ക്ഷേത്രത്തിലെ പൂജകൾക്ക് 500 കൈക്കൂലി; ദേവവസ്വം ഉദ്യോഗസ്ഥൻ പിടിയിൽ

ആലപ്പുഴ: ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലി വാങ്ങവേ ദേവവസ്വം ഉദ്യോഗസ്ഥൻ പിടിയിൽ. കുന്നത്തൂർ ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറുമായ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ശ്രീനിവാസനെയാണ് ക്ഷേത്രത്തിൽ പരാതിക്കാരൻ നടത്തിയ പൂജകൾക്ക് കൈക്കൂലിയായി 5000 രൂപ വാങ്ങവെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മാന്നാർ സ്വദേശിയായ പരാതിക്കാരൻ വിവിധ പൂജകൾക്ക് ബുക്ക് ചെയ്യുന്നതിനായി ശ്രീനിവാസനെ ബന്ധപ്പെട്ടിരുന്നു. പൂജകൾ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് പ്രതിഫലമായി 5000 രൂപ കൈക്കൂലി വേണമെന്ന് ശ്രീനിവാസൻ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി […]

രാസ ലഹരിയുമായി ആസ്സാം സ്വദേശികൾ പിടിയിൽ

കുറുപ്പുംപടി: രാസ ലഹരിയുമായി ആസ്സാം സ്വദേശികൾ പിടിയിൽ. ആസ്സാം മൊറിഗോൺ സ്വദേശികളായ മൊനുവറ കത്തൂൻ (22), അജിജുൾ ഇസ്ലാം (39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽനിന്ന് വിൽപ്പനക്കായി എത്തിച്ച 12.250 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് കുറുപ്പുംപടി എം ജി എം സ്കൂളിന് സമീപം വച്ചാണ് ഇവരെ പിടികൂടിയത്.അന്വേഷണത്തിൽ എ എസ് പി ഹാർദ്ദിക് മീണ, ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, ഇൻസ്പെക്ടർ സ്റ്റെപ്റ്റോ […]

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

ആലുവ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അശമന്നൂർ മേതല കരിമ്പനക്കൽ ഇബ്രാഹിം (26) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ, സതീഷ് ബിനോ ആണ് ഉത്തരവിട്ടത്. ദേഹോപദ്രവം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, കവർച്ച, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ, തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ ആഗസ്റ്റിൽ ഭീഷണിപ്പെടുത്തി പണം കവർന്ന കുറ്റത്തിന് കുറുപ്പംപടി പോലീസ് […]

കേരളത്തിൽ എസ്ഐആറിന് സ്റ്റേയില്ല; പ്രശ്നം ഉണ്ടാക്കുന്നത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരാമെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടിക്രമങ്ങൾ നീട്ടിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്‍റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. കേരളത്തിന്‍റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഡിസംബർ ഒന്നിനകം തമിഴ്നാട് ഹർജിയിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. […]

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹതയുണ്ടെന്ന് കുടുംബം

കാസർകോട്: കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016 ലെ പോക്സോ കേസിൽ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം. ബുധനാഴ്ച രാവിലെ ജയിലിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ചില ആരോ​ഗ്യപ്രശ്നങ്ങൾ മുബഷിറിന് ഉണ്ടായിരുന്നുവെന്നും, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. […]

മുനമ്പത്തുകാർ‌ക്ക് ഭൂനികുതി അടയ്ക്കാം; സർക്കാരിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെഅനുമതി. കേസിൽ അന്തിമ വിധി വരുന്നത് വരെ താൽക്കാലികമായി ഭൂനികുതി പിരിക്കാനാണ് കോടതിയുടെ നിർദേശം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഭൂ നികുതി സ്വീകരിക്കാൻ റവന്യൂ അധികാരികൾക്ക് നിർദേശം നൽകണമെന്ന ഭൂസംരക്ഷണ സമിതിയുടേത് ഉൾപ്പെടെയുള്ള നിരവധി ഹർജികളാണ് കോടതിയുടെ മുന്നിലെത്തിയത്. മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവിനെ തുടർന്ന് ഭൂസംരക്ഷണ സമിതിയുടേത് ഉൾപ്പെടെയുള്ള ഹർജികൾ നേരെത്തെ പരിഗണിക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് […]

ഭിന്നശേഷിക്കാരനായ പഞ്ചഗുസ്തി ചാമ്പ്യന് നേരെ കള്ളക്കേസ് എടുത്തെന്ന് പരാതി

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരനായ പഞ്ചഗുസ്തി ചാമ്പ്യന് നേരെ പൊലീസ് അതിക്രമം എന്ന് പരാതി. പൊലീസ് വാഹനം ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസ് എടുത്തെന്നുമാണ് പരാതി. പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് എടത്തല പൊലീസ് എടുത്ത കേസിൽ ജോബിക്കെതിരെ ചുമത്തിയത്. ഇന്നലെ കൊച്ചി റിന്യൂവൽ സെന്ററിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ അതിഥിയായിരുന്നു ലോക പഞ്ചഗുസ്തി ചാമ്പ്യനായ ജോബി മാത്യു. പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ എടത്തലയിൽ വച്ച് […]

കാലടി പാലത്തിലെ കുഴികൾ മൂലം ഗതാഗതക്കുരുക്ക് രൂക്ഷം; സ്വകാര്യ ബസ്സുകൾ ബുധനാഴ്ച മുതൽ പാലം ബഹിഷ്കരിക്കും

കാലടി: കാലടി ശ്രീശങ്കര പാലത്തിലെയും അനുബന്ധ റോഡിലെയും കുഴികൾ മൂലം ഗതാഗത സ്തംഭനം നിത്യസംഭവമായിട്ടും ബന്ധപ്പെട്ടവരുടെ അനാസ്ഥ തുടരുന്നതിനാൽ ബുധനാഴ്ച മുതൽ പാലം ബഹിഷ്കരിച്ച് ഇരുകരകളിലും ട്രിപ്പുകൾ അവസാനിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി – കാലടി മേഖല പ്രസിഡൻറ് എ.പി.ജിബി ,സെക്രട്ടറി ബി.ഒ .ഡേവിസ് എന്നിവർ അറിയിച്ചു. മണ്ഡലകാലം ആരംഭിക്കുകയും തകർച്ചയിലായ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താത്തതും മൂലം കാലടിയിലും സമീപ റോഡുകളിലും മണിക്കൂറുകൾ നീളുന്ന കുരുക്കാണ് അനുഭവപ്പെടുന്നത്. ടോറസ്, ട്രെയിലർ, കണ്ടെയ്നർ, മൾട്ടി ആക്സിൽ […]

സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു; അരികിലിരുന്ന് ഉറങ്ങി വീട്ടുടമസ്ഥൻ

കൊച്ചി∙ കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശരീരം കയറിൽകെട്ടി റോഡിൽ തള്ളാനായിരുന്നു പദ്ധതി. മദ്യപിച്ച് അവശനായതിനാൽ ഇതിനു കഴിഞ്ഞില്ല. മൃതദേഹത്തിന് അരികിലിരുന്ന് ജോർജ് ഉറങ്ങിപോയി. പുലർച്ചെ ശുചീകരണ തൊഴിലാളികളാണ് […]

നിത്യ ഇടതും നിവ്യ വലതും; ഇടത് വലത് സ്ഥാനാർഥികളായി സഹോദരിമാർ

കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ സഹോദരിമാർ ഒരേ പഞ്ചായത്തിൽ 2 മുന്നണി കൾക്കായി മത്സരിക്കുന്നു. 15-ാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നിത്യ ഷിനുവും, 2-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന നിവ്യ ബിജുവുമാണ് സഹോദരിമാർ. നിത്യ ജ്യേഷ്ഠത്തിയും, നിവ്യ അനിയത്തിയുമാണ്. ഇരുവരും കൊറ്റമം ശാന്തിപുരം സ്വദേശികളാണ്. ശാന്തിപുരം കോയിക്കര ഷിനുവാണ് നിത്യയുടെ ഭർത്താവ്. കൊറ്റമം സെന്റ് ജോസഫ് പള്ളിയിലെ ഗായക സംഘാംഗമാണ് നിത്യ. നടുവട്ടം കുന്നില ങ്ങാടി തേലക്കാടൻ ബിജുവാണ് നിവ്യയുടെ ഭർത്താവ്. ഓട്ടോറിക്ഷ ഡ്രൈവറാണ് […]

ഗുരുവായൂ‌ർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി,

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. കൂടാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണമെന്നും ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്നവർക്ക് മാത്രമായി മാറ്റിവെക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക […]

ദുബായിൽ എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു; പൈലറ്റിന് വീരമൃത്യു

ദുബായ്: ദുബായിലെ എയർ ഷോയിൽ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റിന് വീര മൃത്യു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10 ഓടെയാണ് ജെറ്റ് തകർന്നുവീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു. അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.  

വിവാഹ ദിനത്തിൽ അപകടത്തിൽ വധുവിന് പരുക്ക്, ആശുപത്രിയിലെത്തി താലി ചാർത്തി വരൻ

കൊച്ചി: പരുക്കിനെ പ്രണയം കൊണ്ട് തോൽപ്പിച്ചൊരു വിവാഹം. എറണാകുളം ലേക് ഷോർ ആശുപത്രിയാണ് ഈ വിവാഹ മുഹൂർത്തത്തിന് സാക്ഷിയായത്. വിവാഹ ദിവസം തന്നെ വധുവിന് അപകടം സംഭവിക്കുകയും, അതേ മുഹൂർത്തത്തിൽ തന്നെ കല്യാണം നടക്കാനുമായിരുന്നു ആവണിയുടെ യോഗം. ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ആവണിയുടെയും, തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് […]

ആലുവയിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

ആലുവ: ആലുവയിൽ വൻ കഞ്ചാവ് വേട്ട, വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇരുപത്തിയഞ്ച് കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷാ സുരധ സ്വദേശികളായ ക്രിഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലുവ റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരെ […]

മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും ഭർത്താവിനുമെതിരെ യുഎപിഎ

തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവര്‍ യുകെയിലായിരുന്നു. മകന്‍ യുകെയില്‍ എത്തിയപ്പോള്‍ ഐസുമായി ബന്ധമുള്ള വിഡിയോ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് […]

നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ; ഷാൾ അണിയിച്ച് എ.എൻ രാധാകൃഷ്ണൻ

കൊച്ചി: നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഊർമ്മിള ഉണ്ണി ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വം എടുത്തത്. എ.എൻ രാധാകൃഷ്ണൻ ഊർമ്മിള ഉണ്ണിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചലച്ചിത്ര നിർമാതാവ് ജി.സുരേഷ് കുമാർ ചടങ്ങിനെത്തിയിരുന്നു.താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയാണെന്ന് അവർ പ്രതികരിച്ചു

ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമാല്യം വീട്ടിൽ സതിയാണ് മരിച്ചത്. 60 വയസായിരുന്നു. മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടിൽ വച്ചാണ് സതി കുഴഞ്ഞുവീണത്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കും ഒപ്പമാണ് ശബരിമല തീർഥാടനത്തിനെത്തിയത്. ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമല തീർഥാടന പാതയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ സമയമാണ് പമ്പ മുതൽ നടപ്പന്തൽ വരെയെത്താൻ എടുത്തത്. അവിടെയും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലർക്കും […]

കാലടി പഞ്ചായത്ത് : യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാലടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.   സ്ഥാനാർത്ഥികൾ വാർഡ് 1 മെർളി ആന്റണി വാർഡ് 2 കെ.ഡി വർക്കി വാർഡ് 3 വിൽസൻ വട്ടപ്പറമ്പൻ വാർഡ് 4 പ്രിൻസി ഡൊമിനി വാർഡ് 5 ജെസി വർഗ്ഗീസ് വാർഡ് 6 ലേഖ വൽസൻ വാർഡ് 7 ഹർഷ മനോജ് വാർഡ് 8 പി.ആർ. മോഹനൻ വാർഡ് 9 സ്മിന ഷൈജു വാർഡ് 10 റെന്നി പാപ്പച്ചൻ വാർഡ് 11 അമ്പിളി ശ്രീകുമാർ വാർഡ് 12 ഷൈജൻ തോട്ടപ്പിള്ളി […]

ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 14 കാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. പോക്സോ വകുപ്പ് ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവല്ലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ കയറുകയായിരുന്നു. കുട്ടികള്‍ അറിയാതെ വീട്ടിനുള്ളിൽ കയറിയ ഇവര്‍ 14കാരിയെ പിടിച്ച് പുറത്തേക്കിറക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് […]

കരളിൽ തറച്ച മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കൊച്ചി : വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളിൽ നിന്നും ഡോക്ടർമാർ മീൻ മുളള് കണ്ടെടുത്തു. പനിയുടെ കാരണം തേടി നടത്തിയ സ്കാനിൽ കരളിൽ തറച്ച നിലയിലായിരുന്നു മീൻ മുളള്. രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്ത പനി മാറാതെ വന്നതോടെയാണ് പെരുമ്പാവൂർ സ്വദേശിയായ മുപ്പത്തിയാറുകാരൻ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയത്. സാധാരണയുളള പനിയെന്ന് കരുതിയാണ് കോളേജ് അധ്യാപകനായ യുവാവ് രാജഗിരി ജനറൽ മെഡിസിൻ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. […]