10

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
66 views 0 sec 0 Comment

പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

admin - October 10, 2026

പത്തനംതിട്ട: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. നിരണം സ്വദേശി സജിത്ത് (32 ) ആണ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതി വിദഗ്ധമായി രക്ഷപെട്ടത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പമ്പാ ഷുഗർ ഫാക്ടറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുളിക്കീഴ് പോലീസ് സ്റ്റേഷന്‍റെ പ്രവർത്തനം. സ്റ്റേഷനിൽ ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയുടെ നിലത്ത് ഘടിപ്പിച്ചിരുന്ന ഇരുമ്പു കുറ്റിയിൽ ആണ് പ്രതിയെ കൈവിലങ്ങ് വെച്ച് സൂക്ഷിച്ചിരുന്നത്.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങ് ഊരിയ പ്രതി പോലീസ് സ്റ്റേഷനിലെ മുൻ വാതിലിൽ കൂടിയാണ് ഓടി രക്ഷപ്പെട്ടത്. ഇതു കണ്ട പാറാവുകാരൻ ഉൾപ്പെടെയുള്ള പോലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. തിരുവല്ല – കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേർന്ന് കാട്ടിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. പോലീസുകാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം സ്റ്റേഷനിൽ പ്രതിയെ സൂക്ഷിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങൾ പോലുമില്ലാത്തതാണ് ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമെന്നാണ് പോലീസുകാർ ഉൾപ്പെടെ പറയുന്നത്.

PREVIOUS

സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ

NEXT

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
Related Post
December 3, 2023
മിഷോങ് ചുഴലിക്കാറ്റ്; വിദ്യാർത്ഥിളും അധ്യാപകരും കൊൽക്കത്തയിൽ കുടുങ്ങി
October 4, 2023
ദോശയ്ക്ക് ചമ്മന്തി ലഭിച്ചില്ല; യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു
August 15, 2023
തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
July 15, 2025
വർത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ; സെമിനാർ നടത്തി
Comments are closed.
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026
ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
October 10, 2026
പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
October 10, 2026
സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
News Vision
News Vision
ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത്
News Vision
പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
News Vision
സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ

Recent Posts

  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
  • പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
  • സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ
  • “അങ്ങനെ ഞാനും ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി”; സന്തോഷ വാർത്തയുമായി നാദിർഷ
© Copyright 2025 - Newsvision. All Rights Reserved