23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
436 views 0 sec 0 Comment

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള മുഴ

admin - October 3, 2024

അങ്കമാലി: റോബോട്ടിക് സര്‍ജറിയിലൂടെ 54 കാരിയുടെ വയറ്റിലുണ്ടായ വലിപ്പമേറിയ മുഴ നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സിലെ മെഡിക്കല്‍ സംഘം. കാലിലുണ്ടായ വീനസ് അള്‍സര്‍ ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഇടുക്കി സ്വദേശിനിയായ 54 കാരി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നത്. കാലിലേക്കുള്ള രക്തയോട്ടം ദുര്‍ബലമാകുന്നതിനെത്തുടര്‍ന്ന് രക്തം കെട്ടിക്കിടന്ന് വിട്ടുമാറാത്ത മുറിവായി തുടരുന്ന അവസ്ഥയാണ് വീനസ് അള്‍സര്‍. കൂടാതെ പൂർണ ഗര്ഭാവസ്ഥയിലുള്ള ഒരു സ്ത്രീയുടെ അതേ വലിപ്പമുള്ള വയറുമായി ആശുപത്രിയിൽ എത്തിയ രോഗിയിൽ, തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറ്റിലെ മുഴ കണ്ടെത്തിയത്.

വലിപ്പമേറിയ മുഴയുടെ സമ്മര്‍ദം കാരണം രക്തയോട്ടം സുഗമമായി നടക്കാത്തതിനാല്‍ അമിത രക്തസമ്മര്‍ദത്തിന്റെ ബുദ്ധിമുട്ടുകളും രോഗിയ്ക്കുണ്ടായിരുന്നു. രോഗിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വാരിയെല്ലിന് സമീപം വരെ വളര്‍ന്നിരിക്കുന്ന ഫൈബ്രോയ്ഡ് റോബോട്ടിക് സര്‍ജറിയിലൂടെ നീക്കം ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. മിനിമലി ഇന്‍വേസീവ് ഗൈനക്കോളജി റോബോട്ടിക് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍, ലീഡ് കണ്‍സള്‍ട്ടന്റായ ഡോ. ഊര്‍മിള സോമൻറെ നേതൃത്വത്തിൽ നടന്ന സർജറിയിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. അമ്പിളി ജോസ്, ഡോ. മുഗ്ത റസ്തഗി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഹോർമീസ് സ്റ്റീഫൻ എന്നിവരും പങ്കെടുത്തു. “ഫൈബ്രോയിഡ് വളരെ വലുതായതിനാൽ സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയായിരുന്നതിനാലാണ് റോബോട്ടിക് സർജറി തിരഞ്ഞെടുത്തതെന്നും, മിനിമലി ഇൻവേസിവ് എന്നതിലുപരി കൃത്യത, രക്തനഷ്ടത്തിനുള്ള സാധ്യതക്കുറവ്, കുറഞ്ഞ ആശുപത്രിവാസം എന്നിവയാണ് റോബോട്ടിക് സർജറിയുടെ നേട്ടങ്ങളെന്നും “, ഡോ. ഊർമിള സോമൻ പറഞ്ഞു.

4.823 കിലോ ഗ്രാം ഭാരമാണ് മുഴയ്ക്ക്‌ ഉണ്ടായിരുന്നത്. വെറും 40 മില്ലീ ലിറ്റര്‍ മാത്രമായിരുന്നു സര്‍ജറിയില്‍ രക്തനഷ്ടം. സര്‍ജറിക്ക് ശേഷം രണ്ടാം ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാൻ സാധിച്ചു. “റോബോട്ടിക് ഗൈനക്കോളജി രംഗത്തെ ഒരു നാഴികക്കല്ലാണ് ഈ ശസ്ത്രക്രിയ. ഇത്തരം സങ്കീർണമായ സന്ദർഭങ്ങളിൽ റോബോട്ടിക് സർജറിയും അതിൻ്റെ നേട്ടങ്ങളും പ്രയോജനപ്പെടുത്താൻ ഇത് ആരോഗ്യസംരക്ഷണ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”, എന്ന് അപ്പോളോ അഡ്‌ലക്സ് സിഇഒ ബി സുദർശൻ പറഞ്ഞു.

PREVIOUS

റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ടോളിൻസ് വേൾഡ് സ്‌കൂൾ ചാമ്പ്യൻമാർ

NEXT

കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ നാട്ടാനകൾ ഏറ്റുമുട്ടി; പരിക്കേറ്റ ആന കാട്ടിലേക്കോടി
Related Post
February 23, 2024
17 വയസുകാരിയുടെ മരണം; പ്രതിയായ കരാട്ടെ അധ്യാപകനെ റിമാൻഡ് ചെയ്തു
August 30, 2023
വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
July 30, 2025
കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്
August 8, 2024
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved