12

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Uncategorized
251 views 0 sec 0 Comment

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; 10 ജില്ലകളിൽ യെലോ അലർട്ട്

admin - August 2, 2026

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനാൽ നാളെ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചത്. നേരത്തേ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കു മാറ്റമില്ല. നാളെ 10 ജില്ലകളിൽ യെലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള ക്യാരിയർ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെ കാണാതാകുകയായിരുന്നു. ഇവരിൽ ഷിജിൻ (32) നായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കനത്തകാറ്റിലും മഴയിലും പെട്ട് ഇന്നലെയാണു വള്ളം മറിഞ്ഞത്. അതേസമയം, ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

PREVIOUS

പഞ്ചായത്ത് ഓഫീസ് പൂട്ടാൻ മറന്നു; അനാസ്ഥ മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ
Related Post
February 6, 2026
ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്
November 10, 2025
ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു
April 7, 2024
വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോഡിൽ; മുന്നറിയിപ്പുമായി കെഎസ്ഇബി
October 29, 2025
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved