിയിൽനിന്ന് പിടിച്ചെടുത്തത്. ചോദ്യംചെയ്യലിനിടെ അജ്ഞാതനായ യാത്രക്കാരനാണ് മയക്കമരുന്ന് അടങ്ങിയ ബാ​ഗ് നൽകിയതെന്നും പിന്നീട് ഇയാളെ കാണാതായെന്നും ഹർഷ സണ്ണി പറഞ്ഞെങ്കിലും ഉദ്യോ​ഗസ്ഥ‍ർ ഇത് വിശ്വസിച്ചിട്ടില്ലെന്നാണ് റിപ്പോ‍ർട്ട്. അറസ്റ്റിലായ ഹർഷ സണ്ണിയെ ഫോർട്ട് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. മയക്കുമരുന്ന് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് സംബന്ധിച്ചു വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 2025ലെ മിസിസ് കേരള മത്സരാർത്ഥിയായിരുന്നു ഹർഷ സണ്ണി.

PREVIOUS

പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ

NEXT

ലഹരി വിൽപ്പന; ലഹരി കുത്തിവെക്കുന്ന സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ
Related Post
October 7, 2023
തട്ടിയത് 12 ലക്ഷവും 14 പവനും; വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിൽ
September 23, 2023
ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് കാലടിയിൽ
September 25, 2023
ലൈംഗിക അതിക്രമ പരാതി: വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
October 21, 2023
പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, രണ്ട് പേർ കസ്റ്റഡിയിൽ
Comments are closed.
ലഹരി വിൽപ്പന; ലഹരി കുത്തിവെക്കുന്ന സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ
June 12, 2026
11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി
June 12, 2026
പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ
June 12, 2026
പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ
June 12, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ലഹരി വിൽപ്പന; ലഹരി കുത്തിവെക്കുന്ന സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ
News Vision
News Vision
11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ്
News Vision
പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ;
News Vision
പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ;

Recent Posts

  • ലഹരി വിൽപ്പന; ലഹരി കുത്തിവെക്കുന്ന സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ
  • 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി
  • പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ
  • പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ
  • വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം
© Copyright 2025 - Newsvision. All Rights Reserved