കാലടി സർവ്വകലാശാലയിലെ എംഎ ഫിലോസഫി ഒന്നാം വർഷ പരീക്ഷയുടെ നിരീക്ഷകനായി വിദ്യാർത്ഥിയായിരിക്കെ അനിസൺ.കെ.ജോയിയെ സർവ്വകലാശാല നിയോഗിച്ചു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റ്. ഇത് തെളിയിക്കുന്ന രേഖകൾ പുറത്ത്. അനിസണെ പരീക്ഷ നിരീക്ഷകനായി സർവ്വകലാശാല നിയോഗിച്ചത് ഒക്‌ടോബർ 29നാണ്. എന്നാൽ സെപ്റ്റംബർ ഒന്നിന് തന്നെ പഠനം തുടരാൻ താത്പര്യമില്ലന്ന് കാണിച്ച് അനിസൺ സർവ്വകലാശാലയിലെ വകുപ്പ് വിഭാഗം മേധാവിക്ക് നൽകിയ കത്തും തുടർന്ന് ഇത് ചൂണ്ടിക്കാട്ടി ഒക്ടോബർ 23ന് വകുപ്പ് വിഭാഗം മേധാവി കാലടി സർവ്വകലാശാല എക്സാം കൺട്രോളർക്ക് അയച്ച കത്തുമാണ് പുറത്ത് വന്നത് .ഇതോടെ പരീക്ഷ നിരീക്ഷനായി അനിസണെ നിയോഗിക്കുമ്പോൾ വിദ്യാർത്ഥിയായിരുന്നില്ല എന്ന് വ്യക്തമായിരിക്കുകയാണ്.
2017- 2020 കാലയളവിൽ കാലടി ശങ്കര കോളേജിൽ നിന്ന് ബികോം ഫിനാൻസ് ആൻഡ് ടാക്സേഷനിൽ ബിരുദം നേടിയ അനിസൺ 2020- 2022 ൽ അതേ കോളേജിൽ നിന്ന് എംകോം ഫിനാൻസ് ആൻഡ് ടാക്സേഷനിലും, 2024-2026 ൽ കാലടി സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. തുടർന്നാണ് സർവ്വകലാശാല സിൻഡിക്കേറ്റ് പുന:സംഘടിപ്പിക്കവെ അംഗമായത്.
ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം മാത്രമെന്നും, കാലടി സർവ്വകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ കൊള്ളരുതായ്മകൾ വരും ദിവസങ്ങളിൽ പുറത്തുവരും. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിലപാടിന് പിന്തുണ അർപ്പിക്കുന്നതായും അനിസൺ.കെ.ജോയ് പറഞ്ഞു.



