06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
152 views 0 sec 0 Comment

നീറ്റ് മാർക്ക് കുറഞ്ഞതിൽ നിരാശ; പുഴയിൽ ചാടിയ വിദ്യാർഥിനിയെ രക്ഷിച്ച് ബസ് ഡ്രൈവർ

admin - July 18, 2026

കൊച്ചി ; നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടിയ പെൺകുട്ടിയെ സ്വന്തം ജീവൻ പണയം വച്ച് സ്വകാര്യ ബസ് ഡ്രൈവർ രക്ഷപ്പെടുത്തി. വടക്കൻ പറവൂർ മാഞ്ഞാലി പാലത്തിൽ നിന്നും പെരിയാറ്റിലേക്ക് ചാടിയ ഇരുപതുകാരിയായ വിദ്യാർഥിനിയെയാണ് പറവൂർ-അങ്കമാലി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ ചാലക്ക സ്വദേശി അജേഷ് (41) സാഹസികമായി രക്ഷപ്പെടുത്തിയത്. കനത്ത മഴയെത്തുടർന്ന് ശക്തമായ ഒഴുക്കുള്ള പുഴയിലേക്ക് മറ്റാരും ചാടാൻ ധൈര്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് അജേഷ് രക്ഷകനായത്. ചെങ്ങമനാട് സ്വദേശിയാണ് പെൺകുട്ടി.

ബസ് ഓടിച്ചു വരുന്നതിനിടയിൽ പാലത്തിന് സമീപം ആളുകൾ കൂടിനിൽക്കുന്നത് കണ്ട് ബസ് നിർത്തി ഓടിയെത്തിയ അജേഷ്, പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ട് ഉടൻ തന്നെ പുഴയിലേക്ക് ചാടുകയായിരുന്നു. ശക്തമായ ഒഴുക്കിനെതിരെ നീന്തി അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മുടിയിൽ പിടിച്ച് അദ്ദേഹം കരയ്ക്കെത്തിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

‘‘ആ സമയത്ത് വേറൊന്നും മനസിൽ ഉണ്ടായിരുന്നില്ല, ചിലപ്പോൾ ഞാൻ മരിക്കും, അല്ലെങ്കിൽ രക്ഷപ്പെടും എന്നോർത്ത് ചാടുകയായിരുന്നു’’, അജേഷ് പറഞ്ഞു. ആളുകൾ കൂടി നിൽക്കുന്നതു കണ്ട് ബസ് നിർത്തി ഇറങ്ങിയതും ഒരു പെൺകുട്ടി മുങ്ങിത്താഴുന്നത് കണ്ടു എന്നു അജേഷ് പറയുന്നു. പെരിയാറ്റിൽ വെള്ളം കൂടി നിന്ന സമയം ആയതിനാൽ ആരും ഇറങ്ങുന്നുണ്ടായിരുന്നില്ല. ഇതോടെ ഉടുത്ത മുണ്ടും ഷർട്ടും അഴിച്ചുവെച്ച് നേരെ പുഴയിലേക്ക് ചാടുകയായിരുന്നു. പെരിയാറിന്റെ തീരത്തുള്ള ചാലക്ക സ്വദേശിയാണ് അജേഷ്. ചെറുപ്പം മുതലേ പെരിയാറ്റിൽ നീന്തി വളർന്നതുകൊണ്ട് ഇറങ്ങാൻ പേടിയില്ലായിരുന്നെങ്കികലും മുങ്ങിത്താഴുന്ന ആളെ രക്ഷപെടുത്തുക എളുപ്പമായിരുന്നില്ലെന്ന് അജേഷ് പറയുന്നു.

നീന്തി അടുത്തെത്തുമ്പോഴേക്കും പെൺകുട്ടി അബോധാവസ്ഥയിലായിരുന്നുവെന്ന് അജേഷ് പറയുന്നു. എന്നാൽ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചപ്പോൾ കുട്ടി ചെറുതായി മൂളിയതോടെ ജീവനുണ്ടെന്ന് മനസിലായി. അതോടെ സർവശക്തിയും ഉപയോഗിച്ച് കുട്ടിയേയും വലിച്ച് കരയിലേക്ക് നീന്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരേയും കരയ്ക്കു കയറ്റി. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച സ്കോർ ലഭിക്കാത്തതിനെത്തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുത്ത ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് ആലുവ വെസ്റ്റ് പൊലീസ് വ്യക്തമാക്കി.

PREVIOUS

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി

NEXT

നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
Related Post
July 4, 2025
നാടിന്റെ വേദനയായി ബിന്ദു; മൃതദേഹം വീട്ടിലെത്തിച്ചു
August 29, 2026
പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
January 31, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരന് അഞ്ച് വർഷം തടവും പിഴയും
April 15, 2024
പെട്രോൾ പമ്പിൽ ഗൂഗിൾ പേ ചെയ്‌ത അനൗൺസ്മെന്റ് വന്നില്ല; സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved