09

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
37 views 3 sec 0 Comment

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു

admin - October 8, 2026

കൊച്ചി: അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഹോസ്പിറ്റലിന്റെ റീനൽ സയൻസസ്, വിഭാഗത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന ഈ നേട്ടത്തിനൊപ്പം രോഗികൾക്ക് അത്യാധുനിക മിനിമലി ഇൻവേസീവ് പരിചരണംഉറപ്പാക്കുന്നതിനായി ‘റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും’ പ്രവർത്തനമാരംഭിച്ചു.

ട്രാൻസ്‌പ്ലാന്റ് സർജന്മാർ, യൂറോളജിസ്റ്റുകൾ, നെഫ്രോളജിസ്റ്റുകൾ, അനസ്തെറ്റിസ്റ്റുകൾ, ക്രിറ്റിക്കൽ കെയർ വിദഗ്ധർ എന്നിവരടങ്ങുന്ന യൂറോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. റോയ് പി. ജോണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. സംഘത്തിൽ നെഫ്രോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോജോ പുള്ളോക്കര, ഡോ. മഞ്ജു കമൽ, കൺസൾട്ടന്റ് ജീന ജെ സത്യൻ, യൂറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ബിജു സുകുമാരൻ പിള്ള, അനസ്തേഷ്യ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ദിനിത് ജോയ്, ഡോ. പ്രശാന്ത് എന്നിവരും ഭാഗമായി. ശസ്ത്രക്രിയയ്ക്ക് വിധേയരായ ദാതാവും സ്വീകർത്താവും സുഖം പ്രാപിച്ചുവരുകയാണ്.

വലിയ മുറിവുകൾ ആവശ്യമായി വരുന്ന പരമ്പരാഗത ഓപ്പൺ കിഡ്നി ട്രാൻസ്പ്ലാന്റ്രീതികളിൽ നിന്ന് വ്യത്യസ്തമായി, ഹൈ-ഡെഫനിഷൻ 3ഡി ദൃശ്യ മികവും ഫ്ലെക്സിബിൾ ആയ റോബോട്ടിക് ഉപകരണങ്ങളും പ്രയോജനപ്പെടുത്തിയാണ് ശസ്ത്രക്രിയനടത്തത്തിയത്. കീ ഹോളിലൂടെ ശസ്ത്രക്രിയ നടത്തുന്നത് വഴി, മനുഷ്യകരങ്ങളുടെസ്വാഭാവിക വിറയലുകൾ പൂർണ്ണമായും ഒഴിവാക്കി രക്തക്കുഴലുകളും അതീവ സൂക്ഷ്മമായമൂത്രനാളികളും കൃത്യതയോടെ കൈകാര്യം ചെയ്യാനും, ചുറ്റുമുള്ള ആരോഗ്യമുള്ളകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാനും ഇതിലൂടെ സാധിച്ചു.

വൃക്കരോഗ ചികിത്സാരംഗത്തിന്റെ ഭാവിയാണ് റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ്. ശസ്ത്രക്രിയയിലെ അതീവ സൂക്ഷ്മമായ ഘട്ടങ്ങളിൽ ഉയർന്ന ദൃശ്യവ്യക്തതയുംകൃത്യതയാർന്ന നിയന്ത്രണവും നൽകാൻ റോബോട്ടിക് സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ചെറിയ മുറിവുകളിലൂടെ നിർവ്വഹിക്കുന്ന ഈ ശസ്ത്രക്രിയ രോഗികളുടെ വേഗത്തിലുള്ളരോഗമുക്തിക്ക് ഏറെ സഹായകരമാണ്. അതോടൊപ്പം സങ്കീർണ്ണമായആരോഗ്യപ്രശ്നങ്ങളോ ശരീരഘടനയോ ഉള്ള രോഗികൾക്കും ഇത് സുരക്ഷിതമായചികിത്സാ ഉറപ്പ് നൽകുന്നു – ഡോ. റോയ് പറഞ്ഞു.

