07

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
317 views 0 sec 0 Comment

കാലടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ കർശന നടപടി  വേണം ; മനുഷ്യവകാശ കമ്മീഷൻ 

admin - July 6, 2026

കാലടി : മഴ കനത്തതോടെ കാലടിപാലം ഗതാഗതകുരുക്കിലായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര സ്ഥലപരിശോധനയ്ക്ക്  മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.  പൊതുമരാമത്ത് വകുപ്പ് (കൊച്ചി) എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (പാലങ്ങളും റോഡുകളും) കമ്മീഷൻ നിർദ്ദേശം നൽകിയത്.  അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ സ്ഥലപരിശോധനയ്ക്ക് നിയോഗിക്കണം.  കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് എഞ്ചിനീയർക്കും മുൻകൂർ നോട്ടീസ് നൽകണം.

റോഡിൽ അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ മനസിലാക്കിയ ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിൽ എക്സിക്യുട്ടീവ് എഞ്ചിനീയർ അടിയന്തര നടപടികൾ സ്വീകരിച്ച് റോഡിലെ ദുരവസ്ഥ പരിഹരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.  ഇക്കാര്യത്തിൽ കാലതാമസം പാടില്ല.  നടപടിയെടുത്ത ശേഷം എക്സിക്യുട്ടീവ് എഞ്ചിനീയർ വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം.  അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ സ്ഥലപരിശോധനാ റിപ്പോർട്ടും ഒപ്പം സമർപ്പിക്കണം.  റിപ്പോർട്ട് മൂന്നാഴ്ചക്കകം ഹാജരാക്കണം.ഡി.വൈ.എസ്.പി യെ നിയോഗിച്ച്   കാലടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ജില്ലാ പോലീസ് മോധാവി (എറണാകുളം റൂറൽ)   മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.  കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രത്യേകം റിപ്പോർട്ട് മൂന്നാഴ്ചക്കം സമർപ്പിക്കണം.

എക്സിക്യുട്ടീവ് എഞ്ചിനീയറെ പ്രതിനിധീകരിച്ച് അസി. എക്സിക്യുട്ടീവ് എഞ്ചിനീയറും ജില്ലാ പോലീസ് മേധാവിയെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പിയും കാലടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഓഗസ്റ്റ് 10 ന് രാവിലെ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

PREVIOUS

പത്തനംതിട്ടയിൽ 13 കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം

NEXT

സന്ധി ചലനശേഷി വീണ്ടെടുക്കാൻ ഗെയിം സാങ്കേതികവിദ്യ; ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന അംഗീകാരം
Related Post
September 3, 2023
ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകനായി തെരച്ചിൽ
December 23, 2025
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
March 7, 2024
നവവധു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
May 24, 2024
വീണ്ടും ബാർ കോഴയ്ക്ക് നീക്കം; അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്
Comments are closed.
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
September 28, 2026
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
News Vision
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ
News Vision
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ
News Vision
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ

Recent Posts

  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
© Copyright 2025 - Newsvision. All Rights Reserved