ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ

കാലടി : കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്ര ത്തിന്റെ സുവര്‍ണ്ണജൂബിലി മാര്‍ച്ച് 25 മുതല്‍ 27 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. ആദ്ധ്യാത്മിക നവോത്ഥാന നായകനായിരുന്ന ശ്രീമദ് ആഗമാ നന്ദ സ്വാമികള്‍ 1936 ലാണ് ശ്രീശങ്കര ജന്മഭൂമിയായ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാ ശ്രമം സ്ഥാപിച്ചത്. നാനാജാതി മതസ്ഥര്‍ക്കും ആരാധനാസ്വാതന്ത്ര്യമുള്ള അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം 1976 ലാണ് പൂര്‍ണ്ണാനദീ തീരത്ത് സ്ഥാപിതമായതോടെ കാലടി തീര്‍ത്ഥാടക ടൂറിസ്റ്റ് കേന്ദ്രമായി വിശ്വവിഖ്യാതമായി തീര്‍ന്നു. മൂന്ന് ദിവസത്തെ സുവര്‍ണ്ണ ജൂബിലി […]

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ

ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ പ്രീമിയം പെട്രോൾ വില കൂട്ടി. രണ്ട് രൂപ മുപ്പത്തഞ്ച് പൈസ വരെയാണ് വിവിധ കമ്പനികളുടെ പ്രീമിയം പെട്രോളുകൾക്ക് വില കൂട്ടിയത്. സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ല. ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിയുടെ പവർ, ഐഒസിയുടെ എക്സ്പി 95 എന്നീ പ്രീമിയം പെട്രോൾ ഇനങ്ങൾക്കാണ് രണ്ട് രൂപ 9 പൈസ മുതൽ 2 രൂപ 35 പൈസ വരെ ലിറ്ററിന് വില കൂടിയത്. ഇന്ന് മുതൽ വില വർദ്ധന പ്രാബല്യത്തിൽ വന്നു. പുതിയ […]

ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ

കാലടി : കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്ര ത്തിന്റെ സുവര്‍ണ്ണജൂബിലി മാര്‍ച്ച് 25 മുതല്‍ 27 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. ആദ്ധ്യാത്മിക നവോത്ഥാന നായകനായിരുന്ന ശ്രീമദ് ആഗമാ നന്ദ സ്വാമികള്‍ 1936 ലാണ് ശ്രീശങ്കര ജന്മഭൂമിയായ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാ ശ്രമം സ്ഥാപിച്ചത്. നാനാജാതി മതസ്ഥര്‍ക്കും ആരാധനാസ്വാതന്ത്ര്യമുള്ള അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം 1976 ലാണ് പൂര്‍ണ്ണാനദീ തീരത്ത് സ്ഥാപിതമായതോടെ കാലടി തീര്‍ത്ഥാടക ടൂറിസ്റ്റ് കേന്ദ്രമായി വിശ്വവിഖ്യാതമായി തീര്‍ന്നു. മൂന്ന് ദിവസത്തെ സുവര്‍ണ്ണ ജൂബിലി […]

കാലടിയിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോട്ടലുകൾ പ്രവർത്തനം നിർത്തുന്നു

കാലടി: കാലടിയിൽ പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനാൽ ഹോട്ടൽ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗ്യാസ് ലഭ്യത കുറയുന്നതിനെ തുടർന്ന് ചില ഹോട്ടലുകൾ ഇതിനകം പ്രവർത്തനം നിർത്തിത്തുടങ്ങി. പെരുമ്പാവൂർ റൂട്ടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ സന്തോഷ് ചൊവ്വാഴ്ച മുതൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. പല ഹോട്ടലുകളിലും മെനുവിലെ വിഭവങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇന്ത്യൻ കോഫി ഹൗസ് ഉൾപ്പെടെ ചില സ്ഥാപനങ്ങൾ സമീപത്തെ വീടുകളിലെ പറമ്പുകളിൽ അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്യുകയാണ്. പ്രധാന വിഭവങ്ങൾ ഒഴിവാക്കി പരിമിതമായ രീതിയിൽ മാത്രമാണ് കച്ചവടം തുടരുന്നത്. ചെറുകിട […]

മഞ്ഞപ്രയിൽ പിതാവിന്റെ കൊലയാളിയെ വെടിവച്ച് കൊന്ന പ്രതി റിമാന്റിൽ

കാലടി: മധ്യവയസ്‌ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത അയ്യമ്പുഴ കാളാം പറമ്പൻ പോളി (57) യെ കോടതി റിമാന്റ് ചെയ്തു. പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയാണ് 14 ദിവസത്തേക്ക് ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ മഞ്ഞപ്ര കോതായി പാലത്തിന് സമീപം കുളിക്കടവിൽ നിൽക്കുകയായിരുന്ന ജോസ് കിലുക്കൻ എന്നയാളെ പോളി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018ൽ നടന്ന അതിർത്തി തർക്കത്തിനിടെ പിതാവിനെ ജോസ് അടിച്ചു കൊന്നതിലുള്ള വൈരാഗ്യമാണ് കൊലക്കു പിന്നിൽ. […]

തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്‌ലക്സ്

അങ്കമാലി: വിദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. അതിസങ്കീർണ്ണവും അപൂർവ്വവുമായ ‘ഡിസെക്റ്റിംഗ് അന്യൂറിസം’ (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഡോക്ടർമാർ ഭേദമാക്കിയത്. അതിശക്തമായ തലവേദനയെത്തുടർന്ന് യുകെയിലെ പ്രമുഖ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. എം.ആർ.ഐ (MRI) പരിശോധനയും നട്ടെല്ലിൽ നിന്ന് ദ്രാവകം എടുത്തുള്ള പരിശോധനയും ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടർന്ന് […]

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല

ദില്ലി: പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൈക്കമാന്റ് സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈം​ഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരി​ഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26 ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തിയിരുന്നു. എൽദോസും ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന […]

മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു

അങ്കമാലി: മഞ്ഞപ്രയിൽ മുൻ വൈരാഗത്തെ തുടർന്ന് മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്നയാളാണ് വെടിവച്ച് കൊലപ്പെടുത്തിയത്. കോതായി പാലത്തിന്റെ ഭാഗത്ത് വച്ചാണ് കൊലപാതകം നടന്നത്. പാലത്തിന് സമീപമുള്ള തോട്ടിൽ ജോസ് കുളിക്കാൻ ഇറങ്ങിയ സമയത്താണ് സംഭവം. പ്രതി പട്ടാളത്തിൽ നിന്നും വിരമിച്ച സൈനികൻ ആണ്. പ്രതി പോളി അയ്യമ്പുഴ പൊലീസിൽ കീഴടങ്ങി.

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ […]

പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി

ദില്ലി: പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുതെന്ന കർശന നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പെട്രോളോ ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങളോ കണ്ടെയിനറുകളിൽ വാങ്ങരുതെന്നും ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ കുടിവെള്ളം നിറയ്ക്കുന്ന കണ്ടെയ്നറിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്യരുതെന്നും പെട്രോളിയം മന്ത്രാലയം പറയുന്നു.  

സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് 2022 – 23, 2023 – 24 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചു. ഗ്രേസ് പി. ജോണ്‍സ് (ഹിസ്റ്ററി), മുഹമ്മദ് മുബഷീര്‍ (ഹിസ്റ്ററി), അതില ടി. വി. (കമ്പാരറ്റീവ് ലിറ്ററേച്ചര്‍), അമ്പിളി എസ്. (സംസ്കൃതം സാഹിത്യം), ദ്യശ്യ കെ. പി. (സംസ്കൃതം വേദാന്തം), റിമ പ്രകാശ് (മോഹിനിയാട്ടം), സൗമ്യ എല്‍. എ. (സംസ്കൃതം വേദാന്തം), ഗായത്രി കെ. ഐ. (സംസ്കൃതം സാഹിത്യം), അര്‍ഷദ കെ. (‍സൈക്കോളജി), രേവതി […]

നാഷണൽ സർവീസ് സ്‌കീം അവാർഡ് നിറവിൽ കാലടി ശ്രീ ശങ്കര കോളേജ്

കാലടി: ശ്രീശങ്കര കോളേജിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) യൂണിറ്റിന് മികച്ച നേട്ടം. മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോളേജിന് ലഭിച്ചു. കൂടാതെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളന്റിയർ എന്നീ പുരസ്‌കാരങ്ങളും കോളേജിന് ലഭിച്ചു. ഡോ. എ. പി. സൗമ്യയെ മികച്ച പ്രോഗ്രാം ഓഫീസറായും പാർവതി രമേഷിനെ മികച്ച വോളന്റിയറായും തെരഞ്ഞെടുത്തു. മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനായി സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ അനുമോദനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി. പി. അനൂപും അർഹനായി. കോളേജിലെ […]

“ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം”; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ, സത്യവാങ്മൂലം തിരുത്തും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ. യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള നിലപാട് തിരുത്തനാണ് നീക്കം. ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാരിന്‍റെ പുതിയ നിലപാട്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ നീക്കം. അടുത്തിടെ തിരുവിതാംകൂർ ദേവസ്വവും നിലപാട് തിരുത്തിയിരുന്നു. പിന്നാലെയാണ് സർക്കാരിന്‍റെയും നിറം മാറ്റം.

വയോധികയെ തെരുവുനായ കടിച്ചുകൊന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് വയോധികയെ തെരുവുനായ കടിച്ചുകൊന്നു. കിടപ്പുരോഗിയായ 84 വയസുകാരി കാര്‍ത്ത്യായനിയാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. വീടിനകത്ത് കിടക്കുന്ന വയോധികയ്ക്ക് നേരെയാണ് നായയുടെ ക്രൂരമായ ആക്രമണമുണ്ടായത്. മുഖത്തും ശരീരമാസകലവും കടിയേറ്റു. ഇവരുടെ മകന്‍ മണി സന്ധ്യയോടെ ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകന്‍ ദേവദാസിനും നായയുടെ പരുക്കേറ്റു. 60 വയസുകാരനായ ഇയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. രണ്ട് വര്‍ഷം മുമ്പ് വീണ് […]

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും; ജി സുധാകരൻ

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇന്ന് പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജി സുധാകരന്‍റെ നിര്‍ണായക പ്രഖ്യാപനം. തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും  ജി സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ […]

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. വെള്ളാപ്പള്ളി എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് […]

വീട്ടുകാരെ ഭയന്ന് കേരളത്തിൽ, പൂവാറിൽ വൈറല്‍ സുന്ദരി മൊണാലിസ–ഫർമാന്‍ ഖാൻ വിവാഹം

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു പുറത്തുള്ള ഗുരുമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം. ഇന്നു രാവിലെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഇവര്‍ വിവാഹത്തിനു കുടുംബം തടസം നില്‍ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. പരാതി നല്‍കിയ ശേഷം ഇവര്‍ കൊച്ചിയിലേക്കു മടങ്ങിയെന്ന തരത്തിലാണു വാര്‍ത്ത വന്നത്. […]

10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോർജ […]

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം. മന്ത്രി റിയാസിനെ ഒഴിവാക്കി; ബഹിഷ്കരിച്ച് സർക്കാർ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. സ്ഥലമേറ്റെടുക്കൽ അടക്കം സംസ്ഥാന സർക്കാർ നിർണായക പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എൻഎച്ച് 66 മുടങ്ങിപ്പോയ പദ്ധതിയാണ്. യുഡിഎഫ് ഭരണകാലത്ത് ദേശീയപാത അതോറിറ്റി ഓഫിസ് […]

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ അന്തരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു.കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നമസ്കാരം നടത്തും. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോൾ ഇരവിച്ചിറ കനാൽപുറമ്പാക്കിലെ വീട്ടിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.