11

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
50 views 1 sec 0 Comment

ഭക്ഷ്യവസ്തുക്കളെ ഫംഗസ് ബാധയിൽനിന്ന് സംരക്ഷിക്കാൻ ജൈവവിഘടന ശേഷിയുള്ള പാക്കേജിംഗ് പടലം : ശ്രീശങ്കര കോളേജ് ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്

admin - November 11, 2026

കാലടി: ഭക്ഷ്യവസ്തുക്കളിൽ അപകടകാരികളായ ഫംഗസുകളുടെ വളർച്ച തടയാനും ദീർഘകാലം സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ പാക്കേജിങ് പടലം വികസിപ്പിച്ച കാലടി ശ്രീശങ്കര കോളേജിലെ ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്. കോളേജിലെ ബിരുദാനന്തര ബിരുദ-ഗവേഷണ മൈക്രോബയോളജി വിഭാഗത്തിലെ പ്രൊഫ. (ഡോ.) സുമി മേരി ജോർജ്, ഡോ. ഷെറിൻ ജോയ് പറപ്പിള്ളി, ഡോ. ഡോണ വി. ഇടിക്കുള എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ. മൈക്രോബയോളജി വിഭാഗം മേധാവി പ്രൊഫ. (ഡോ.) സുമി മേരി ജോർജിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

കരളിൽ അർബുദത്തിന് കാരണമാകുന്ന അഫ്ലാടോക്സിൻ ബി1 ഉൽപാദിപ്പിക്കുന്ന ആസ്പർജില്ലസ് ഫ്ലാവസ് എന്ന ഫംഗസിനെ പ്രതിരോധിക്കാൻ കഴിയുന്നതാണ് പുതിയ പാക്കേജിങ് പടലത്തിന്റെ പ്രധാന സവിശേഷത. ധാന്യങ്ങളിലും പയറുവർഗങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഈ ഫംഗസിന്റെ വളർച്ച തടയുന്നതിലൂടെ ഭക്ഷ്യവസ്തുക്കളിലെ അഫ്ലാടോക്സിൻ മലിനീകരണ സാധ്യത കുറയ്ക്കാനും ഭക്ഷ്യഗുണനിലവാരം നിലനിർത്താനും സാധിക്കും.
ലാക്ടിക് ആസിഡ് ബാക്ടീരിയയുടെ ജൈവസജീവ ഘടകങ്ങളടങ്ങിയ സത്തും സിങ്ക് ഓക്സൈഡ് നാനോകണങ്ങളും സംയോജിപ്പിച്ചാണ് ജൈവവിഘടനശേഷിയുള്ള പാക്കേജിങ് പടലം വികസിപ്പിച്ചെടുത്തത്.

ഫംഗസ് പ്രതിരോധശേഷി, യാന്ത്രികബലം, ജലപ്രതിരോധം, പ്രകാശതടയൽ ശേഷി എന്നിവയും ഈ പാക്കേജിങ് പടലത്തിനുണ്ട് . ദീർഘകാലം സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കളുടെ പാക്കിങ്ങിന് ഇത് പ്രയോജനപ്പെടും. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പൊതുവെ സുരക്ഷിതമെന്ന് അംഗീകരിച്ചിട്ടുള്ള (GRAS) വിഭാഗത്തിൽപ്പെട്ട ഘടകങ്ങളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളിൽനിന്ന് ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സൂക്ഷിപ്പുകാലം വർധിപ്പിക്കുന്നതിനും പുതിയ പാക്കേജിങ് പടലം സഹായകമാകും.

പരിസ്ഥിതിയിൽ ദീർഘകാലം നിലനിൽക്കുന്ന പരമ്പരാഗത പ്ലാസ്റ്റിക് പാക്കേജിങ്ങിന് പകരം ഉപയോഗിക്കാവുന്ന ജൈവവിഘടനശേഷിയുള്ള ബദൽ സംവിധാനമാണിത്. ഭക്ഷ്യസംരക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും സഹായിക്കുന്ന ഗവേഷണനേട്ടം ഭക്ഷ്യപാക്കേജിങ് രംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.

PREVIOUS

ഭരതനാട്യത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി ജോയന്ന ജെ. സെബാസ്റ്റ്യൻ
Related Post
September 29, 2023
അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്നു
May 9, 2026
ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ
November 21, 2023
വിവേകോദയ സ്‌കൂളിലെ വെടിവയ്പ്പ്; പ്രതിയെ ജാമ്യത്തില്‍ വിട്ടു; മാനസികാരോഗ്യ കേന്ദ്രത്തിലാക്കും
May 1, 2024
ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Comments are closed.
ഭക്ഷ്യവസ്തുക്കളെ ഫംഗസ് ബാധയിൽനിന്ന് സംരക്ഷിക്കാൻ ജൈവവിഘടന ശേഷിയുള്ള പാക്കേജിംഗ് പടലം : ശ്രീശങ്കര കോളേജ് ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്
November 11, 2026
ഭരതനാട്യത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി ജോയന്ന ജെ. സെബാസ്റ്റ്യൻ
November 9, 2026
ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
November 6, 2026
അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത തെറ്റ്; ആരോപണങ്ങൾ തള്ളി രേഖകൾ
November 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഭക്ഷ്യവസ്തുക്കളെ ഫംഗസ് ബാധയിൽനിന്ന് സംരക്ഷിക്കാൻ ജൈവവിഘടന ശേഷിയുള്ള പാക്കേജിംഗ് പടലം : ശ്രീശങ്കര കോളേജ് ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്
News Vision
News Vision
ഭരതനാട്യത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി ജോയന്ന
News Vision
ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന്
News Vision
അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത

Recent Posts

  • ഭക്ഷ്യവസ്തുക്കളെ ഫംഗസ് ബാധയിൽനിന്ന് സംരക്ഷിക്കാൻ ജൈവവിഘടന ശേഷിയുള്ള പാക്കേജിംഗ് പടലം : ശ്രീശങ്കര കോളേജ് ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്
  • ഭരതനാട്യത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി ജോയന്ന ജെ. സെബാസ്റ്റ്യൻ
  • ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
  • അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത തെറ്റ്; ആരോപണങ്ങൾ തള്ളി രേഖകൾ
  • സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക
© Copyright 2025 - Newsvision. All Rights Reserved