ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ എം. എ. (തിയേറ്റര്‍), പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിലാണ് പ്രോഗ്രാം നടത്തുന്നത്. നാല് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം രണ്ട് വര്‍ഷമാണ്. പ്രവേശനം എങ്ങനെ ? പ്രവേശന പരീക്ഷയുടെയും (എഴുത്തുപരീക്ഷ), അഭിരുചി / പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+2+3 / 10+2+4 / 10+2+5 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ […]
തിരുവൈരാണിക്കുളം ഫെസ്റ്റിൽ തിരക്കേറുന്നു
തിരുവൈരാണിക്കുളളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ ഓരോ ദിവസവും കഴിയുന്തോറും തിരക്ക് വർധിച്ചു വരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ഫെസ്റ്റ് ആസ്വദിക്കാൻ എത്തുന്നത്. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ട്. വൈകീട്ട് 6.30 മുതർ രാത്രി 10 […]
ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ കുരിശുമുടി കയറി
മലയാറ്റൂർ: ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ മലയാറ്റൂർ കുരിശുമുടി കയറി. പെസഹ വ്യാഴം വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം ദു:ഖവെള്ളിയും വലിയ ശനിയും കടന്നു വിശുദ്ധ വാരത്തിലെ അവസാന ദിനത്തിലേക്ക് ഇടവേളകളില്ലാതെ തുടർന്നു. ശനിയാഴ്ച അർധ രാത്രിക്കു മുൻപ് കുരിശുമുടി പള്ളിയിലും, താഴത്തെ പളളിയിലും ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം തീർഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ കുരിശുമുടി കയറാനെത്തി. കാൽനടയായി എത്തിയവരും നിരവധിയായിരുന്നു. തീർഥാടകരുടെ മലകയറ്റം തുടരുമെങ്കിലും പുതുഞായർ ആഘോഷ ദിനങ്ങളിലാണ് ഇനി […]
എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പിടിയിൽ
നെടുമ്പാശേരി: മൂന്നര ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പോലീസ് പിടിയിൽ. ചെങ്ങമനാട് പെരിക്കാട്ടിൽ അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് ആദികാട്ടുകുളങ്ങര കതിരേത്ത് ഷെൽജിക് (28), തൃക്കാക്കര രായമരയ്ക്കാർ റിഷാദ് (26), കോഴിക്കോട് ഫാറോഖ്, മടനയിൽ റിൻസി മുംതാസ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി. എയർപോർട്ട് ഭാഗങ്ങളിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവർ […]
തിരുവൈരാണിക്കുളത്തിന് ഇനി ആഘോഷ രാവുകൾ; തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും
കാലടി: ഏപ്രിൽ 5 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റിന് ഞായറാഴ്ച്ച തുടക്കമാകും. വൈകീട്ട് 6 നടക്കുന്ന കൊച്ചിൻ കൈരളിയുടെ സൂപ്പർ ഹിറ്റ് ഗാനമേളയോടെയാണ് ഫസ്റ്റിന് തുടക്കമാകുന്നത്. അമ്യൂസ്‌മെൻറ് പാർക്ക്, ഗെയിം സോൺ, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. വൈകീട്ട് 6.30 മുതർ രാത്രി 10 വരെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രദേശികമായ കലാകരൻമാരുടെയും കലാകാരികളുടെയും […]
സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ മൂത്തേടനായി ഒരുമിച്ചു; മുപ്പതുവർഷങ്ങൾക്കുശേഷം
പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനിടയിൽ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ളൊരു ഊഷ്മള സൗഹൃദത്തിന്‍റെ നൂലിഴകൾ കോർത്ത് അവർ പെരുമ്പാവൂരിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠി മനോജ് മൂത്തേടനായി വോട്ടർമാരെ കണ്ടു പിന്തുണ തേടാനാണ് കേരളത്തിനകത്തും പുറത്തും നിന്നുള്ള സുഹൃത്തുക്കൾ പെരുന്പാവൂരിൽ ഒരുമിച്ചുചേർന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ മനോജ് മൂത്തേടന്‍റെ ബിരുദ, ബിരുദാനന്തര പഠനകാലത്തെ സഹപാഠികളും സുഹൃത്തുക്കളുമായ സ്ത്രീകൾ ഉൾപ്പടെ നൂറോളം പേരാണ് എത്തിയത്. 1996 മുതൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന മനോജ്, അക്കാലത്താണു വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു സജീവമായത്. ഇവിടെ വിദ്യാർഥി […]
പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ.എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് യുവാവിനെ മർദ്ദിക്കുകയായിരുന്നു.
യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, രഞ്ജിത്ത് ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയിൽ വെച്ചാണ് ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴ […]
വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി
മലയാറ്റൂർ: വിശുദ്ധ വാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്കേറി. ഇനി ഒരാഴ്ച കുരിശുമുടിയിലേക്ക് തീർഥാടകരുടെ അണ മുറിയാത്ത പ്രവാഹമായിരിക്കും. തീർഥാടനക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിശുദ്ധ വാരത്തിലാണ്.ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കുരിശുമുടിയിൽ കുരുത്തോല വെഞ്ചിരിപ്പ് പ്രദക്ഷിണം, വിശുദ്ധ കുർബാന വചന സന്ദേശം എന്നിവ നടന്നു. ചാന്താ രൂപതയിലെ ഫാ. അനൂപ് എരിമറ്റത്തിൽ കാർമ്മികത്വം വഹിച്ചു. കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി നേതൃത്വം നൽകി. താഴത്തെ പള്ളിയിൽ എറണാകുളം – അങ്കമാലി അതിരൂപത […]
‘വന്ദേപദം സ്വാമി ആഗമാനന്ദ’ നൃത്താര്‍ച്ചന കാണികള്‍ക്ക് ദൃശ്യവിരുന്നായി
കാലടി : സ്വാമി ആഗമാനന്ദ സ്മൃതികള്‍ ഉണര്‍ത്തിയ ‘വന്ദേപദം സ്വാമി ആഗമാനന്ദ’ എന്ന നൃത്തസംഗീതാര്‍ച്ചന കാലടിക്കാര്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന ദൃശ്യവിരുന്നായി കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രത്തിന്റെ സുവര്‍ണ്ണജൂബിലിയുടെ സമാപന ദിവസമാണ് നൃത്താര്‍ച്ചന അരങ്ങേറിയത്. കാലടി ആശ്രമ സ്ഥാപകനും ഹൈന്ദവ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ആഗമാനന്ദ സ്വാമികളുടെ കര്‍മ്മ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി കാലടി ശ്രീശാരദാംബ ഡാന്‍സ് അക്കാദമി ഡയറക്ടര്‍ ഡോ. ശ്രീലക്ഷ്മി സനീഷാണ് വന്ദേപദം സ്വാമി ആഗമാനന്ദയ്ക്ക് നൃത്തഭാഷ്യം ഒരുക്കിയത്. ശ്രീമദ് […]
മലയും കാടും താണ്ടി അയ്യമ്പുഴയില്‍ റോജിയുടെ പര്യടനം
അങ്കമാലി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണ്‍ അയ്യമ്പുഴ മഞ്ഞപ്ര പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ ഒലീവ് മൗണ്ടില്‍ യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.ഒ. വര്‍ഗ്ഗീസ്, ചെയര്‍മാന്‍ കെ.എ. ജോയി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് സെബി കിടങ്ങേന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, ജില്ലാ പഞ്ചായത്തംഗം അല്‍ഫോന്‍സ ഡേവിസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ ഫ്രാന്‍സിസ്, ചാക്കോ വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മാണിക്കത്താന്‍, ജോയ് […]
മലയും കാടും താണ്ടി അയ്യമ്പുഴയില്‍ റോജിയുടെ പര്യടനം
അങ്കമാലി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണ്‍ അയ്യമ്പുഴ മഞ്ഞപ്ര പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ ഒലീവ് മൗണ്ടില്‍ യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.ഒ. വര്‍ഗ്ഗീസ്, ചെയര്‍മാന്‍ കെ.എ. ജോയി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് സെബി കിടങ്ങേന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ തങ്കച്ചന്‍, ജില്ലാ പഞ്ചായത്തംഗം അല്‍ഫോന്‍സ ഡേവിസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ ഫ്രാന്‍സിസ്, ചാക്കോ വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് മാണിക്കത്താന്‍, ജോയ് […]
ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു
കാഞ്ഞൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ 40 മണി ആരാധന സമാപന ദിനം ആഘോഷമായി പള്ളി ചുറ്റി ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. പള്ളിയുടെ 1025 വർഷ ജൂബിലിയോട് അനുബന്ധിച്ച് നടന്ന ഭക്തി സാന്ദ്രമായ പ്രദക്ഷിണത്തിന് വികാരി ഫാ. ജോയ് കണ്ണമ്പുഴ മുഖ്യ കാർമികത്വം വഹിച്ചു. ദർശന സമൂഹ അംഗങ്ങൾ തങ്ങളുടെ സ്ഥാന വസ്ത്രങ്ങൾ ധരിച്ചും, ഇടവക ജനങ്ങൾ വെള്ള വസ്ത്രങ്ങൾ ധരിച്ചും തിരികളേന്തിയും പ്രദക്ഷിണത്തിൽ പങ്കെടുത്തു. പള്ളിമുറ്റത്ത് പ്രത്യേകം ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു.
