അങ്കമാലി: മഞ്ഞപ്രയിൽ മുൻ വൈരാഗത്തെ തുടർന്ന് മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്നയാളാണ് വെടിവച്ച് കൊലപ്പെടുത്തിയത്. കോതായി പാലത്തിന്റെ ഭാഗത്ത് വച്ചാണ് കൊലപാതകം നടന്നത്. പാലത്തിന് സമീപമുള്ള തോട്ടിൽ ജോസ് കുളിക്കാൻ ഇറങ്ങിയ സമയത്താണ് സംഭവം. പ്രതി പട്ടാളത്തിൽ നിന്നും വിരമിച്ച സൈനികൻ ആണ്. പ്രതി പോളി അയ്യമ്പുഴ പൊലീസിൽ കീഴടങ്ങി.
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി
തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ […]
പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി
ദില്ലി: പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുതെന്ന കർശന നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പെട്രോളോ ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങളോ കണ്ടെയിനറുകളിൽ വാങ്ങരുതെന്നും ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ കുടിവെള്ളം നിറയ്ക്കുന്ന കണ്ടെയ്നറിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്യരുതെന്നും പെട്രോളിയം മന്ത്രാലയം പറയുന്നു.
സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് 2022 – 23, 2023 – 24 വർഷങ്ങളിലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചു. ഗ്രേസ് പി. ജോണ്‍സ് (ഹിസ്റ്ററി), മുഹമ്മദ് മുബഷീര്‍ (ഹിസ്റ്ററി), അതില ടി. വി. (കമ്പാരറ്റീവ് ലിറ്ററേച്ചര്‍), അമ്പിളി എസ്. (സംസ്കൃതം സാഹിത്യം), ദ്യശ്യ കെ. പി. (സംസ്കൃതം വേദാന്തം), റിമ പ്രകാശ് (മോഹിനിയാട്ടം), സൗമ്യ എല്‍. എ. (സംസ്കൃതം വേദാന്തം), ഗായത്രി കെ. ഐ. (സംസ്കൃതം സാഹിത്യം), അര്‍ഷദ കെ. (സൈക്കോളജി), രേവതി […]
നാഷണൽ സർവീസ് സ്‌കീം അവാർഡ് നിറവിൽ കാലടി ശ്രീ ശങ്കര കോളേജ്
കാലടി: ശ്രീശങ്കര കോളേജിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) യൂണിറ്റിന് മികച്ച നേട്ടം. മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കോളേജിന് ലഭിച്ചു. കൂടാതെ മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളന്റിയർ എന്നീ പുരസ്‌കാരങ്ങളും കോളേജിന് ലഭിച്ചു. ഡോ. എ. പി. സൗമ്യയെ മികച്ച പ്രോഗ്രാം ഓഫീസറായും പാർവതി രമേഷിനെ മികച്ച വോളന്റിയറായും തെരഞ്ഞെടുത്തു. മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനായി സംസ്ഥാന എൻഎസ്എസ് സെല്ലിന്റെ അനുമോദനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി. പി. അനൂപും അർഹനായി. കോളേജിലെ […]
“ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം”; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ, സത്യവാങ്മൂലം തിരുത്തും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ. യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള നിലപാട് തിരുത്തനാണ് നീക്കം. ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാരിന്‍റെ പുതിയ നിലപാട്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ നീക്കം. അടുത്തിടെ തിരുവിതാംകൂർ ദേവസ്വവും നിലപാട് തിരുത്തിയിരുന്നു. പിന്നാലെയാണ് സർക്കാരിന്‍റെയും നിറം മാറ്റം.
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് വയോധികയെ തെരുവുനായ കടിച്ചുകൊന്നു. കിടപ്പുരോഗിയായ 84 വയസുകാരി കാര്‍ത്ത്യായനിയാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. വീടിനകത്ത് കിടക്കുന്ന വയോധികയ്ക്ക് നേരെയാണ് നായയുടെ ക്രൂരമായ ആക്രമണമുണ്ടായത്. മുഖത്തും ശരീരമാസകലവും കടിയേറ്റു. ഇവരുടെ മകന്‍ മണി സന്ധ്യയോടെ ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകന്‍ ദേവദാസിനും നായയുടെ പരുക്കേറ്റു. 60 വയസുകാരനായ ഇയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. രണ്ട് വര്‍ഷം മുമ്പ് വീണ് […]
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും; ജി സുധാകരൻ
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇന്ന് പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജി സുധാകരന്‍റെ നിര്‍ണായക പ്രഖ്യാപനം. തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ […]
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. വെള്ളാപ്പള്ളി എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എം എൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് […]
വീട്ടുകാരെ ഭയന്ന് കേരളത്തിൽ, പൂവാറിൽ വൈറല്‍ സുന്ദരി മൊണാലിസ–ഫർമാന്‍ ഖാൻ വിവാഹം
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു പുറത്തുള്ള ഗുരുമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം. ഇന്നു രാവിലെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഇവര്‍ വിവാഹത്തിനു കുടുംബം തടസം നില്‍ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. പരാതി നല്‍കിയ ശേഷം ഇവര്‍ കൊച്ചിയിലേക്കു മടങ്ങിയെന്ന തരത്തിലാണു വാര്‍ത്ത വന്നത്. […]
10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കലൂർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 4 ലക്ഷം ടൺ പോളിപ്രൊപ്പിലിൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐ മേഖലയിലും സെമികണ്ടക്ടർ മേഖലയിലും രാജ്യം പുരോഗതി കൈവരിക്കുകയാണ്. സൗരോർജ […]
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം. മന്ത്രി റിയാസിനെ ഒഴിവാക്കി; ബഹിഷ്കരിച്ച് സർക്കാർ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. സ്ഥലമേറ്റെടുക്കൽ അടക്കം സംസ്ഥാന സർക്കാർ നിർണായക പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എൻഎച്ച് 66 മുടങ്ങിപ്പോയ പദ്ധതിയാണ്. യുഡിഎഫ് ഭരണകാലത്ത് ദേശീയപാത അതോറിറ്റി ഓഫിസ് […]
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ അന്തരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു.കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നമസ്കാരം നടത്തും. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോൾ ഇരവിച്ചിറ കനാൽപുറമ്പാക്കിലെ വീട്ടിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിമെൻ വെൽഫെയർ സർവീസ്; ആയിരം വനിതകൾ മലയാറ്റൂർ തീർത്ഥാടനം നടത്തി
കാലടി: എറണാകുളം-അങ്കമാലി അതിരൂപത വിമെൻ വെൽഫെയർ സർവീസിന്റെ നേതൃത്വത്തിൽ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർത്ഥാടനം നടത്തി. തിങ്കളാഴ്ച രാവിലെ 7ന് അടിവാരത്തെ മാർ തോമാശ്ലീഹയുടെ രൂപത്തിന് മുന്നിൽ പ്രാർത്ഥന നടത്തി മലകയറ്റം ആരംഭിച്ചു. കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി സന്ദേശം നൽകി. ജെയ്നി സാംരാജ്, അഡ്വ. മോളി ബോബൻ, സിസ്റ്റർ അമൽ, സിസ്റ്റർ ലിറ്റിൽ തെരേസ, മിനി ടോമി എന്നിവർ സംസാരിച്ചു. വിമലഗിരി […]
കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ്; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും
കൊച്ചി: കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളിലെ 16 കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ‘അപ്പോളോ അഡ്‌ലക്സ് ഹെൽത്ത് കോർണറുകൾ’ സ്ഥാപിക്കും. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടോദ്ഘാടനവും പുതിയ ഡിപ്പോ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടന്ന ചടങ്ങിലാണ് ഈ ആരോഗ്യ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്രദമാകുന്ന […]
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
അങ്കമാലി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച വിദ്യാർത്ഥിനി ജസ്‍ലിയ ജോൺസൺ കേസിൽ പ്രതിയായ യുവ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്ണിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് ഡോ. സിറിയക് ജോർജ് ആയിരുന്നു. അപകടത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതിനാലാണ് രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി 28-ന് അങ്കമാലി ടെൽക്ക് ജംഗ്ഷൻ സമീപമാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ […]
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: ഗീതാകുമാരിയെ വൈസ് ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കി. പകരം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലർ സിസാ തോമസിന് ചുമതല നൽകി. ചാൻസിലർ കൂടിയായ ഗവർണറാണ് ഗീതാകുമാരിയെ മാറ്റിയത്. ഗവർറായിരുന്നു ഗീതാകുമാരിയെ വൈസ് ചാൻസിലറായി നിയമിച്ചത്. എന്നാൽ പല വിവാദ തീരുമാനങ്ങൾക്കും ഗീതാകുമാരി സിൻ്റിക്കേറ്റിന് ഒപ്പം നിന്നതായി ആരോപണം ഉയർന്നിരുന്നു. ബിഎഫ്എ വിജയിക്കാത്ത വിദ്യാർഫിക്ക് ബിഫ്എ വിജയിപ്പിക്കാൻ സിൻ്റിക്കേറ്റ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഗവർണർക്ക് ചിലർ പരാതി നൽകിയിരുന്നു.
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
അങ്കമാലി: അങ്കമാലിയിൽ ജാസ്ലിയ ജോൺസണെന്ന പെൺകുട്ടിയെ ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തുറവൂരിൽ നിന്ന് കാർ കണ്ടെത്തിയത്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ആലപ്പുഴ തുറവൂരിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്. ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെ അങ്കമാലി ഹോം സയൻസ് കോളജിനു സമീപമാണ് എടവനക്കാട് സ്വദേശി ജാസ്ലിയ വാഹനമിടിച്ചത്. കാർ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. […]
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
അങ്കമാലി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി […]
ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
കാലടി: കാഞ്ഞൂർ പുതിയേടം സ്വദേശി ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി ലഭിച്ചു. ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി നൽകിയത്. 40 വർഷമായി ജൂഡോയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പദവി സമ്മാനിച്ചത്. കേരളത്തിൽ നിലവിൽ 6th ഡാൻ ബ്ലാക്ക് ബെൽറ്റ് ലഭിച്ച ഏക വ്യക്തിയാണ് രാജേഷ്. സൗത്ത് ഇന്ത്യയിലെ ഏക ഇന്റർനാഷണൽ ജൂഡോ റഫറിയുമാണ് അദ്ദേഹം. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസർ ആയി […]



