4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി

കാണാതായ 13 വയസുകാരിയെ കണ്ടെത്തുവാനായി 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി കേരള പോലീസ്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്‌പെക്ടറുടെ […]

കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു

കാലടി :ബാലഗോകുലത്തിന്റ നേതൃത്വത്തിൽ കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ ഭാഗമായുള്ള നോട്ടീസ് ശൃംഗേരി മഠം മാനേജർ ഡോ. പി വി രാജാരാമൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റി  കാപ്പിള്ളി ശ്രീകുമാർ നമ്പൂതിരിക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.ആഘോഷങ്ങളുടെ ഭാഗമായി 30 ന് പതാക ദിനം, സെപ്തംബർ 1 ന് മാണിക്കമംഗലം കാർത്യായനി ദേവി ക്ഷേത്രത്തിൽ ഗോ പൂജ, 2 ന് രാവിലെ മുതല കടവിൽ നദിപൂജ, ശ്രീകൃഷ്ണ ജയന്തി ദിവസമായ 4 ന് വൈകുന്നേരം 4 മണിക്ക് മറ്റൂർ […]

കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി

ഹരിപ്പാട്: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എട്ടാം ക്ലാസുകാരി പേരക്കുട്ടിയും 3 സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 13കാരിയുടെ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അവസാനമായി അയൽവാസികൾ വീടിന് പുറത്തു കണ്ടത്. അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോൺ രേഖകൾ […]

പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന് റിസം വാട്ടർ വേപ്പർ തെറാപ്പി

മുതിർന്ന പുരുഷന്മാരിൽ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (ബി.പി.എച്ച്). മൂത്രസഞ്ചിക്ക് താഴെയായി കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലോ അതിനു ചുറ്റുമുള്ള ഭാഗത്തോ ഉണ്ടാകുന്ന വീക്കത്തെയും അണുബാധയെയുമാണ് പ്രോസ്റ്റേറ്റ് വീക്കം അഥവാ ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (ബി.പി.എച്ച്) എന്ന് വിശേഷിപ്പിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, അടിവയറ്റിലോ പുറംഭാഗത്തോ വേദന, തുടർച്ചയായ മൂത്രശങ്ക എന്നിവയൊക്കെ പ്രോസ്റ്റേറ്റിലേക്ക് നയിക്കുന്ന ലക്ഷണങ്ങളാണ്. ശസ്ത്രക്രിയയെയും ദീർഘകാല വിശ്രമത്തെയും ഭയന്ന് ചികിത്സിക്കാതെ രോഗം മറച്ചുവെച്ച് മുന്നോട്ടുപോകുന്നുണ്ട്. എന്നാൽ ശസ്ത്രക്രിയയില്ലാതെ തന്നെ വളരെ വേഗത്തിൽ രോഗമുക്തി നേടാൻ […]

കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. സാങ്കേതിക സർവകലാശാല വിസിയായ സിസ തോമസ്, കാലടി സർവകാലാശാലയുടെ വിസിയെന്ന അധിക ചുമതലയും താൽക്കാലികമായി വഹിക്കുന്നു. ​ഗവർണറെയും വിസി വിവരങ്ങൾ ധരിപ്പിച്ചു. […]

കാലടിയിലെ മാധ്യമപ്രവർത്തകരെ ആദരിച്ച് ശ്രീശങ്കര സ്‌കൂൾ ഓഫ് ഡാൻസ്

കാലടി: മാധ്യമ രംഗത്ത് പ്രാദേശിക റിപ്പോർട്ടർമാരുടെ സേവനം പ്രശംസനീയമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ​​​ബാബു വെളപ്പായ പറഞ്ഞു.മാധ്യമ രംഗത്ത് ഉയർന്നു വന്നിട്ടുള്ള പല പ്രമുഖരും ആദ്യ കാലഘട്ടത്തിൽ പ്രാദേശിക റിപ്പോർട്ടർമാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .സത്യത്തിന് നേരെ കണ്ണടച്ചുകൊണ്ടുള്ള കിടമത്സരം മാധ്യമ രംഗത്തെ വിശ്വാസ്യത നഷ്ട്ടപെടുത്തുമെ ന്ന് അദ്ദേഹം കൂട്ടിചേർത്തു . കാലടി ശ്രീ ശങ്കര സ്കൂൾ ഓഫ് ഡാൻസ് സംഘടിപ്പിച്ച മാധ്യമ സംഗമവും സമാദരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 32 പ്രാദേശിക മാധ്യമ പ്രവർത്തകരെ ആദരിച്ചു […]

കടന്നുപോയത് കാരണമറിയാത്ത വേദനയുടെ 12 വർഷം; യുവതിയുടെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

കൊച്ചി: കടുത്ത വേദന, ഉറക്കമില്ലാത്ത രാത്രികൾ, അനങ്ങുമ്പോൾ പോലും അനുഭവപ്പെട്ടിരുന്ന അസഹനീയമായ വേദന എന്നിവയൊക്കെ കഴിഞ്ഞ 12 വർഷത്തെ മനുവിന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്നു. വേദനക്ക് കാരണം കണ്ടെത്താൻ 44 കാരിയായ ഈ കൊല്ലം സ്വദേശിനി കയറിയിറങ്ങാത്ത ആശുപത്രികൾ വിരളമാണ്. വെള്ളിയാഴ്ച വി.പി.എസ് ലേക്‌ഷോറിൽ നടത്തിയ വിദഗ്ധ ശസ്ത്രക്രിയയിൽ, മനുവിന്‍റെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്തതോടെയാണ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഈ ദുരിതത്തിന് അറുതിയായത്. കരുനാഗപ്പള്ളി സ്വദേശിനിയായ 44കാരി എസ്.ബി. മനുവിന്‍റെ ശരീരത്തിൽ നിന്നാണ് മൂന്ന് […]

കർക്കിടക വാവുബലി; ആലുവ മണപ്പുറത്തും പരിസരത്തും 450ഓളം പോലീസുകാരെ വിന്യസിക്കും

ആലുവ: കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്തും പരിസരത്തും 3 ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ 450ഓളം പോലീസുകാരെ വിന്യസിക്കും. മഫ്തിയിൽ പ്രധാന കേന്ദ്രങ്ങളിൽ പോലീസുദ്യോഗസ്ഥർ നിരീക്ഷണത്തിനു ഉണ്ടാകും. കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. അധിക പോലീസ് പട്രോൾ സംഘവും ഡ്യൂട്ടിക്കുണ്ടാകും. 25 ഓളം ഫയർ ഓഫീസർമാരെ അധികമായി നിയോഗിക്കും. സ്കൂ ബാ ഡൈവിംഗ് സംഘവും രണ്ട് ഡിങ്കി ബോട്ടുകളുമുണ്ടാകും. ഫയർഫോഴ്സിന് കീഴിൽ 40 ഓളം സിവിൽ ഡിഫൻസ് അംഗങ്ങളും ഉണ്ടാകും. ഫയർഫോഴ്സിന്റെ […]

പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണം; ജില്ലാ കളക്ടർ ജി. പ്രിയങ്ക

കാലടി: പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ്. ഓരോ സെമസ്റ്ററിലും ഒരു പ്രോജക്ട് ചെയ്യുകയോ പ്രായോഗിക അനുഭവം നേടുകയോ വേണമെന്നും എല്ലാ മാസവും പുതിയൊരു എഐ ടൂൾ പഠിക്കണമെന്നും അവർ നിർദേശിച്ചു. കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ 2026 ബാച്ചിലെ ബിടെക്, എംടെക്, എംബിഎ, എംസിഎ വിദ്യാർത്ഥികളുടെ സംഗമം ‘ഉപനയന 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. പഠനത്തോടൊപ്പം സന്നദ്ധ […]

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; ശ്രീഭൂതപുരം സ്വദേശിക്കെതിരെ കാലടി പോലീസ് കേസെടുത്തു

കാലടി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വാട്ട്‌സ് ആപ്പിലൂടെ വധഭീഷണി മുഴക്കുകയും, അപവാദ പ്രചരണം നടത്തുകയും ചെയ്ത കാലടി ശ്രീഭൂതപുരം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വാഴേലി ഫൈസലിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തിരിക്കുന്നത്.നാട്ടിലെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലാണ് വളരെമോശമായ പ്രതികരണം നടത്തിയത്.കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി.  

അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്

കണ്ണൂർ: ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കുറിച്ച് നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവറെന്ന് സൂചന. ഓട്ടോയിലാണ് അർജുൻ ആയങ്കി അഭിഭാഷകയുടെ വീട്ടിലെത്തിയത്. സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിരോധിച്ച് പൊലീസ് അർജുൻ ആയങ്കിയെന്ന് ഉറപ്പിച്ച ശേഷമാണ് വനിതാ അഭിഭാഷകയുടെ വീട്ടിൽ നിന്ന് ആയങ്കിയെ പിടികൂടിയത്. അതിനിടെ, പൊലീസ് പിടിയിലായ അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് […]

കാലടി പാലത്തിൽ അറ്റകുറ്റപ്പണികൾ; 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും.

കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതുളളതിനാൽ ഓഗസ്റ്റ് 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും. ബദൽ യാത്രാമാർഗ്ഗങ്ങൾ അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ആലുവ വഴി പെരുമ്പാവൂർ എത്തി എംസി റോഡിലൂടെയാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വലിയവാഹനങ്ങളും ഇതേ റൂട്ട് തിരിച്ച് ഉപയോഗിക്കേണ്ടതാണ്. അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് […]

കാലടി പാലം നിർമ്മാണം: ജനുവരി 15-നകം പൂർത്തിയാക്കാൻ നിർദ്ദേശം; പഴയ പാലം ഓണത്തിന് മുൻപ് ഗതാഗത യോഗ്യമാക്കും

കാലടി പുതിയ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ 2027 ജനുവരി 15-നകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി. ​പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികളും ടാറിങ്ങും വേഗത്തിൽ പൂർത്തിയാക്കി ഓണത്തിന് മുൻപായി ഗതാഗതയോഗ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ തടസ്സമില്ലാതെ നടത്തുന്നതിനായി വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി നിർമ്മാണ പ്രവർത്തനം നടത്തണം. ഇതിനായി ആവശ്യമായ കത്ത് പോലീസിന് […]

ആലുവയിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ അറസ്റ്റിൽ

ആലുവ: ആലുവയിൽ അനധികൃതമായി താമസിക്കുകയായിരുന്ന രണ്ട് ബംഗ്ലാദേശി പൗരൻമാർ അറസ്റ്റിൽ. പുളിഞ്ചോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം പൗരത്വം മറച്ച് വച്ച് ഇതര സംസ്ഥാനത്തൊഴിലാളിയാണെന്ന രീതിയിൽ താമസിച്ചു വരികയായിരുന്നു. റോണി 15 വർഷമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദിൽ താമസിച്ച് വരുന്നു.9 മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഷക്കീൽ പത്ത് വർഷം മുമ്പാണ് വെസ്റ്റബംഗാളിൽ എത്തിയത്. 4 മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഇവരിൽ നിന്ന് ബംഗ്ലാദേശ് […]

വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ 5 പേർ പിടിയിൽ

പെരുമ്പാവൂർ: വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ 5 പേർ ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി നടന്ന പരിശോധനയിൽ പോലീസ് പിടിയിൽ. കാലടി മറ്റൂർ, കല്ലുങ്ങൽ വീട്ടിൽ അലക്സ് ( 24), മറ്റൂർ ഐശ്വര്യ നഗറിൽ കൈതാരത്ത് വീട്ടിൽ അമോസ് ബാബു (27), ആൻ്റോപുരം പടയത്ത് കുടി വീട്ടിൽ അമൽ (27), ആൻ്റോപുരം പാലൈക്കപ്പാടം വീട്ടിൽ ബിബിൻ (30), ആൻ്റോ പുരം പാറമാലിൽ വീട്ടിൽ രാഹുൽ (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒക്കലിൽ സ്വദേശിയുടെ കല്യാണ റിസപ്ഷന് വന്ന […]

കാലടി ആദിശങ്കരയിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ച്ച

കാലടി: ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ആഗസ്റ്റ് 4-ന് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിനോടനുബന്ധിച്ച് ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുന്ന ടെലി-പൾമണോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെയും ഉണർവ് പ്ലാറ്റ്ഫോമിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയിലെ പ്രമുഖ പൾമണോളജിസ്റ്റ് ഡോ. പരമേഷ് എ. ആർ. ക്യാമ്പിൽ മുഖ്യപ്രഭാഷണവും മാർഗനിർദേശവും നൽകും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ കോളേജ് മെയിൻ ലോബിയിൽ നടക്കുന്ന ക്യാമ്പിൽ […]

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. മൂന്നുപേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണില്‍‍ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു […]

ഇത് ആലുവ സ്‌ക്വാഡ്. 3,000 കിലോമീറ്ററിലധികം ദൂരം പിന്തുടർന്ന് അന്വേഷണം; ഇൻസ്റ്റഗ്രാം ചാറ്റും ഫോൺ ലൊക്കേഷനും നിർണായകമായി

ആലുവ: മൂന്ന് ദിവസത്തോളം നീണ്ട യാത്ര, മൂവായിരം കിലോമീറ്റർ, ഇൻസ്റ്റഗ്രാം ചാറ്റ് നൽകിയ തുമ്പും ഫോൺ ലൊക്കേഷൻ മാത്രം നോക്കി നടത്തിയ അന്വേഷണവുമാണ് ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ പോലീസിന്റെ കൈകളിലെത്തിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞ് പോയ പന്ത്രണ്ടുകാരിയെ ആലുവ പോലീസ് കണ്ടെത്തിയത് പുണെയിൽ നിന്നുമാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൊല്ലം സ്വദേശി അഭിജിത്തി(26)നെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയുടെ അമ്മയുടെ കൈയിലുണ്ടായിരുന്ന ഫോണും […]

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതര‌മാണെന്നും പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത വേ​ഗതയാണ് അപകടകാരണമെന്ന്  ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറിന് […]

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു, ഒരുമരണം

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതര‌മാണെന്നും പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത വേ​ഗതയാണ് അപകടകാരണമെന്ന്  ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറിന് […]