ആലുവ∙ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽനിന്നു പെരിയാറിലേക്ക് ചാടിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരുവർഷം മുൻപാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്.
മറ്റൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: മറ്റൂരിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവസം കുടി വീട്ടിൽ ഏല്യാക്കുട്ടിയെ (83) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മുതൽ ഏല്യാക്കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ഉപയോഗ ശ്യൂന്യമായ കിണറിൽ മൃതദേഹം കണ്ടെത്തുന്നത്. അങ്കമാലിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വശങ്ങൾ കെട്ടിക്കാത്ത കിണറാണ്.

ദേശം വല്ലംകടവ് റോഡിലെ അപകടങ്ങൾ ഇല്ലാതാക്കാൻ നടപടി
കാലടി: ദേശം വല്ലം കടവ് റോഡിന്റെ പുതുക്കിയ നിലവാരത്തിലുള്ള ടാറിങ്ങിന് ശേഷം ഈ റോഡിന്റെ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന റോഡ് അപകടങ്ങളെ സംബന്ധിച്ചും, വാഹനങ്ങളുടെ പാർക്കിംഗ് അപര്യാപ്തതകളെ സംബന്ധിച്ചും, അനുബന്ധ റോഡുകളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനും വേണ്ടി കാഞ്ഞൂരിൽ റോഡ് അടിയന്തരമായി ട്രാഫിക് കമ്മിറ്റി ചേർന്നു. ദിവസേന ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. ദേശം വല്ലം കടവ് റോഡിലേക്ക് നേരിട്ട് തുറന്നിട്ടുള്ള പഞ്ചായത്ത് റോഡുകളിൽ ശ്രീമൂലനഗരം ശാന്തിനഗർ മുതൽ […]
ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: പതിനൊന്ന് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗൗൺ സ്വദേശി മുജീബ് റഹ്മാൻ (31) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ മാറമ്പിള്ളിയിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിച്ചപ്പോൾ കയ്യോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികളുടെ ഇടയിലായിരുന്നു കച്ചവടം. മുംബെയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ആസാമിലും കേരളത്തിലും കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, എൽദോ എന്നിവർ ചേർന്നാണ് […]
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസയുടെ വർധന
തിരുവനന്തപുരം: ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഡിസംബർ 5 മുതൽ പ്രാബല്ല്യത്തിൽ വന്നതായാണ് റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. യൂണിറ്റിന് 5 പൈസയാണ് വർധിപ്പിച്ചത്. അതേസമയം, അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. 2016ല്‍ ഇടതു സര്‍ക്കാര്‍ […]
ഷെയർ ട്രേഡിംഗിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
അങ്കമാലി: ഷെയർ ട്രേഡിംഗിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പതാക്കര കുന്നപ്പിള്ളി കുറവക്കുന്നേൽ വീട്ടിൽ സജീർ മുഹമ്മദ് (21) നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. കവരപ്പറമ്പ് സ്വദേശിക്കാണ് എൺപത്തിയെട്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടമായത്. ഷെയർ ട്രേഡിംഗ് കമ്പനിയുടെ പേരിൽ ഷെയർ എടുത്ത് തരാമെന്ന് മെസേജ് വഴിയും, മെസേജുകളിലെ ലിങ്ക് വഴിയും പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ […]
രാസലഹരി കേസ്: യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കേസ് ഇല്ല; ജാമ്യാപേക്ഷ തീർപ്പാക്കി കോടതി
കൊച്ചി : താമസ സ്ഥലത്തുനിന്ന് ലഹരി കണ്ടെത്തിയെന്ന കേസിൽ യൂട്യൂബര്‍ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. മുൻകൂർ ജാമ്യം തേടിയ നിഹാദ് അടക്കം 6 പേര്‍ക്കെതിരെയും കേസ് നിലവിലില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യ ഹർജി തീർപ്പാക്കിയത്. നിഹാദും സുഹൃത്തുക്കളായ 3 യുവതികളും അടക്കം മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പാലാരിവട്ടം പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് നിഹാദിനും മറ്റുള്ളവർക്കുമെതിരെ കേസില്ലെന്ന് […]
12 കോടിയുടെ പൂജാ ബമ്പർ; ആ ഭാഗ്യ നമ്പറിതാ jc325526
തിരുവനന്തപുരം∙ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്. കൊല്ലം ജയകുമാർ ലോട്ടറീസ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിറ്റ ടിക്കറ്റാണെന്ന് ഏജൻസി ഉടമ അറിയിച്ചു. ഗോർക്കി ഭവനിൽ വച്ചായിരുന്നു പൂജാ ബംപർ ലോട്ടറി നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613 എന്നീ ടിക്കറ്റുകൾക്ക്. രണ്ടാം സമ്മാനം ഒരു കോടി വീതം […]
മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്, ആനഎഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി
എറണാകുളം: ആന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിച്ചു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്ന് .കോടതി ചോദിച്ചു.മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്.സാമാന്യ ബുദ്ധിപോലുമില്ലേ എന്ന് കോടതി ചോദിച്ചു. ചില […]
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു വണ്ടാനം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോഴിക്കോട്, കണ്ണൂർ, ചേർത്തല, ലക്ഷദ്വീപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് […]
സിപിഎം സമ്മേളന നഗറിൽ ജൈവ പച്ചക്കറി വിൽപ്പനയും; നിരവധി പേരാണ് പച്ചക്കറികൾ വാങ്ങിയത്
കാലടി: സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സമ്മേളനനഗരിയായ കാഞ്ഞൂർ മാഗസ് ആഡിറ്റോറിയത്തിലെ കെ പൊന്നപ്പൻ നഗറിൽ നടത്തിയ ജൈവ കാർഷികോൽപ്പന്നങ്ങളുടെ വില്പനമേള ശ്രദ്ധേയമായി. കേരളകർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ മേളയിൽ നിരവധി ജൈവ പച്ചക്കറിയിനങ്ങളും അൻപത് ശതമാനം തവിടുള്ള ജൈവ അരിയും വിൽപ്പനയ്ക്കുണ്ടായിരുന്നു. പാർട്ടി കാഞ്ഞൂർ ലോക്കൽ സെക്രട്ടറിയും സംഘാടകസമിതി കൺവീനറുമായ കെ പി ബിനോയ് കനിവ് പാലിയേറ്റിവ് നഴ്‌സ് രമ ശശിക്ക് ആദ്യവില്പന നടത്തി മേള ഉദ്ഘാടനം ചെയ്തു.കാഞ്ഞൂർ പഞ്ചായത്തിലെ വിവിധ […]

അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
കാലടി: ചെറുതുരുത്തി ജ്യോതി എൻജിനീയറിങ്ങ് കോളേജിൽ നടന്ന അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജി ജേതാക്കളായി. 15,000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. സെമി ഫൈനലിൽ തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നെയും, ഫൈനലിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയുമാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ അജീഷ് തമ്പിയെ ടൂർണമെന്റിലെ മികച്ച താരവും, ഫൈനലിലെ മികച്ചകളിക്കാരനായും, ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടുത്തു.
അങ്കമാലി – കുണ്ടന്നൂർ ബൈപ്പാസ്; ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കണം. കെ.പി റെജീഷ് സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി
കാലി: നിർദ്ദിഷ്ട അങ്കമാലി – കുണ്ടന്നൂർ റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് സിപിഎം അങ്കമാലി ഏരിയാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. അങ്കമാലി മേഖലയിലെ മലയാറ്റൂർ,അയ്യമ്പുഴ,മഞ്ഞപ്ര,മൂക്കന്നൂർ പ്രദേശങ്ങളിൽ നേരിടേണ്ടിവരുന്ന വന്യജീവിആക്രമണങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏറ്റവും മാതൃകാപരമായ രീതിയിൽ സ്ഥലമെടുപ്പ് നടത്തിയ എൻ എച്ച് 66 ന്റെ മാതൃകയിൽ സ്ഥലവിലയും ആനുകൂല്യങ്ങളും കുണ്ടന്നൂർ പാതയ്ക്ക് സ്ഥലം നഷ്ടപ്പെടുന്നസിസ്‌റർക്ക് നൽകണം. വീടൊഴിയേണ്ടിവരുന്നവർക്ക് പുനരധിവാസ പാക്കേജ് ആവിഷ്‌ക്കരിക്കണം. റവന്യു രേഖകളിൽ നിലം എന്ന് രേഖപെടുത്തിയിട്ടുള്ള […]

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
പെരുമ്പാവൂർ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുമ്പാവൂർ പാലക്കാട്ടുതാഴം ഭായി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷിബാ ബഹാദൂർ ച്ഛേത്രി (51) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ മാമുനി ച്ഛേത്രി (39)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനേഴ് വർഷമായി. പത്ത് വർഷമായി കേരളത്തിലുണ്ട്. വിവാഹ ജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഭായി കോളനിയിൽ വച്ച് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഇൻസ്പെക്ടർ […]
കാലടിയിൽ മാർക്കറ്റ് സജീവമാകുന്നു; പുതുതായി നിർമ്മിച്ച പച്ചക്കറി – പലചരക്ക് വിപണന കെട്ടിട ഉദ്ഘാടനം ഡിസംബർ 2 ന്
കാലടി: കാലടിയിൽ മാർക്കറ്റ് സജീവമാകുന്നു. പുതുതായി നിർമ്മിച്ച പച്ചക്കറി – പലചരക്ക് വിപണന കെട്ടിട ഉദ്ഘാടനം ഡിസംബർ 2 ന് രാവിലെ 11 ന് റോജി എം ജോൺ എം.എൽ.എ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അമ്പിക ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, സിജു കല്ലുങ്ങൽ, പഞ്ചായത്തംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുക്കും. 35 ലക്ഷം രൂപ ചിലവിലാണ് 5 […]
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും
പെരുമ്പാവൂർ: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ (27) നെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം. കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി […]
ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് അർജുൻ തന്നെ; ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ അച്ഛൻ ആരോപണമുന്നയിച്ചത്. ‘ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം അന്ന് തന്നെ വ്യക്തമാക്കിയതാണ്. തങ്ങളുടെ വാദം ശരിയെന്ന് തെളിഞ്ഞു. സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത്. എന്നാൽ സിബിഐ അന്വേഷണം ആദിശയിൽ ഉണ്ടായില്ല. അർജുനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മാത്രമാണ് സിബിഐ കണ്ടെത്തിയത്. അർജുൻ തനിക്കെതിരെ മാനനഷ്ടത്തിന് […]