27

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
243 views 0 sec 0 Comment

‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്

admin - September 11, 2026

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

പുതിയ കെട്ടിടങ്ങളുടെ നിർമാണവും എസി, ഫാൻ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി ചാർജ് ചെയ്യുന്നതും പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം വർധിക്കുകയും ഉൽപ്പാദനം കുറയുകയും ചെയ്തതിന് പുറമേ കൽക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെട്ടെന്ന് വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാർക്കറ്റിലോ റിയൽ ടൈം മാർക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.

അഖിലേന്ത്യാതലത്തിൽ ഉൽപ്പാദനം കുറഞ്ഞതോടെ വലിയ വിലക്കയറ്റമാണ് വൈദ്യുതിരംഗത്തുള്ളത്. രാത്രികാലങ്ങളിൽ പരമാവധി 10 രൂപവരെയുള്ള നിരക്കിലേ ബോർഡിന് വൈദ്യുതി വാങ്ങാൻ സാധിക്കൂ. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം മറ്റ് വലിയ ജലവൈദ്യുതി പദ്ധതികളൊന്നും ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കാലത്ത് 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന ദീർഘകാല കരാർ ഉണ്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അത് റദ്ദാക്കിത് വലിയ തിരിച്ചടിയായി. ഈ കരാർ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടന്നുവരികയാണെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കേരളത്തിനായി ഹാജരാകുന്നതെന്നും മന്ത്രി അറിയിച്ചു.

പകൽസമയത്ത് ലഭിക്കുന്ന സോളാർ വൈദ്യുതി രാത്രികാലത്തേക്ക് ശേഖരിച്ചുവെക്കുന്നതിനായി കാസർകോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ പദ്ധതികൾ പുരോഗമിക്കുകയാണ്. കൂടാതെ ബ്രഹ്മപുരത്ത് 500 മെഗാവാട്ടിന്റെ ബാറ്ററി എനർജി സ്റ്റോറേജ് പ്രൊജക്റ്റിനായി സ്ഥലം ഒരുങ്ങിയിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ലെന്നും ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമാണെന്നും മന്ത്രി അഭ്യർഥിച്ചു.

PREVIOUS

സംസ്കൃത സർവകലാശാലയിലെ ട്രീസ ജാക്സണ്‍ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു

NEXT

അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
Related Post
February 25, 2025
ആദിശങ്കരയിൽ ദേശീയ ടെക്‌നോ കൾചറൽ ഫെസ്റ്റ് ബ്രഹ്‌മ; വെള്ളിയാഴ്ച്ച തുടക്കമാകും
March 2, 2024
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
March 13, 2024
കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ
April 3, 2025
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ
Comments are closed.
ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
November 27, 2026
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
November 24, 2026
ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
November 23, 2026
കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
November 21, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
News Vision
News Vision
സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി
News Vision
ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
News Vision
കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ

Recent Posts

  • ഒമാൻ സ്വദേശിയായ മൂന്ന് വയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി
  • സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവിനെതിരെ വീണ്ടും അപ്പീലുമായി കാലടി വിസി
  • ഡോ. അനിത നമ്പ്യാർക്ക് ഡയബറ്റോളജിസ്റ്റ് അവാർഡ്
  • കാലടി സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു;ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്
  • ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
© Copyright 2025 - Newsvision. All Rights Reserved