അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ സ്വദേശി ചൂളപുര പുതുശ്ശേരി വീട്ടിൽ ഡേവിസ് മകൻ ഡെനിൻ ആണ് മരിച്ചത്. 27 വയസായിരുന്നു. അങ്കമാലി, തുറവൂർ,
കൊമര, പാടശേഖര വാതക്കാട് റോഡിൽ ഇന്ന് പുലർച്ചെ 2 മണിയോയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു സമീപത്തെ കാനയിൽ പതിക്കുകയായിരുന്നു. അങ്കമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.



