20

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
56 views 0 sec 0 Comment

4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി

admin - August 20, 2026

കാണാതായ 13 വയസുകാരിയെ കണ്ടെത്തുവാനായി 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി കേരള പോലീസ്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പോലീസ് മനസ്സിലാക്കി. തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പോലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ‘ പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്. പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും മനസ്സിലാക്കിയ അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി. പകൽ സമയത്ത് പോലീസ് വാഹനങ്ങൾ, , പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പോലീസ് അറിയിച്ചു. തുടർന്ന് അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ തീരുമാനിച്ചു.

എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടി സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി. രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് പോലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പോലീസ് സംഘം വീടിന് ചുറ്റും വളയം തീർത്തു.
ഇതിനിടെ സമീപ വീടുകളിലുള്ളവരും ഉണർന്നെത്തി. ചെറിയ വാക്കുതർക്കത്തിനൊടുവിൽ പോലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു. അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പോലീസ് സ്റ്റേഷനിലെത്തിച്ചു.

ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സി പി ഒ മാരായ എൻ.പി ബിന്ദു , അരുൺ കെ കരുണൻ , രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREVIOUS

കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
Related Post
June 22, 2024
എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍
May 17, 2026
സംസ്ഥാനത്ത് വേനൽ മഴ ശക്തം, അടുത്ത 5 ദിവസം മഴ സാധ്യത
October 6, 2023
10 ലക്ഷം രൂപയ്ക്ക് നിർമിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി
October 4, 2023
മലയാറ്റൂർ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു
Comments are closed.
4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
August 20, 2026
കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
August 20, 2026
കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി
August 18, 2026
പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന് റിസം വാട്ടർ വേപ്പർ തെറാപ്പി
August 17, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
News Vision
News Vision
കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ്
News Vision
കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്
News Vision
പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന്

Recent Posts

  • 4,000 കിലോമീറ്റർ റോഡ് യാത്ര; നക്സൽ മേഖലയിൽ നിന്ന് 13കാരിയെ കേരള പോലീസ് കണ്ടെത്തി
  • കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
  • കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി
  • പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന് റിസം വാട്ടർ വേപ്പർ തെറാപ്പി
  • കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി
© Copyright 2025 - Newsvision. All Rights Reserved