ബിജെപി സംഘടനാ നേതാവിനെ കാർഷിക സർവ്വകലാശാല വിസിയായി നിയമിച്ച് ലോക് ഭവൻ

തിരുവനന്തപുരം: കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ലോക് ഭവൻ. ഡോ സജിത റാണിക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവ്വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെയാണ് നിയമിച്ചിരിക്കുന്നത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത് നേതാവിന് നിയമനം.

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു […]

ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗി; ഹൈന്ദവാചാരപ്രകാരം നാരായണൻ്റെ ചിതയ്ക്ക് തീകൊളുത്തി ഇർഫാന ഇഖ്ബാൽ

കാസർകോട്: മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ മാതൃക കാണിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ. ഉറ്റവർ ഉപേക്ഷിച്ച ഇതരമതസ്ഥനായ വയോധികന്റെ മൃതദേഹം ഏറ്റെടുത്ത്, മകളുടെ സ്ഥാനത്ത് നിന്ന് ഹൈന്ദവാചാരപ്രകാരം ചിതയ്ക്ക് തീകൊളുത്തിയാണ് ഇർഫാന മാതൃകയായത്. മുഹറം വ്രതമെടുക്കുന്ന വേളയിലായിരുന്നു സമുദായത്തിൽ നിന്നുള്ള എതിർപ്പുകൾ പോലും വകവെയ്ക്കാതെ, മതത്തേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് ഇർഫാന തെളിയിച്ചത്. മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശിയായ നാരായണൻ (64) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് വ്യാഴാഴ്ച അന്തരിച്ചത്. വായിൽ […]

നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും 7 പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം

തൃശൂർ: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്ന പതിനാറുകാരൻ ജൂവിൻ രാജുവിന്റെ വേർപാട് നാടിനാകെ കണ്ണീരായി. മകനെ നഷ്ടപ്പെട്ട ആഴമേറിയ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ ജൂവിന്റെ മാതാപിതാക്കൾ മുന്നോട്ട് വന്നതോടെ, മരണത്തിലും 7 പേർക്കാണ് ഈ കൗമാരക്കാരൻ ജീവിതത്തിന്റെ പുതുവെളിച്ചം പകർന്നു നൽകി യാത്രയാകുന്നത്. സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കി നിൽക്കുകയാണ് ജൂവിൻ. സ്കൂളിൽ നിന്നും ടി.സി. വാങ്ങി കൂട്ടുകാരനുമൊത്ത് മടങ്ങും വഴി ജൂൺ 15-ന് രാവിലെ 11:30 […]

കൊല്ലത്ത് ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 3 മരണം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ 3 പേർ മരിച്ചു. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. അമിതവേഗതയിലായിരുന്ന ടിപ്പര്‍ ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയാണ് ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് കാത്ത് നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. എട്ടു പേരാണ് അപകടസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും […]

ഒരു കല്ലറയിൽ രണ്ട് മൃതദേഹം! ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ

കണ്ണൂർ: ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ. ഒരു കല്ലറയിൽ രണ്ട് മൃതദേഹം കണ്ടെത്തിയതായി സംശയം. കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ വസ്തു കണ്ടെത്തിയതാണ് ദുരൂഹതയുണർത്തിയത്. ഇത് മൃതദേഹമാണെന്നാണ് സംശയം. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി നാട്ടുകാരൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ദുരൂഹത തോന്നിയപ്പോൾ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജിൽസ് ഉണ്ണിമാക്കൽ പ്രതികരിച്ചു. ക്രിസ്ത്യൻ ആചാരപ്രകാരം ഒരു കല്ലറയിൽ രണ്ട് മൃതദേഹം അടക്കം ചെയ്യില്ല. അറിഞ്ഞവർ പുറത്ത് പറഞ്ഞില്ലെന്നും ജിൽസ് ഉണ്ണിമാക്കൽ പറയുന്നു. എന്നാൽ, […]

അങ്കമാലി–അരൂർ ബൈപ്പാസിന് കേന്ദ്രാനുമതി; വരുന്നത് എട്ടുവരിപ്പാത

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമേകുന്ന അങ്കമാലി–അരൂർ ദേശീയപാത ബൈപ്പാസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട നടപടികൾക്കായുള്ള ‘3എ’ (3A) നോട്ടിഫിക്കേഷൻ ഉടൻ തന്നെ പുറപ്പെടുവിക്കുമെന്ന് ബെന്നി ബഹനാൻ എം.പി അറിയിച്ചു. മുൻപ് വിഭാവനം ചെയ്തിരുന്ന അങ്കമാലി–കുണ്ടന്നൂർ ബൈപ്പാസ് പദ്ധതി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്, റൂട്ട് മാറ്റി അരൂർ വരെ നീട്ടി പുതിയ പാതയ്ക്ക് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന അങ്കമാലി–കുണ്ടന്നൂർ പാതയുടെ സ്ഥലമേറ്റെടുപ്പ് വലിയ രീതിയിൽ പ്രതിസന്ധിയിലാവുകയും പദ്ധതിയുടെ […]

ഡോ. ടി. എസ്. ലാൻസ്‍ലെറ്റ് സംസ്കൃത സർവകലാശാല രജിസ്ട്രാർ

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ രജിസ്ട്രാറായി ഡോ. ടി. എസ്. ലാൻസ്‍ലെറ്റ് ചുമതലയേറ്റു. സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി വിഭാഗം സീനിയർ പ്രൊഫസറാണ്. രജിസ്ട്രാറായിരുന്ന ഡോ. മോത്തി ജോർജ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയ ഒഴിവിലാണ് വൈസ് ചാൻസലർ ഡോ. സിസ തോമസ് ഡോ. ടി. എസ്. ലാൻസ്‍ലെറ്റിന് രജിസ്ട്രാറുടെ താല്ക്കാലിക ചുമതല നല്കിയത്. 1997ൽ സർവകലാശാലയുടെ ജ്യോഗ്രഫി വിഭാഗത്തിൽ അധ്യാപികയായി സർവീസിൽ പ്രവേശിച്ച ഡോ. ടി. എസ്. ലാൻസ്‍ലെറ്റ്, സിൻഡിക്കേറ്റ് അംഗവും ഗവേഷണ മാർഗദർശിയും 20 വർഷം […]

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ലൈറ്റ് മെട്രോ പദ്ധതി; ബജറ്റ് അവതരിപ്പിച്ച് വിഡി സതീശൻ

യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് […]

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസ്: വീണ ടി ഇഡിക്ക് മുന്നില്‍

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി വിണ ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇ ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എംഎല്‍എ മുഹമ്മദ് റിയാസും വീണ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നു. വീണ തനിച്ചാണ് ഇഡി ഓഫീസിലേക്ക് കയറിയത്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പടെ വിശദാംശങ്ങള്‍ വീണയോട് ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. വിശദമായ ചോദ്യാവലിയാണ് ഇ ഡി ചോദ്യം ചെയ്യലിനായി തയ്യറാക്കിയിരിക്കുന്നത്. സേവനം […]

വിമാനം താഴ്ന്ന് പറന്നിറങ്ങുന്നതിനിടെ വീടിൻ്റെ മേൽക്കുര തകർന്ന് ഓടുകൾ പറന്ന് വീണു. വീട്ടുടമ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

അത്താണി: വിമാനം താഴ്ന്ന് പറന്നിറങ്ങുതിനിടെ അത്താണി കേരളഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമൻ്റെ വീടിൻ്റെ മേൽക്കൂര തകർന്ന് ഓടുകൾ പറന്ന് വീടിനകത്തും, പുറത്തും വീണു. ഓടിൻ്റെ ചീളുകൾ തെറിച്ച് സൈമണും നിസ്സാര പരുക്ക് പറ്റി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ദൂരത്ത് ഞായറാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം. സൈമണും, ഭാര്യ ശോശാമ്മയും പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയയുടനെയായിരുന്നു സംഭവം. അത്യുഗ്രശബ്ദത്തിൽ താഴ്ന്ന് പറന്ന വിമാനത്തിൻ്റെ പ്രകമ്പനത്തിൽ വീടിൻ്റെ മേൽക്കൂര അടക്കം കിലുങ്ങി ഓടുകൾ പറന്ന് […]

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലർച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ചായിരിക്കും സംസ്കാരം.

ലഹരി വിൽപ്പന; ലഹരി കുത്തിവെക്കുന്ന സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ഓപ്പറേഷൻ തണ്ടറിന്റെ ഭാ​ഗമായി നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി യുവാവും യുവതിയും എക്‌സൈസ് പിടിയിൽ. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശി ആഷിക തൻവീർ എന്നിവരാണ് പിടിയിലായത്. 6.03 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയ സ്ത്രീയും പിടിയിലായി. അസം സ്വദേശി നജ്മ ബീഗമാണ് പിടിയിലായത്. ഇവർ പരസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്നു. ലഹരി കുത്തി വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 23 കാരി നജ്മ ബീഗം പരസ്യമായി ഒരു യുവാവിന് ലഹരി കുത്തിവയ്കക്കുന്ന ദൃശ്യങ്ങൾ […]

11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി

മുംബൈ: മുംബൈയിൽ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി. 28കാരിയായ ഹർഷ സണ്ണി ആണ് അറസ്റ്റിലായത്. തായ്‍ലൻഡിലെ ബാങ്കോക്കിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്. സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിത മയക്കുമരുന്ന് കടത്തിയെന്ന കുറ്റം ചുമത്തി കസ്റ്റംസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. ജൂൺ 10ന് അർധരാത്രി ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെ ഛത്രപതി […]

പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതനെ പ്രശംസിച്ചും പൊലീസിനെ വിമർശിച്ചും കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. സിപിഎം ഗുണ്ടാവിളയാട്ടത്തിനെതിരേ ധൈര്യപൂർവം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. 4 പേരുള്ള വീട്ടിൽ ഒരു കൂട്ടം പൊലീസുകാരെത്തി, ആകാശത്തേക്ക് വെടിയുതിർത്ത് മഫ്റ്റി വേഷത്തിൽ ചീഫ് ഹീറോയിസം കാണിച്ച എസ്എച്ച്ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ്‌ പൊലീസ് ആണെന്ന് ശ്രീലേഖ കുറിച്ചു. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല, […]

പൊലീസിന്‍റേത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല, നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ; ആർ. ശ്രീലേഖ

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതനെ പ്രശംസിച്ചും പൊലീസിനെ വിമർശിച്ചും കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. സിപിഎം ഗുണ്ടാവിളയാട്ടത്തിനെതിരേ ധൈര്യപൂർവം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. 4 പേരുള്ള വീട്ടിൽ ഒരു കൂട്ടം പൊലീസുകാരെത്തി, ആകാശത്തേക്ക് വെടിയുതിർത്ത് മഫ്റ്റി വേഷത്തിൽ ചീഫ് ഹീറോയിസം കാണിച്ച എസ്എച്ച്ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ്‌ പൊലീസ് ആണെന്ന് ശ്രീലേഖ കുറിച്ചു. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല, […]

വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി: സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് മാനേജിംഗ് ഡയറക്ടര്‍ വീണ ടിയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സ്. ബുധനാഴ്ച രാവിലെ 10.30ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് വീണ അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയിൽ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇത്രയും […]

ഓപ്പറേഷൻ തൂഫാൻ; അസം നാഗോൺ സ്വദേശിനി പെരുമ്പാവൂരിൽ പിടിയിൽ

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ (25)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചെറിയ ഡപ്പികളിലും സിപ് ലോക്ക് കവറുകളിലും ആയിട്ടാണ് മൈക്ക് മരുന്ന് ഒളിപ്പിച്ചിരുന്നത് സൂക്ഷിച്ചിരുന്നത് പെരുമ്പാവൂർ ടൗണിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. അസമിൽ നിന്ന് കൊണ്ടുവന്ന് ഒരു ബോട്ടിൽ 1000 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. […]

കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കാട്ടാന ആക്രമണം: ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

വയനാട്: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. അപകടം നടന്നതിന് […]