06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
406 views 4 sec 0 Comment

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനടയടച്ചു

admin - January 13, 2026

കാലടി: ഇടറുന്ന കണ്ഠങ്ങളുരുവിട്ട മന്ത്രങ്ങള്‍ ഏറ്റുവാങ്ങി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനടയടച്ചു. മൂടി നിന്ന മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞപ്പോഴും നടയില്‍ കൂടിനിന്ന ഭക്തരുടെ കണ്ണുകള്‍ തോരാതെ പെയ്തു. ദേവിയുടെ തിരുമുഖം കണ്ണില്‍ നിന്നു മറഞ്ഞതോടെ അവര്‍ ഒരാണ്ടു നീണ്ട കാത്തിരിലേക്കു മടങ്ങി. അവസാന ഭക്തരും ദര്‍ശനം നടത്തിയ ശേഷം ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് നട അടക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.

നാലമ്പലത്തില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു. മഹാദേവന്റെ അത്താഴപൂജയ്ക്കുള്ള നിവേദ്യം ഒരുക്കിയശേഷം ബ്രാഹ്‌മണിഅമ്മയുടെ അകമ്പടിയോടെ പാട്ടുപുരയില്‍ നിന്നു ശ്രീപാര്‍വ്വതീദേവിയെ ശ്രീകോവിലിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടതുറപ്പിനുള്ള ആചാരങ്ങള്‍ക്കായി ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളില്‍ നിന്നുള്ള പ്രതിനിധികളും സമുദായ തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ബ്രാഹ്‌മണിഅമ്മയും നടയ്ക്കലെത്തി. ഒരുക്കങ്ങള്‍ പൂര്‍ത്തിയായശേഷം ബ്രാഹ്‌മണിഅമ്മ മനയ്ക്കല്‍ മൂന്നേടത്തു നിന്നും തൃക്കണ്‍പാര്‍ക്കാന്‍ എത്തിയോ’ എന്നു സമുദായം തിരുമേനിയോടു മൂന്നു തവണ വിളിച്ചു ചോദിച്ചു. ‘ഊവ്വ്’ എന്ന് സമുദായം തിരുമേനി മൂന്നുവട്ടം മറുപടി പറഞ്ഞു. തുടര്‍ന്ന് ‘നട അടച്ചോട്ടേ’ എന്ന ചോദ്യത്തിന് ‘ആവാം’ എന്ന് മറുപടി ലഭിച്ചു. ‘നട അടച്ചാലും’ എന്ന് ബ്രഹ്‌മണിഅമ്മയുടെ നിര്‍ദ്ദേശം ലഭിച്ച ഉടനെ മേല്‍ശാന്തി നടയടിച്ചു. നാലമ്പല കവാടത്തിനു ചടങ്ങുകള്‍ കണ്ടുനിന്ന ഭക്തര്‍ നിറകണ്ണുകളും നെടുവീര്‍പ്പുകളുമായി പിന്‍വാങ്ങി.

ഒട്ടേറെ നേട്ടങ്ങളുമായാണ് ഈ നടതുറപ്പ് മഹോത്സവം കടന്നുപോയത്. വെര്‍ച്വല്‍ ക്യൂവില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനം നടത്തിയ നടതുറപ്പാണിത്. 2.60 ലക്ഷം ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനെത്തി. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാക്കേജ് വഴി മാത്രം 17,800 ഭക്തര്‍ എത്തി. ഒരു കോടിയില്‍ പരം രൂപയാണ് കെ.എസ്ആര്‍.ടി.സിക്ക് ഈ ഇനത്തില്‍ ലഭിച്ച വരുമാനം. മഞ്ഞള്‍ പറ വഴിപാട് 1.40 ലക്ഷത്തോളമെത്തി. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അകമഴിഞ്ഞ സേവനം നടതുറപ്പിനുണ്ടായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

ലക്ഷക്കണക്കിനു ജനങ്ങള്‍ വന്നുപോയ ക്ഷേത്രവും പരിസരവും ശുചിയായി നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവൈരാണിക്കുളം പ്രദേശത്ത് ശുചീകരണം നടത്തും. ഹരിതകര്‍മ്മ സേനാംഗങ്ങളും ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കും.

PREVIOUS

കാലടി പാലം. അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കരുത്; ബസ്സുടമകൾ. പാലം അടച്ചാൽ പാലത്തിന്റെ ഇരുവശത്തുമായി ബസ്സുകൾ സർവീസ് നടത്താം

NEXT

അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
Related Post
October 16, 2023
നിരവധി കേസുകള്‍ വാദിച്ച് ജയിച്ച ഹൈക്കോടതി യുവ അഭിഭാഷകൻ വ്യാജൻ
May 20, 2024
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ
August 30, 2023
ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി
November 29, 2024
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved