16

May

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
32 views 0 sec 0 Comment

റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല്

admin - May 16, 2026

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. മാലയില്‍ കൊരുത്തിരുന്നത് യഥാർഥ പുലിപ്പല്ലാണെന്ന് കൊല്‍ക്കത്ത സുവോളജിക്കല്‍ ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.

മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിനു പിന്നാലെ വനംവകുപ്പ് വേടനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. നേരത്തേ വേട്ടയാടലും തിരിച്ചറിഞ്ഞിട്ടും അനധികൃതവസ്തു കൈവശം വെച്ചു എന്നതുമായ രണ്ടു വകുപ്പുകള്‍ പ്രകാരമാണ് വനംവകുപ്പ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വേടന്റെ ഫ്ലാറ്റില്‍ നിന്നും പുലിപ്പല്ല് കണ്ടെത്തിയത്.

വേടന്‍റെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ മൊഴി നൽകിയത്. ആദ്യം തായ്ലൻഡിൽ നിന്നും എത്തിച്ച പുലിപ്പല്ലാണെന്നായിരുന്നു മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തിരുന്നു. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്.

PREVIOUS

പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
Related Post
December 17, 2025
വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു; യുവതി അറസ്റ്റിൽ
July 12, 2025
സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം
February 5, 2024
സംസ്ഥാന ബജറ്റില്‍ അങ്കമാലിക്ക് 5.5 കോടിയുടെ പദ്ധതികള്‍
February 5, 2024
ബാങ്കോക്കിൽ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി
Comments are closed.
റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല്
May 16, 2026
പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
May 15, 2026
കാൽപാദങ്ങളിൽ സിംഹചിത്രം വരച്ച് രേഷ്മ യു. രാജിന്റെ വേറിട്ട നൃത്താവിഷ്‌കാരം
May 14, 2026
ലാഭത്തിലെ വിരോധം; തലയിണ കമ്പനി കത്തിച്ച കേസിൽ എതിര്‍ സ്ഥാപന ഉടമ പിടിയിൽ
May 13, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല്
News Vision
News Vision
പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
News Vision
കാൽപാദങ്ങളിൽ സിംഹചിത്രം വരച്ച് രേഷ്മ യു. രാജിന്റെ
News Vision
ലാഭത്തിലെ വിരോധം; തലയിണ കമ്പനി കത്തിച്ച കേസിൽ

Recent Posts

  • റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല്
  • പെരുമ്പാവൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
  • കാൽപാദങ്ങളിൽ സിംഹചിത്രം വരച്ച് രേഷ്മ യു. രാജിന്റെ വേറിട്ട നൃത്താവിഷ്‌കാരം
  • ലാഭത്തിലെ വിരോധം; തലയിണ കമ്പനി കത്തിച്ച കേസിൽ എതിര്‍ സ്ഥാപന ഉടമ പിടിയിൽ
  • മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
© Copyright 2025 - Newsvision. All Rights Reserved