07

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
152 views 1 sec 0 Comment

പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണം; ജില്ലാ കളക്ടർ ജി. പ്രിയങ്ക

admin - August 10, 2026

കാലടി: പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ്. ഓരോ സെമസ്റ്ററിലും ഒരു പ്രോജക്ട് ചെയ്യുകയോ പ്രായോഗിക അനുഭവം നേടുകയോ വേണമെന്നും എല്ലാ മാസവും പുതിയൊരു എഐ ടൂൾ പഠിക്കണമെന്നും അവർ നിർദേശിച്ചു. കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ 2026 ബാച്ചിലെ ബിടെക്, എംടെക്, എംബിഎ, എംസിഎ വിദ്യാർത്ഥികളുടെ സംഗമം ‘ഉപനയന 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

പഠനത്തോടൊപ്പം സന്നദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പ്രായോഗിക അനുഭവങ്ങൾ വിദ്യാർത്ഥികൾ നേടണം. ഇത്തരം അനുഭവങ്ങൾ അറിവിനൊപ്പം വിവേകവും പ്രായോഗിക ജ്ഞാനവും വളർത്താൻ സഹായിക്കും. ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ സുസ്ഥിരത, സാമൂഹിക സേവനം, ആത്മീയത എന്നീ മൂന്ന് ഘടകങ്ങൾ പരിഗണിക്കണമെന്നും, വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും തീരുമാനങ്ങളിൽ സമൂഹത്തിന്റെയും പ്രകൃതിയുടെയും ഭാവിതലമുറയുടെയും താൽപര്യങ്ങൾ കൂടി പരിഗണിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ശൃംഗേരി ദക്ഷിണാമ്‌നായ ശ്രീശാരദാ പീഠം ജഗദ്ഗുരു ശ്രീ വിധുശേഖര ഭാരതി സന്നിധാനം ഓൺലൈനായി നടത്തിയ അനുഗ്രഹ പ്രഭാഷണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് സിഇഒ ഡോ. എം. രാമസ്വാമി അധ്യക്ഷത വഹിച്ചു. ഐഇഎസ്എ, സിഎംഡി യൂണിവിഷൻ ടെക്നോളജി സൊല്യൂഷൻസ് ചെയർമാൻ ഡോ. വി. വീരപ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എം. എസ്. മുരളി, ആദി ശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ബോർഡ് അംഗം കരിമ്പുഴ രാമൻ, സിഒഒ സ്‌ക്വാഡ്രൺ ലീഡർ ആർ. ശങ്കര സുബ്രഹ്‌മണ്യൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം. എ. ശ്രീനിവാസ, മനുഷ്യാവകാശ പ്രവർത്തകനും മുൻ ഐടി കോർപ്പറേറ്റ് പ്രൊഫഷണലുമായ എസ്. ജയരാമൻ, ചീഫ് ടെക്നോളജി ഓഫീസർ പി. വി. രാജാരാമൻ, ഡീൻ റിസർച്ച് ഡോ. ശ്രീപ്രിയ, പൂർവവിദ്യാർഥി എക്‌സിക്യൂട്ടീവ് ട്രഷറർ പ്രൊഫ. കെ. ആർ. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു

PREVIOUS

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; ശ്രീഭൂതപുരം സ്വദേശിക്കെതിരെ കാലടി പോലീസ് കേസെടുത്തു

NEXT

കർക്കിടക വാവുബലി; ആലുവ മണപ്പുറത്തും പരിസരത്തും 450ഓളം പോലീസുകാരെ വിന്യസിക്കും
Related Post
March 19, 2025
കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
January 2, 2025
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
May 19, 2025
ദളിത് സ്ത്രീക്കെതിരായ വ്യാജക്കേസ്; പേരൂർക്കട എസ്ഐ പ്രസാദിന് സസ്പെൻഷൻ
May 4, 2024
എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതി; പതിനഞ്ചുകാരി ജീവനൊടുക്കി
Comments are closed.
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
September 28, 2026
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
News Vision
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ
News Vision
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ
News Vision
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ

Recent Posts

  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
© Copyright 2025 - Newsvision. All Rights Reserved