28

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
57 views 0 sec 0 Comment

വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; നാല് അസം സ്വദേശികൾ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ

admin - November 27, 2026

പെരുമ്പാവൂർ: ചേലക്കുളത്ത് കവർച്ച നടത്തി കടന്നുകളഞ്ഞ പ്രതികളെ മിന്നൽ വേഗത്തിൽ പോലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ നൂർജുൽ ഇസ്ലാം (40), ഫെയ്ജുദ്ദീൻ (24), മോഫിജുദ്ദീൻ (22) ഗൂഢാലോചന നടത്തിയ മായിൻ ഉദ്ദീൻ (41)എന്നിവരെയാണ് കുന്നത്തുനാട് പോലീസ് സാഹസികമായി പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചേലക്കുളം മനാഫിയ ജംഗ്ഷനിൽ ആയിരുന്നു സംഭവം. മൂന്നുപേർ വീട്ടിൽ അതിക്രമിച്ചു കയറി തനിച്ചായിരുന്ന വയോധികയെ ആക്രമിക്കുകയായിരുന്നു. നിലവിളിച്ചപ്പോൾ തോർത്തുകൊണ്ട് വായു മൂടിക്കെട്ടി. അവിടെ കിടന്ന് തുണികൾ ഉപയോഗിച്ച് കൈകൾ കെട്ടി. തുടർന്ന് ധരിച്ചിരുന്ന കമ്മലുകളും വളകളും മറ്റ് ആഭരണങ്ങളും കവർച്ച നടത്തി അലമാരയിൽ നിന്ന് 18,000 രൂപയും എടുത്ത് കടന്നു കളയുകയായിരുന്നു. ഉടനെ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ വെള്ളിയാഴ്ച പുലർച്ചയോടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതികളെ പിടികൂടി.

അസമിലേക്ക് കടക്കാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയമാണ് പ്രതികൾ അന്വേഷണസംഘത്തിന്റെ വലയിലായത്.. പോലീസിനെ കണ്ട് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴടക്കുകയായിരുന്നു… പ്രതികളിൽനിന്ന് സ്വർണ്ണം പോലീസ് കണ്ടെടുത്തു. പാലക്കാട് അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസിൽ ജയിലിൽ പോയ നൂർജുൽ ഇസ്ലാം കഴിഞ്ഞ വർഷമാണ് ജയിൽ മോചിതനായത്. ഇയാൾ രണ്ടു കൊല്ലം മുമ്പ് പാലക്കാട് അട്ടപ്പാടിയിൽ വന്നു. അവിടെ കശുവണ്ടി തോട്ടത്തിൽ പണി ചെയ്ത് വന്നിരുന്നു . .അവിടെ വച്ച് മോഷണത്തിനിടയിൽ കൂടെയുണ്ടായിരുന്ന അന്യസംസ്ഥാനക്കാരനായ ഒരാളെ കഴുത്തറത്ത് കൊന്ന് ജയിലിൽ പോയി. 4 മാസത്തോളം ജയിലിൽ കിടന്നു. 26.08.2025 തീയ്യതി ജാമ്യം എടുത്ത് പുറത്ത് ഇറങ്ങി. തുടർന്ന് ബാംഗ്ലുർ പോയി അവിടെ ടൈൽ പണി ചെയ്തു വരികയായിരുന്നു . 5 ദിവസം മുമ്പ് കാവുങ്ങ പറമ്പ് താമസിക്കുന്ന സഹോദരിയുടെ അടുത്ത് വരുകയും അവരുടെ കൂടെ താമസിക്കുകയും ചെയ്തു.

ഫൈജുദ്ദീന് കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ മോഷണ കേസുണ്ട്. ഇയാൾ 5 വർഷ മുമ്പ് കോഴിക്കോട് വന്ന് കൂലി പണി ചെയ്ത് വന്നിരുന്നു. ഒരു കൊല്ലം മുമ്പ് എറണാകുളം പട്ടിമറ്റത്ത് എത്തുകയും ചേലക്കുളത്ത് റഫീക്കിൻെറ വീട്ടിൽ താമസിച്ച് ഡെയിലി ഹൈൽപ്പർ ജോലിക്കും പോയി വന്നിരുന്നു. തുടർന്ന് ആറുമാസം മുമ്പ് കുമ്മനോട് വാടക കെട്ടിടത്തിൽ കയറി മോഷ്ണം നടത്തുകയും പോലീസിൻെറ പിടിയിലാവുകയും ജയിലിൽ പോവുകയും ചെയ്തുു . ജയിലിൽ നിന്നും പാണം കുഴിയിൽ താമസിക്കുന്ന ചേട്ടൻ ഷംസു ജാമ്യംത്തിലെടുക്കുകയും ചെയ്തു. പിന്നീട് കുറുപ്പംപടി വേങ്ങുർ താമസിച്ച് പൈനാപ്പിൾ കൃഷി ജോലി ചെയ്തു വരികയുമായിരുന്നു.

സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് ത്രിശൂരിൽ നിന്ന് പിടികൂടുകയായിരുന്നു. പെരുമ്പാവൂർ ഡി.വൈ.എസ്.പി സി.ബിനുകുമാർ, കുന്നത്തുനാട് സി.ഐ ടി. ദിലീഷ്, എസ്.ഐമാരായ എം. അഭിജിത്, സി.ഒ സജീവ്, എ.എസ്.ഐ മാരായ മുരളീധരൻ , പി.എ അബ്ദുൽ മനാഫ്, ചന്ദ്ര ബോസ്, അനിൽകുമാർ, വർഗീസ് ഉതുപ്പ്, നാദിർഷ സീനിയർ സി.പി.ഒമാരായ ബെന്നി ഐസക്, സിറാജ് ,സി പി ഒ മാരായ ബിബിൻ രാജ്, കെ.ആർ പ്രിയ, ധന്യ മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREVIOUS

കലോത്സവത്തിൽ തിളങ്ങി സൗപർണിക; ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം
Related Post
September 5, 2023
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്‌തീൻ 11 ന് ഹാജരാകണം
May 29, 2024
സംസ്‌കൃത സർവകലാശാലയുടെ അമരത്ത് മൂന്ന് വനിതകൾ
March 4, 2024
നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി
January 2, 2024
സിംഹവാലൻ കുരങ്ങിന്‍റെ ആക്രമണത്തിൽ 3 വയസുകാരിക്ക് പരുക്ക്
Comments are closed.
വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; നാല് അസം സ്വദേശികൾ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ
November 27, 2026
കലോത്സവത്തിൽ തിളങ്ങി സൗപർണിക; ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം
November 27, 2026
ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
November 27, 2026
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
November 24, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; നാല് അസം സ്വദേശികൾ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ
News Vision
News Vision
കലോത്സവത്തിൽ തിളങ്ങി സൗപർണിക; ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം
News Vision
ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ
News Vision
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി

Recent Posts

  • വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു; നാല് അസം സ്വദേശികൾ 12 മണിക്കൂറിനുള്ളിൽ പോലീസ് പിടിയിൽ
  • കലോത്സവത്തിൽ തിളങ്ങി സൗപർണിക; ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം
  • ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
  • സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
  • ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
© Copyright 2025 - Newsvision. All Rights Reserved