FEATURED

വാഹന മോഡിഫിക്കേഷന്‍; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം 18 രൂപ മാറ്റങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ  വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, […]

FEATURED

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു. പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാൽ, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാൻ […]

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ 27 വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍ ; അവസാന തീയതി ജൂണ്‍ 9

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും പ്രാദേശിക കേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  അക്കമ്പനിയിംഗ് ആര്‍ട്ടിസ്റ്റുകളുടെയും ഒഴിവുകളുണ്ട്.  ഒഴിവുകള്‍ താത്ക്കാലികമാണ്.  പരമാവധി 11 മാസത്തേക്കായിരിക്കും നിയമനം. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായ, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉര്‍ദു, സൈക്കളജി, സോഷ്യല്‍ വര്‍ക്ക്, […]

FEATURED

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; 63 പേർക്ക് പരുക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശക്തമായ ഇറാൻ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ വിമാനത്താവള ജീവനക്കാരും യാത്രക്കാരും സിവിലിയന്മാരും ഉൾപ്പെടെ 63 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണമായും തടസപ്പെടുകയും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും ചെയ്തു.

FEATURED

ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി മുൻ സ്ഥാനാർഥി അറസ്റ്റിൽ

പാലക്കാട്: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ബിജെപി മുൻ സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന)യാണ് പിടിയിലായിരിക്കുന്നത്. നെന്മാറ കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെഭണ്ഡാരം കുത്തിത്തുറന്ന കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ ക്ഷേത്രം ഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിനു പിന്നാലെയാണ് പ്രഭാവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ […]

FEATURED

ദില്ലിയിൽ ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം

ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷം ലെമണ്‍ ഗ്രീൻ റെസ്റ്റോറന്‍റിലാണ് സംഭവം. സംഭവം നടക്കുമ്പോൾ ഹോട്ടലിൽ നിരവധി പേർ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഫയർ ഫോഴ്സിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ ദുഷ്കരമായിരുന്നു.

FEATURED

തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് പേർ പിടിയിൽ

നെടുമ്പാശേരി: തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. വാൽപ്പാറ സ്വദേശി പുനീത് രാജ് (55 ), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് രാവിലെ ആണ് സംഭവം ദേശം കുന്നുംപുറം ഭാഗത്ത് വഴിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇത് മൃഗസ്നേഹിയായ ഒരു യാത്രക്കാരൻ കാണുകയും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു ഇൻസ്പെക്ടർ ബി കെ അരുണിന്റെ […]

FEATURED

27 വർഷത്തെ സേവനത്തിന് വിരാമം. രാജ്യാന്തര ജൂഡോ റഫറി ജെ.ആർ. രാജേഷ് സർവ്വീസിൽ നിന്നും വിരമിച്ചു; ഇനി മുഴുവൻ സമയവും കായികരംഗത്ത്

കാഞ്ഞൂർ: 27 വർഷത്തെ സേവനത്തിനൊടുവിൽ രാജ്യാന്തര ജൂഡോ റഫറിയും കേരള കായികരംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ജെ.ആർ. രാജേഷ് സർവീസിൽ നിന്ന് വിരമിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ടെക്‌നിക്കൽ ഓഫീസർ പദവിയിൽ നിന്നാണ് വിരമിക്കൽ. 1999-ൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ ജൂഡോ പരിശീലകനായാണ് രാജേഷ് സേവനം ആരംഭിച്ചത്. തുടർന്ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് ഓഫീസറായും എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കായിക ഭരണരംഗത്തും ജൂഡോയുടെ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങളിലുമാണ് അദ്ദേഹം ശ്രദ്ധേയനായത്. സൗത്ത് ഇന്ത്യയിലെ […]

FEATURED

സിഎംആർഎല്ലിന് തിരിച്ചടി; മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ ഇല്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിന്‍റെ (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കേസിൽ അടിയന്തരമായി ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടു പോവാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി. നേരത്തെയും സമാന ആവശ‍്യം ഉന്നയിച്ചുവെങ്കിലും […]