പുതുതായി ആരംഭിച്ച റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റ് വഴി അനുയോജ്യരായരോഗികൾക്ക് നിരവധി പ്രയോജനങ്ങളാണ് ലഭിക്കുന്നത്. രക്തസ്രാവവുംഅണുബാധയ്ക്കുമുള്ള സാധ്യത വളരെ കുറവാണ്. ശസ്ത്രക്രിയാനന്തര വേദനകുറവായതിനാൽ രോഗികൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക്മടങ്ങിയെത്താനും സാധിക്കും.

“രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ ഈ നേട്ടം ഒരുനാഴികക്കല്ലാണ്. റീനൽ സയൻസസ് വിഭാഗത്തിൽ റോബോട്ടിക് സാങ്കേതികവിദ്യസംയോജിപ്പിച്ചതിലൂടെ സങ്കീർണ്ണമായ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കാൻ സാധിക്കും,” എന്ന് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബൽ ജോർജ്ജ് പറഞ്ഞു.

റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആരംഭിച്ചതോടെ, വൃക്കരോഗ നിർണ്ണയം, നെഫ്രോളജി, ഡയാലിസിസ്, ട്രാൻസ്പ്ലാന്റ്, ശസ്ത്രക്രിയാനന്തര പരിചരണംഎന്നിവയുൾപ്പെടെയുള്ള സമഗ്ര സേവനങ്ങൾ നൽകുന്ന ‘സെന്റർ ഓഫ് എക്സലൻസ് ഇൻ റീനൽ സയൻസസി’ന്റെ ശേഷി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്.

റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആരംഭിച്ചതോടെ, വൃക്കരോഗ നിർണ്ണയം, നെഫ്രോളജി, ഡയാലിസിസ്, ട്രാൻസ്പ്ലാന്റ്, ശസ്ത്രക്രിയാനന്തര പരിചരണംഎന്നിവയുൾപ്പെടെയുള്ള സമഗ്ര സേവനങ്ങൾ നൽകുന്ന സെന്റർ ഓഫ് എക്സലൻസ് ഇൻ റീനൽ സയൻസസിന്റെ ശേഷി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിലെയും സമീപസംസ്ഥാനങ്ങളിലെയും രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സഉറപ്പാക്കാൻ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധരാണ്.

“റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് സൗകര്യം ഇപ്പോഴും പരിമിതമായ ആശുപത്രികളിൽമാത്രമാണ് ലഭ്യമായിട്ടുള്ളത്. ഈ അത്യാധുനിക സൗകര്യം അപ്പോളോ അഡ്‌ലക്‌സിൽആരംഭിക്കാനായത് വൃക്ക മാറ്റിവെക്കൽ ചികിത്സാരംഗത്തെ സുപ്രധാന ചുവടുവയ്പ്പാണ്. കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ നടത്താനും ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകൾകുറയ്ക്കാനും റോബോട്ടിക് സാങ്കേതികവിദ്യ സഹായിക്കും,” അപ്പോളോ അഡ്‌ലക്‌സ്ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (COO) അനസ്‌തേഷ്യോളജിസ്റ്റുമായ ഡോ. ദിൽഷാദ് പറഞ്ഞു. അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ നടന്ന പ്രസ് കോൺഫറൻസിൽ മെഡിക്കൽസർവീസസ് ഡയറക്ടർ ഡോ. രമേഷ് കുമാർ ആർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

PREVIOUS

ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
Related Post
September 3, 2024
കാലടി പ്ലാന്റേഷനിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്
October 4, 2025
വീണ്ടും പേ വിഷബാധ മരണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,
January 17, 2025
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
May 26, 2026
ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു
Comments are closed.
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
October 8, 2026
ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
October 7, 2026
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
News Vision
News Vision
ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
News Vision
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ

Recent Posts

  • അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ ആദ്യ റോബോട്ടിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അത്യാധുനിക റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാന്റ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു
  • ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല; കാഞ്ഞൂരിൽ കർഷകൻ ജീവനൊടുക്കി
  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
© Copyright 2025 - Newsvision. All Rights Reserved