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അദ്ധ്യയന വർഷത്തെ എം. എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മെയ് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് […]
നവരാത്രിക്ക് ശേഷം കാലടി സന്ദർശിക്കും: ശ്രീ ശ്രീ വിധുശേഖര ഭാരതി സ്വാമികൾ
കാലടി: നവരാത്രിക്ക് ശേഷം കാലടി സന്ദർശിക്കുമെന്ന് ശൃംഗേരി മഠം നിയുക്ത മഠാധിപതി ശ്രീ ശ്രീ വിധുശേഖര ഭാരതി സ്വാമികൾ പറഞ്ഞു. കാലടി ശ്രീശങ്കര സങ്കേത് ഫൗണ്ടേഷൻ ഭാരവാഹികൾ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ഏപ്രിൽ 17 മുതൽ 21 വരെ നടത്തുന്ന പൂർണ്ണ ആരതിക്കും മുതലക്കടവ് സ്നാനത്തിനും സ്വാമികളെ ക്ഷണിക്കാൻ ചെന്നപ്പോഴാണ് കാലടി സന്ദർശിക്കാൻ വരുന്ന കാര്യം പറഞ്ഞത്. പൂർണ്ണ ആരതിക്കും മുതലക്കടവ് സ്നാനത്തിനും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സ്വാമികൾ പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ടി.എസ് ബൈജു […]
മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുന്നാളിനും ഒരുക്കങ്ങൾ പൂർത്തിയായി
അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ്. തോമസ് പളളിയിലും വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുന്നാളിനും ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെയാണ് വിശുദ്ധവാര തിരുകർമ്മങ്ങൾ. പുതുഞായർ തിരുനാൾ ഏപ്രിൽ 9, 10, 11, 12 തീയതികളിൽ എട്ടാമിടം 17, 18, 19 തീയതികളിലും ആഘോഷിക്കും. വിശുദ്ധവാര തിരുകർമ്മങ്ങൾ താഴത്തെ പള്ളിയിൽ ( സെന്റ് തോമസ് പളളി ) താഴത്തെ പള്ളിയിൽ മാർച്ച് 29ന് ഓശാന ഞായർ ദിവസം രാവിലെ 6 ന് […]
എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് പി.കെ ബിജു
അങ്കമാലി: കഴിഞ്ഞ പത്തു വർഷത്തെ ഭരണനേട്ടങ്ങൾ മാത്രം കണക്കിലെടുത്താൽ എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു പറഞ്ഞു.പൊതുവിദ്യാഭ്യാസമേഖല, പൊതുആരോഗ്യമേഖലയിലും അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ചു. പൊതുവിദ്യാഭ്യാസത്തിലേയ്ക്ക് പുതുതായി 11.5 ലക്ഷം വിദ്യാർത്ഥികൾ കടന്നുവന്നു. ഒരു വർഷം സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം 13 കോടിയാണ്. മലബാറിലും കൊച്ചിയിലും കാൻസർ സെന്ററുകൾ സ്ഥാപിച്ചു.സാമൂഹ്യ പെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർന്നു.കേരളം അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി […]
റോജി എം ജോണ്‍ മഞ്ഞപ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു
അങ്കമാലി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണ്‍ മഞ്ഞപ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. സ്റ്റാനി ഭവന്‍ അന്തേവാസികളോടൊപ്പം ഏറെ നേരം ചെലവഴിച്ചു. വിവിധ പ്രദേശങ്ങളില്‍ പണിയിലേര്‍പ്പെട്ട് കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോടും വോട്ടഭ്യര്‍ത്ഥിച്ചു. ആരാധനാലയങ്ങളും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ചെറിയാന്‍ തോമസ്, പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പൈനാടത്ത്, വൈസ് പ്രസിഡന്‍റ് ബിജി സാജു, ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, പഞ്ചായത്തംഗങ്ങളായ ലീമ ബിനോയ്, ചിഞ്ചു ജിജോ, സുബാഷ് ബാലചന്ദ്രന്‍, ജോസഫ് തോമസ് ജോമോന്‍ […]
സാജു പോൾ നാമനിർദേശപത്രിക നൽകി
അങ്കമാലി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സാജു പോൾ ആലുവ തഹസിൽദാർക്ക് നാമനിർദേശപത്രിക നൽകി. രാവിലെ കുറുപ്പുംപടി വേങ്ങൂർ പള്ളിയിൽ പിതാവും മുൻ എംഎൽഎയുമായ പി ഐ പൗലോസിന്റെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തിയതിനുശേഷം ആണ് അങ്കമാലിയിൽനിന്ന് സഹപ്രവർത്തകരുമൊത്ത് പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി പുറപ്പെട്ടത്. ആലുവ സിവിൽ സ്റ്റേഷനിൽ പത്രിക സമർപ്പണ വേളയിൽ സ്ഥാനാർത്ഥിയോടൊപ്പം മുൻമന്ത്രി ജോസ് തെറ്റയിൽ,സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനറുമായ അഡ്വ.കെ കെ ഷിബു ,സിപിഐഎംഅങ്കമാലി ഏരിയ […]



