23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
399 views 1 sec 0 Comment

എം.എല്‍.എ കപ്പ് ടൂര്‍ണ്ണമെന്‍റിന് ആവേശകരമായ സമാപനം; പെരിയാര്‍ റൈസ് ജേതാക്കള്‍

admin - December 23, 2025

കാലടി: റോജി എം. ജോണ്‍ എം.എല്‍.എ മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച എം.എല്‍.എ കപ്പ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സീസണ്‍ 3 യില്‍ പെരിയാര്‍ റൈസ് കാലടി ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ പെരിയാര്‍ റൈസ് കാലടിയും ബാഡ് ബോയ്സ് മഞ്ഞപ്രയും തമ്മില്‍ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പെരിയാര്‍ റൈസ് കാലടി വിജയിച്ചത്. ടൂര്‍ണ്ണമെന്‍റില്‍ വിക്ടോറിയന്‍സ് പാറക്കടവ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ലഹരിക്കെതിരായ പ്രതിരോധം തീര്‍ക്കുവാന്‍ ‘അഡിക്റ്റഡ് ടു സ്പോര്‍ട്ട്സ്’ എന്ന തീമിലാണ് കഴിഞ്ഞ 2 വര്‍ഷമായി വിജയകരമായി നടന്ന് വന്ന ടൂര്‍ണ്ണമെന്‍റിന്‍റെ 3-ാം സീസണ്‍ നടത്തിയത്. ഡിസംബര്‍ 16 മുതല്‍ 21 വരെ കാലടി ശ്രീശങ്കരാ കോളേജ് ഗ്രൗണ്ടിലാണ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചത്. 6 ദിവസം നീണ്ട് നിന്ന ടൂര്‍ണ്ണമെന്‍റില്‍ 32 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും എവര്‍റോളിംങ് ട്രോഫിയും, രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയുമാണ് നല്‍കിയത്. ടൂര്‍ണ്ണമെന്‍റില്‍ ടോപ് സ്കോററും പ്ലേയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്‍റുമായി പെരിയാര്‍ റൈസ് കാലടിയുടെ വിവേക് സി.എച്ച്നേയും മികച്ച ഗോളിയായി ബാഡ് ബോയ്സ് മഞ്ഞപ്രയുടെ നിതിന്‍ ജോണിയേയും തിരഞ്ഞെടുത്തു. ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്ത 32 ടീമുകളുടേയും മുഴുവന്‍ കളിക്കാര്‍ക്കും ജേഴ്സി വിതരണം ചെയ്തു.

ടൂര്‍ണ്ണമെന്‍റിന്‍റെ സമാപന സമ്മേളനത്തില്‍ ബെന്നി ബെഹനാന്‍ എം.പി, റോജി എം ജോണ്‍ എം.എല്‍.എ,  സിനിമാതാരം സിജു വില്‍സണ്‍, പിന്നണി ഗായിക രശ്മി സതീശന്‍. ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈജോ പറമ്പി, ജിന്‍റോ ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സീന ദേവസ്സിക്കുട്ടി, ജയ ഫ്രാന്‍സിസ്, വാര്‍ഡ് മെമ്പര്‍ പ്രിന്‍സി ഡൊമിനി,  എം.പി.മാര്‍ട്ടിന്‍, ആന്‍റണി തോമസ്, റോയ്സണ്‍ വര്‍ഗ്ഗീസ്, കെ.വി.ബിബീഷ്, റെന്നി പാപ്പച്ചന്‍, അഡ്വ. കെ.ബി. സാബു, ബിനോയ് കൂരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

PREVIOUS

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

NEXT

മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
Related Post
March 7, 2024
ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം
March 22, 2026
എൽ ഡി എഫിന് തുടർഭരണം ഉറപ്പാണെന്ന് പി.കെ ബിജു
May 4, 2024
മഞ്ഞിക്കാട് പാറമട സ്ഫോടനം: നഷ്ടപരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ
December 21, 2024
വിശ്വജ്യോതി സ്‌കൂൾ വാർഷികാഘോഷം
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved