06

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
47 views 1 sec 0 Comment

ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്

admin - November 6, 2026

കൊച്ചി: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട മലയാളി സജീഷ് ടോമിനു ജന്മനാട്ടിൽ ശനിയാഴ്ച്ച വരവേൽപ്. ശനിയാഴ്ച്ച
രാവിലെ 9 നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന സജീഷ് ടോമിനെ അദ്ദേഹം നേരത്തെ ദീര്‍ഘകാലം നേതൃരംഗത്തു പ്രവര്‍ത്തിച്ച ക്രിസ്റ്റ്യന്‍ ലൈഫ് കമ്യൂണിറ്റി (സി.എല്‍.സി) സംഘടനയിലെ ആദ്യകാല സഹപ്രവര്‍ത്തകരും സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും സ്വീകരിക്കും.

തെക്കൻ ഇംഗ്ലണ്ടിലെ ഹാംഷയർ കൗണ്ടി കൗൺസിലർ കൂടിയായ സജീഷ് ടോം കോട്ടയം ജില്ലയിൽ വൈക്കം സ്വദേശിയാണ്. എറണാകുളം ജില്ലയിൽ ഉദയംപേരൂർ സൗത്ത് പറവൂരിലാണു നിലവിൽ വീടുള്ളത്. ബ്രിട്ടനിലെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം ബേസിംഗ്സ്റ്റോക്ക് ആന്‍ഡ് ഡീന്‍ ബറോ കൗണ്‍സിലിലേക്ക് 2021-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 2026-ല്‍ ഹാംഷെയര്‍ കൗണ്ടി കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഒരേ സമയം കൗണ്ടി, ബറോ കൗണ്‍സിലുകളിൽ അംഗമാകുന്ന ആദ്യ മലയാളിയാണ്.

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ 12ന് ഉച്ചകഴിഞ്ഞു മൂന്നിനു സജീഷ് ടോമിനു സ്വീകരണം ന‌ൽകും. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിക്കും. മനോജ് മൂത്തേടൻ എംഎൽഎ, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ തുടങ്ങിയവർ പ്രസംഗിക്കും. സിഎൽസിയുടെയും കേരള സഭയിലെയും വൈദിക, അല്മായ പ്രതിനിധികൾ പങ്കെടുക്കും.
–

PREVIOUS

അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത തെറ്റ്; ആരോപണങ്ങൾ തള്ളി രേഖകൾ
Related Post
December 4, 2024
മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്, ആനഎഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി
August 18, 2023
പ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആക്ഷേപം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍
August 7, 2025
ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ലഹരിയ്ക്ക് അടിമയായ മകൻ അറസ്റ്റിൽ
October 4, 2023
സിവില്‍ പൊലീസ് ഓഫീസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Comments are closed.
ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
November 6, 2026
അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത തെറ്റ്; ആരോപണങ്ങൾ തള്ളി രേഖകൾ
November 6, 2026
സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക
November 4, 2026
മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസിയർക്ക് ദാരുണാന്ത്യം
November 4, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
News Vision
News Vision
അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത
News Vision
സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ
News Vision
മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി

Recent Posts

  • ഇംഗ്ലണ്ടിലെ മലയാളി ഡപ്യൂട്ടി മേയർ സജീഷ് ടോമിന് ശനിയാഴ്ച്ച വരവേൽപ്
  • അനിസനെ വിദ്യാർത്ഥിയായിരിക്കെ പരീക്ഷാ നിരീക്ഷകനായി നിയമിച്ചെന്ന വാർത്ത തെറ്റ്; ആരോപണങ്ങൾ തള്ളി രേഖകൾ
  • സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം; കലക്ടർ ജി. പ്രിയങ്ക
  • മലയാറ്റൂരിൽ ജോലിക്കിടെ വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് കെഎസ്ഇബി ഓവർസിയർക്ക് ദാരുണാന്ത്യം
  • ‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ പരീക്ഷ എഴുതാൻ അവസരം നൽകണം’: മന്ത്രി റോജി എം ജോൺ
© Copyright 2025 - Newsvision. All Rights Reserved