കാലടി: വാഹനാപകടത്തിൽ വ്യാപാരി മരിച്ചു. മേക്കാലടി സ്വദേശി എ.എം. നിസാബ് ആണ് മരിച്ചത്. ഇന്ന് രാവിലെ നിസാബ് സഞ്ചരിച്ച സ്കൂട്ടറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാലടി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിസാബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാറ്റൂർ റോഡിൽ ഫ്രൂട്ട്‌സ് കട നടത്തിവരികയായിരുന്നു നിസാബ്. പഞ്ചായത്തംഗം ഷാനിത നൗഷാദിന്റെ ഭർതൃസഹോദരനാണ് മരിച്ച നിസാബ്.



